Saturday, 2 May 2026

പേട്രിയറ്റ് ഒരു പാഠപുസ്തകം, യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ: വി ശിവൻകുട്ടി

പേട്രിയറ്റ് ഒരു പാഠപുസ്തകം, യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ: വി ശിവൻകുട്ടി

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നൽകുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് വലിയ കരുത്താണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം 'പേട്രിയറ്റ്' കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ്‌ നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിത്. സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റഗ്രാം വിഡിയോ കണ്ട് സ്വയം ചികിത്സിച്ചു; മഞ്ഞൾ സപ്ലിമെന്റ് കഴിച്ച് കരൾ തകരാറിലായി, 57കാരി ആശുപത്രിയില്‍

ഇൻസ്റ്റഗ്രാം വിഡിയോ കണ്ട് സ്വയം ചികിത്സിച്ചു; മഞ്ഞൾ സപ്ലിമെന്റ് കഴിച്ച് കരൾ തകരാറിലായി, 57കാരി ആശുപത്രിയില്‍

ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മൾ ആദ്യം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. ഇൻസ്റ്റഗ്രാമിലും റീൽസിലും ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് സ്വയം ചികിത്സ നടത്തുന്നവർ ഇന്ന് നിരവധിയാണ്. എന്നാൽ അത്തരം പ്രവണതകൾ എത്രത്തോളം അപകടകരമാകാം എന്നതിന്റെ തെളിവാണ് അമേരിക്കയിൽ നിന്ന് വരുന്ന വാര്‍ത്ത.

വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞൾ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞളിലെ 'കുർകുമിൻ' എന്ന ഘടകം അമിതമായ അളവിൽ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ 'എൻ‌ബി‌സി'യോട് പറഞ്ഞു.

ഏറെ ആരോഗ്യഗുണങ്ങളുള്ള സുഗന്ധദ്രവ്യമാണ് മഞ്ഞൾ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മഞ്ഞളില്‍ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഏറെയുണ്ട്. അത് അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മഞ്ഞളിലെ കുർക്കുമിൻ ചെറിയ അളവിലോ പാചകപരമായ അളവിലോ പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ സപ്ലിമെന്റുകളിൽ നിന്നുള്ള ഉയർന്ന ഡോസുകൾ ദിവസേനയോ, അമിതമായോ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

മഞ്ഞൾ അമിതമായി കഴിച്ചാല്‍?

മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണെങ്കിലും സപ്ലിമെന്റുകളായി അമിതമായി കഴിക്കുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

വയറുവേദന

അധികമായി മഞ്ഞൾ കഴിക്കുന്നത്, പ്രത്യേകിച്ച് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് ദഹനനാളത്തെ പ്രകോപിപ്പിക്കും. ഇത് ഓക്കാനം, വയറിളക്കം, അല്ലെങ്കിൽ ദഹനക്കേട് എന്നിവക്ക് കാരണമാകും.

മൂത്രക്കല്ല്

മഞ്ഞളിൽ ഓക്സലേറ്റുകൾ കൂടുതലാണ്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും, മൂത്രക്കല്ല് ഉള്ളവരിലോ,വരാന്‍ സാധ്യതയുള്ളവരിലോ ആണ് കൂടുതല്‍ പ്രശ്നമാകുക.

അയണ്‍ ആഗിരണത്തെ തടസപ്പെടുത്തും

ഉയർന്ന അളവിൽ മഞ്ഞള്‍ കഴിക്കുന്നത് അയണിന്‍റെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം. ആർത്തവമുള്ള സ്ത്രീകളിലും സസ്യാഹാരികളിലുമടക്കം ഇത് അയണിന്‍റെ കുറവ് മൂലമുള്ള വിളർച്ചയ്ക്ക് കാരണമായേക്കും.

തലവേദനയും തലകറക്കവും

ഉയർന്ന അളവിൽ മഞ്ഞൾ സപ്ലിമെന്റുകൾ ദീർഘനേരം കഴിച്ചതിന് ശേഷം ചില ഉപയോക്താക്കൾ തലകറക്കം അല്ലെങ്കിൽ മൈഗ്രെയ്ൻ ഉണ്ടാകാറുണ്ട്.

കരളിലെ സമ്മർദം

അപൂർവമാണെങ്കിലും, ദീർഘകാലത്തേക്ക് ഉയർന്ന അളവിൽ കുർക്കുമിൻ കഴിക്കുന്നത് കരൾ എൻസൈമുകളുടെ വർധനവിന് കാരണമാകും. ഇത് കരളിന് സമ്മർദം ചെലുത്തിയേക്കും.

അലർജി

സെൻസിറ്റീവ് ചര്‍മ്മുള്ളവരില്‍ മഞ്ഞൾ തിണർപ്പ് അല്ലെങ്കിൽ അലർജി ലക്ഷണങ്ങൾക്ക് കാരണമാകും.

മഞ്ഞങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും അര മുതൽ ഒരു ടീസ്പൂൺ വരെ മഞ്ഞൾ ഭക്ഷണത്തിൽ ചേർക്കുന്നത് സുരക്ഷിതമാണ്.

സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുക. പ്രത്യേകിച്ച് പ്രമേഹത്തിനോ രക്തം കട്ടപിടിക്കാതിരിക്കാനോ മരുന്ന് കഴിക്കുന്നവർ, പിത്താശയ/കരൾ പ്രശ്നങ്ങൾ ഉള്ളവര്‍ ശ്രദ്ധിക്കണം.

വയറു വീർക്കൽ, ക്ഷീണം, അല്ലെങ്കിൽ മറ്റ് അസാധാരണ ലക്ഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ, മഞ്ഞള്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് കുറയ്ക്കുകയും വൈദ്യോപദേശം തേടുകയും ചെയ്യുക.

സപ്ലിമെന്റുകൾ തുടർച്ചയായി കഴിക്കാതെ കൃത്യമായ ഇടവേളകളിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

സുരക്ഷിതമാണെങ്കിലും ഗുളികകളുടെ രൂപത്തിൽ സപ്ലിമെന്റുകളായി അവ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജർമ്മൻ-അമേരിക്കൻ ബന്ധത്തിൽ വിള്ളൽ; 5000 സൈനികരെ പിൻവലിക്കാൻ അമേരിക്കന്‍ തീരുമാനം

ജർമ്മൻ-അമേരിക്കൻ ബന്ധത്തിൽ വിള്ളൽ; 5000 സൈനികരെ പിൻവലിക്കാൻ അമേരിക്കന്‍ തീരുമാനം

വാഷിംഗടണ്‍: ജര്‍മ്മനിയിൽ നിന്നും, 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളായതോടെയാണ് തീരുമാനം. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് നിലവില്‍ ജര്‍മനിയിലുള്ള അമേരിക്കന്‍ സൈന്യത്തിലെ 5,000 ത്തോളം പേരെ പിന്‍വലിക്കാൻ പെന്റഗണ്‍ തീരുമാനിച്ചത്. സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 5,000 അമേരിക്കന്‍ സൈനികരെ ജര്‍മ്മനിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടത്.

സൈനികരെ പിന്‍വലിക്കുന്നത് 6 മുതല്‍ 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിനുശേഷമാണ് തീരുമാനം എടുത്തത്. പ്രദേശത്തിന്റെ ആവശ്യങ്ങളും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചുവെന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജര്‍മ്മനിയില്‍ നിലവില്‍ 38,000 അമേരിക്കന്‍ സൈനികരാണ് ഉള്ളത്.

എന്നാല്‍ അമേരിക്കന്‍ സെനറ്റിലെ ആയുധസേനാ സമിതിയിലെ പ്രധാന ഡെമോക്രാറ്റ് അംഗമായ സെനറ്റര്‍ ജാക്ക് റീഡ് ഈ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത് ”മണ്ടത്തരമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നുമടക്കം അദ്ദേഹം വിമർശിച്ചിരുന്നു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ട്, പരിഭ്രാന്തരാകേണ്ട; രാജ്യത്ത് 'സചേത്' അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ

രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ട്, പരിഭ്രാന്തരാകേണ്ട; രാജ്യത്ത് 'സചേത്' അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ

ദില്ലി : രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ 'സി-ഡോട്ട്' വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് 'സചേത്'. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ' അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാൻ ഇതിലൂടെ സാധിക്കും.

സാധാരണ എസ്എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ ഫോൺ സൈലന്റ് മോഡിലോ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലോ ആണെങ്കിൽ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോൾ ഫോൺ ഉച്ചത്തിൽ ശബ്ദിക്കുകയും സ്ക്രീനിൽ സന്ദേശം തെളിയുകയും ചെയ്യും. 19-ലേറെ ഇന്ത്യൻ ഭാഷകളിൽ ഈ സന്ദേശങ്ങൾ ലഭ്യമാണ്. ഇതുവരെ വിവിധ ദുരന്തനിവാരണ അതോറിറ്റികൾ വഴി 1,340 കോടിയിലേറെ ജാഗ്രതാ സന്ദേശങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാൽ പെട്രോൾ,ഡീസൽ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദ​ഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദ​ഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

മേഘാലയ: അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തിക്കിടെ ബോംബ് കണ്ടെടുത്തു. ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തത്. ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്. 