ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മൾ ആദ്യം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. ഇൻസ്റ്റഗ്രാമിലും റീൽസിലും ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് സ്വയം ചികിത്സ നടത്തുന്നവർ ഇന്ന് നിരവധിയാണ്. എന്നാൽ അത്തരം പ്രവണതകൾ എത്രത്തോളം അപകടകരമാകാം എന്നതിന്റെ തെളിവാണ് അമേരിക്കയിൽ നിന്ന് വരുന്ന വാര്‍ത്ത.
വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞൾ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞളിലെ 'കുർകുമിൻ' എന്ന ഘടകം അമിതമായ അളവിൽ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ 'എൻബിസി'യോട് പറഞ്ഞു.
ഏറെ ആരോഗ്യഗുണങ്ങളുള്ള സുഗന്ധദ്രവ്യമാണ് മഞ്ഞൾ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മഞ്ഞളില്‍ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഏറെയുണ്ട്. അത് അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മഞ്ഞളിലെ കുർക്കുമിൻ ചെറിയ അളവിലോ പാചകപരമായ അളവിലോ പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ സപ്ലിമെന്റുകളിൽ നിന്നുള്ള ഉയർന്ന ഡോസുകൾ ദിവസേനയോ, അമിതമായോ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
മഞ്ഞൾ അമിതമായി കഴിച്ചാല്‍?
മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണെങ്കിലും സപ്ലിമെന്റുകളായി അമിതമായി കഴിക്കുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
വയറുവേദന
അധികമായി മഞ്ഞൾ കഴിക്കുന്നത്, പ്രത്യേകിച്ച് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് ദഹനനാളത്തെ പ്രകോപിപ്പിക്കും. ഇത് ഓക്കാനം, വയറിളക്കം, അല്ലെങ്കിൽ ദഹനക്കേട് എന്നിവക്ക് കാരണമാകും.
മൂത്രക്കല്ല്
മഞ്ഞളിൽ ഓക്സലേറ്റുകൾ കൂടുതലാണ്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും, മൂത്രക്കല്ല് ഉള്ളവരിലോ,വരാന്‍ സാധ്യതയുള്ളവരിലോ ആണ് കൂടുതല്‍ പ്രശ്നമാകുക.
അയണ്‍ ആഗിരണത്തെ തടസപ്പെടുത്തും
ഉയർന്ന അളവിൽ മഞ്ഞള്‍ കഴിക്കുന്നത് അയണിന്‍റെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം. ആർത്തവമുള്ള സ്ത്രീകളിലും സസ്യാഹാരികളിലുമടക്കം ഇത് അയണിന്‍റെ കുറവ് മൂലമുള്ള വിളർച്ചയ്ക്ക് കാരണമായേക്കും.
തലവേദനയും തലകറക്കവും
ഉയർന്ന അളവിൽ മഞ്ഞൾ സപ്ലിമെന്റുകൾ ദീർഘനേരം കഴിച്ചതിന് ശേഷം ചില ഉപയോക്താക്കൾ തലകറക്കം അല്ലെങ്കിൽ മൈഗ്രെയ്ൻ ഉണ്ടാകാറുണ്ട്.
കരളിലെ സമ്മർദം
അപൂർവമാണെങ്കിലും, ദീർഘകാലത്തേക്ക് ഉയർന്ന അളവിൽ കുർക്കുമിൻ കഴിക്കുന്നത് കരൾ എൻസൈമുകളുടെ വർധനവിന് കാരണമാകും. ഇത് കരളിന് സമ്മർദം ചെലുത്തിയേക്കും.
അലർജി
സെൻസിറ്റീവ് ചര്‍മ്മുള്ളവരില്‍ മഞ്ഞൾ തിണർപ്പ് അല്ലെങ്കിൽ അലർജി ലക്ഷണങ്ങൾക്ക് കാരണമാകും.
മഞ്ഞങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും അര മുതൽ ഒരു ടീസ്പൂൺ വരെ മഞ്ഞൾ ഭക്ഷണത്തിൽ ചേർക്കുന്നത് സുരക്ഷിതമാണ്.
സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുക. പ്രത്യേകിച്ച് പ്രമേഹത്തിനോ രക്തം കട്ടപിടിക്കാതിരിക്കാനോ മരുന്ന് കഴിക്കുന്നവർ, പിത്താശയ/കരൾ പ്രശ്നങ്ങൾ ഉള്ളവര്‍ ശ്രദ്ധിക്കണം.
വയറു വീർക്കൽ, ക്ഷീണം, അല്ലെങ്കിൽ മറ്റ് അസാധാരണ ലക്ഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ, മഞ്ഞള്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് കുറയ്ക്കുകയും വൈദ്യോപദേശം തേടുകയും ചെയ്യുക.
സപ്ലിമെന്റുകൾ തുടർച്ചയായി കഴിക്കാതെ കൃത്യമായ ഇടവേളകളിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമാണെങ്കിലും ഗുളികകളുടെ രൂപത്തിൽ സപ്ലിമെന്റുകളായി അവ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.