Monday, 4 May 2026

ഫിഫ ലോകകപ്പ് 2026; ഇറാൻ കളിക്കുമെന്ന് ഫിഫ; അനുമതി നൽകിയെന്ന് ട്രംപ്

ഫിഫ ലോകകപ്പ് 2026; ഇറാൻ കളിക്കുമെന്ന് ഫിഫ; അനുമതി നൽകിയെന്ന് ട്രംപ്

ഇറാൻ- അമേരിക്ക യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഫിഫ 2026 ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം.

വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്. 'വിവാദങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഇറാൻ 2026 ലോകകപ്പിലുണ്ടാകും. അവർ അമേരിക്കയിൽ കളിക്കുകയും ചെയ്യും,; അദ്ദേഹം പറഞ്ഞു.

ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഫുട്ബോളിന്റെ ദൗത്യമെന്ന് ഇൻഫാന്റിനോ ഓർമ്മിപ്പിച്ചു. 'നമ്മൾ ലോകത്തെ ഒന്നിപ്പിക്കണം. ഫുട്ബോളിനും ഫിഫക്കും അതിനുള്ള കരുത്തുണ്ട്. ലോകത്ത് പ്രശ്നങ്ങൾ ധാരാളമുണ്ട്, വിഭജിക്കാൻ നോക്കുന്നവരും ഏറെയാണ്. എന്നാൽ നമ്മൾ പോസിറ്റീവായിരിക്കണം' അദ്ദേഹം കൂട്ടിച്ചേർത്തു

തൊട്ടുപിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണമെത്തി. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്. 'ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.' ട്രംപ് പറഞ്ഞു.

യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിറ്റാമിന്‍ കുറവുണ്ടോ? 5 ലക്ഷണങ്ങളിലൂടെ മനസിലാക്കാം

വിറ്റാമിന്‍ കുറവുണ്ടോ? 5 ലക്ഷണങ്ങളിലൂടെ മനസിലാക്കാം

ഇന്നത്തെക്കാലത്ത് ആളുകളുടെ ഭക്ഷണശീലങ്ങള്‍ വളരെ വ്യത്യസ്തമാണ്. ധാരാളം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നവരും, നന്നായി ഭക്ഷണം കഴിക്കാത്തവും ഒക്കെയുണ്ട്. സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നവരും ധാരാളമാണ്. തിരക്കിനിടയില്‍ ശാരീരികമായുണ്ടാകുന്ന പല അസ്വസ്ഥതകളും മാറ്റിവയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്നതുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ രോഗങ്ങള്‍ വഷളാകാറുണ്ട്. നിങ്ങളുടെ ശരീരത്തില്‍ കാണുന്ന ഈ 5 ലക്ഷണങ്ങള്‍ വിറ്റാമിന്‍ കുറവുണ്ടോ എന്ന് കാണിച്ചുതരുന്നവയാണ്.

ക്ഷീണം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാകും

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും നന്നായി വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ B12, അല്ലെങ്കില്‍ വിറ്റാമിന്‍ D യുടെ കുറവുകൊണ്ടാണ്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും ഈ പോഷകങ്ങള്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ ക്ഷീണം ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

മുടികൊഴിച്ചില്‍

ശൈത്യകാലമാകുമ്പോള്‍ മുടികൊഴിച്ചില്‍ സാധാരണമാണ്. എന്നാല്‍ അത് വളരെ കൂടുതലോ വളരെ കാലം നീണ്ടുനില്‍ക്കുന്നതോ ആണെങ്കില്‍ അയണ്‍, ബയോട്ടിന്‍,വിറ്റാമിന്‍ ഡി എന്നീ ഘടകങ്ങള്‍ ലഭിക്കാത്തതുകൊണ്ടായിരിക്കാം. ശരീരത്തിലെ രോമകൂപങ്ങള്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ അവയ്ക്ക് സ്ഥിരമായ പോഷകങ്ങള്‍ ആവശ്യമാണ്. ഈ പോഷകങ്ങള്‍ ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അത് അവയുടെ സ്വാഭാവിക വളര്‍ച്ചാ ഘട്ടത്തെ മാറ്റിമറിക്കും.

വായോ ചുണ്ടോ പൊട്ടി വൃണങ്ങള്‍ ഉണ്ടാവുക

വായുടെ കോണുകളിലും മറ്റും വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന വൃണങ്ങള്‍ ആളുകള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ B2, B6, B12 പോലുള്ള ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് മനസിലാക്കാം.

കൈകാലുകളിലെ വിറയല്‍

വിട്ടുമാറാത്ത വിറയലുകളും സൂചി കുത്തുന്നതുപോലുള്ള വേദനകളും ഒരിക്കലും അവഗണിക്കരുത്. ആവശ്യത്തിന് വിറ്റാമിന്‍ B12 ലഭിക്കാതിരുന്നാല്‍ നിങ്ങളുടെ ഞരമ്പുകള്‍ക്ക് ബലഹീനതയുണ്ടായി എന്നുള്ളതിന്റെ സൂചനയാണിത്. ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൻഡമാൻ കടലിൽ ത്രിവർണ്ണ പതാക വിടർത്തി ഇന്ത്യയുടെ ലോകറെക്കോർഡ്; ‘പ്രകൃതി ഭംഗി നശിപ്പിക്കരുത്’ എന്ന് സോഷ്യൽ മീഡിയ

ആൻഡമാൻ കടലിൽ ത്രിവർണ്ണ പതാക വിടർത്തി ഇന്ത്യയുടെ ലോകറെക്കോർഡ്; ‘പ്രകൃതി ഭംഗി നശിപ്പിക്കരുത്’ എന്ന് സോഷ്യൽ മീഡിയ

ആൻഡമാൻ കടലിൽ ത്രിവർണ്ണ പതാക വിടർത്തി പുതിയ ലോകറെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ . ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സ്വരാജ് ദ്വീപിന് സമീപം കടലിനടിയിൽ ഏറ്റവും വലിയ ദേശീയ പതാക പ്രദർശിപ്പിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ നാവികസേന, പോലീസ്, മറ്റ് വിവിധ ഏജൻസികൾ എന്നിവയിൽ നിന്നുള്ള 223 അംഗ ഡൈവർമാരുടെ സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്.

ഇന്ത്യ നാഴികക്കല്ലുകൾ കൈവരിക്കുക മാത്രമല്ല അവ പുനർനിർവചിക്കുകയുമാണെന്ന് ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും രാജ്യം നേടിയെടുക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നും പാർട്ടി വ്യക്തമാക്കി. സമുദ്രത്തിന്റെ ആഴങ്ങളിൽ ത്രിവർണ്ണ പതാക അതിന്റെ പ്രതാപത്തോടെ വിരിഞ്ഞത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന നേട്ടമാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും പറഞ്ഞു.

60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള പതാകയാണ് കടലിനടിയിൽ വിടർത്തിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. "ആഴക്കടലിലെ ഈ കാഴ്ച അഭിമാനകരമാണ്", "ദേശസ്നേഹം പുതിയ ആഴങ്ങൾ തൊട്ടിരിക്കുന്നു" എന്നിങ്ങനെ നിരവധി കമന്റുകളാണ് ദൃശ്യങ്ങൾക്ക് ലഭിക്കുന്നത്. 

അതേസമയം, റെക്കോർഡ് നേട്ടത്തെ വലിയൊരു വിഭാഗം പ്രശംസിക്കുമ്പോഴും ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആൻഡമാനിലെ പ്രാദേശിക ജനത നേരിടുന്ന ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങളും വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കുന്നതിന് പകരം ഇത്തരം റെക്കോർഡുകൾക്ക് പിന്നാലെ പോകുന്നത് എന്തിനാണെന്ന് ചിലർ ചോദ്യം ചെയ്യുന്നു. കടൽ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും ചില ഉപയോക്താക്കൾ പങ്കുവെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം.

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം.

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.

സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാൽ 59,102 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകൾ നേടി. ഇതോടെ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്.

2011 മുതൽ രമേശ് ചെന്നിത്തലയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഹരിപ്പാട് നിയോജകമണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് 67,379 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐയുടെ ജി. കൃഷ്ണപ്രസാദ് 61,858 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥിയായ അജിത് ശങ്കർക്ക് അന്ന് 3,145 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

തൃക്കാക്കര: തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.

വോട്ടിങ് ചരിത്രം

2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളായിരുന്നു ബെന്നി ബെഹന്നാന് ലഭിച്ചിരുന്നത്. എംഇ ഹസൈനാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി എൻ സജികുമാറിന് മണ്ഡലത്തിൽനിന്ന് 5,935 വോട്ടുകളായിരുന്നു 2011ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പുമുതലാണ് പിടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി എസ് സജി ആ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, മഹാമാരിയുടെ സമ്മർദ്ദങ്ങൾക്കിടയിലായിരുന്നു ആ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ബിജെപിക്കായി എസ് സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് വിജയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാം സ്ഥാനത്ത്, വമ്പൻ തിരിച്ചടി

പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാം സ്ഥാനത്ത്, വമ്പൻ തിരിച്ചടി

കോട്ടയം: കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ഇത്തവണ പിറക്കുമെന്ന പി സി ജോര്‍ജിന്‍റെ സ്വപ്നം പൊലിഞ്ഞു. പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച ഷോൺ ജോര്‍ജും തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. മാണി സി കാപ്പനാണ് മുന്നിൽ. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്താണ്. അവിടെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിൽ.

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുക. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 11 സീറ്റിൽ എൻഡിഎ ജയിക്കും.

കേരളത്തിന്‌ പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജും പറഞ്ഞിരുന്നു. പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യ സിലണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ  കേരളാ ഹോട്ടൽ & റെസ്റ്റോറന്റ്  അസോസിയേഷൻ സംസ്ഥാന മുട്ടാകെ 24 മണിക്കൂർ കടകൾ അടച്ച് പ്രതിഷേധിക്കുന്നു

വാണിജ്യ സിലണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന മുട്ടാകെ 24 മണിക്കൂർ കടകൾ അടച്ച് പ്രതിഷേധിക്കുന്നു

വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ്  ബിസിനസുമായി ബന്ധപ്പെട്ട  മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് നടത്തുന്ന പത്രസമ്മേളനം .
 മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക്  പന്തം കൊളുത്തി പ്രകടനവും നടത്തുന്നതാണ്.
 മേഖല അനുഭവിക്കുന്ന  ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ  വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു
 ജില്ലാ കമ്മിറ്റിക്കുവേണ്ടി അഭ്യർത്ഥിച്ച് .യൂണിറ്റ് പ്രസിഡണ്ട് ബേബി ഓംബള്ളി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ബിജോയ് വി.ജോർജ്, KHRA പാലാ യൂണിറ്റ് രക്ഷാധികാരി സി റ്റി. ദേവസ്യ 
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ബിപിൻ തോമസ്, യൂണിറ്റ് സെക്രട്ടറി എബി ജേക്കബ്, യൂണിറ്റ് ട്രഷറർ സുരേഷ് എംപി യൂണിറ്റ് വൈസ് പ്രസിഡന്റ് എംഡി ദേവസ്യ