ഇറാൻ- അമേരിക്ക യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഫിഫ 2026 ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം.
വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്. 'വിവാദങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഇറാൻ 2026 ലോകകപ്പിലുണ്ടാകും. അവർ അമേരിക്കയിൽ കളിക്കുകയും ചെയ്യും,; അദ്ദേഹം പറഞ്ഞു.
ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഫുട്ബോളിന്റെ ദൗത്യമെന്ന് ഇൻഫാന്റിനോ ഓർമ്മിപ്പിച്ചു. 'നമ്മൾ ലോകത്തെ ഒന്നിപ്പിക്കണം. ഫുട്ബോളിനും ഫിഫക്കും അതിനുള്ള കരുത്തുണ്ട്. ലോകത്ത് പ്രശ്നങ്ങൾ ധാരാളമുണ്ട്, വിഭജിക്കാൻ നോക്കുന്നവരും ഏറെയാണ്. എന്നാൽ നമ്മൾ പോസിറ്റീവായിരിക്കണം' അദ്ദേഹം കൂട്ടിച്ചേർത്തു
തൊട്ടുപിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണമെത്തി. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്. 'ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.' ട്രംപ് പറഞ്ഞു.
യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.