ഇന്നത്തെക്കാലത്ത് ആളുകളുടെ ഭക്ഷണശീലങ്ങള്‍ വളരെ വ്യത്യസ്തമാണ്. ധാരാളം സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നവരും, നന്നായി ഭക്ഷണം കഴിക്കാത്തവും ഒക്കെയുണ്ട്. സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നവരും ധാരാളമാണ്. തിരക്കിനിടയില്‍ ശാരീരികമായുണ്ടാകുന്ന പല അസ്വസ്ഥതകളും മാറ്റിവയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്നതുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ രോഗങ്ങള്‍ വഷളാകാറുണ്ട്. നിങ്ങളുടെ ശരീരത്തില്‍ കാണുന്ന ഈ 5 ലക്ഷണങ്ങള്‍ വിറ്റാമിന്‍ കുറവുണ്ടോ എന്ന് കാണിച്ചുതരുന്നവയാണ്.
ക്ഷീണം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാകും
ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും നന്നായി വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ B12, അല്ലെങ്കില്‍ വിറ്റാമിന്‍ D യുടെ കുറവുകൊണ്ടാണ്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും ഈ പോഷകങ്ങള്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ ക്ഷീണം ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
മുടികൊഴിച്ചില്‍
ശൈത്യകാലമാകുമ്പോള്‍ മുടികൊഴിച്ചില്‍ സാധാരണമാണ്. എന്നാല്‍ അത് വളരെ കൂടുതലോ വളരെ കാലം നീണ്ടുനില്ക്കുന്നതോ ആണെങ്കില്‍ അയണ്‍, ബയോട്ടിന്‍,വിറ്റാമിന്‍ ഡി എന്നീ ഘടകങ്ങള്‍ ലഭിക്കാത്തതുകൊണ്ടായിരിക്കാം. ശരീരത്തിലെ രോമകൂപങ്ങള്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ അവയ്ക്ക് സ്ഥിരമായ പോഷകങ്ങള്‍ ആവശ്യമാണ്. ഈ പോഷകങ്ങള്‍ ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അത് അവയുടെ സ്വാഭാവിക വളര്‍ച്ചാ ഘട്ടത്തെ മാറ്റിമറിക്കും.
വായോ ചുണ്ടോ പൊട്ടി വൃണങ്ങള്‍ ഉണ്ടാവുക
വായുടെ കോണുകളിലും മറ്റും വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന വൃണങ്ങള്‍ ആളുകള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ B2, B6, B12 പോലുള്ള ബി കോംപ്ലക്സ് വിറ്റാമിനുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് മനസിലാക്കാം.
കൈകാലുകളിലെ വിറയല്‍
വിട്ടുമാറാത്ത വിറയലുകളും സൂചി കുത്തുന്നതുപോലുള്ള വേദനകളും ഒരിക്കലും അവഗണിക്കരുത്. ആവശ്യത്തിന് വിറ്റാമിന്‍ B12 ലഭിക്കാതിരുന്നാല്‍ നിങ്ങളുടെ ഞരമ്പുകള്‍ക്ക് ബലഹീനതയുണ്ടായി എന്നുള്ളതിന്റെ സൂചനയാണിത്. ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.