Saturday, 30 May 2026

70,000 കോടിയുടെ മുങ്ങിക്കപ്പല്‍ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സിഗ്നൽ

70,000 കോടിയുടെ മുങ്ങിക്കപ്പല്‍ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സിഗ്നൽ

ഇന്ത്യയുടെ പ്രതിരോധ മേഖല അതിവേഗത്തിലാണ് വളരുന്നത്. കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കും വലിയ പ്രാധാന്യമാണ് സർക്കാർ കല്പിക്കുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ വിദേശ ആശ്രയത്വം കുറച്ച്, സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്. അതിന്റെ ഭാഗമായി യുദ്ധവിമാനങ്ങൾ, മിസൈൽ സിസ്റ്റങ്ങൾ, യുദ്ധക്കപ്പലുകൾ, സബ്മറീനുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിൽ മുന്നേറുകയാണ്.

ഡിആർഡിഒ , പൊതുമേഖലാ പ്രതിരോധ കമ്പനികൾ, സ്വകാര്യ മേഖല എന്നിവ ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഈ മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഇന്ത്യയുടെ സൈനിക ശേഷി മാത്രമല്ല, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിക്കുകയാണ്.

ഇതിന്റെ ഭാഗമായി Project-75(I) സബ്മറീൻ കരാറിന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം അനുമതി നൽകിരിക്കുകയാണ്. ഇന്ത്യൻ നേവിയുടെ സബ്മറൈൻ ശേഷി വർധിപ്പിക്കുന്നതിനായി 70,000 കോടി രൂപയാണ് വകയിരുത്തിയത്. ഇന്ത്യയുടെ സബ്മറൈൻ മേഖലയ്ക്ക് കരുത്തു പകരുന്ന മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനാണ് കരാർ ലഭിച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ഓഹരിയിൽ വാങ്ങൽ താൽപ്പര്യം ഉയരുകയും ചെയ്തു. ഇതോടെ ഓഹരികൾ 3%ത്തിലധികം മുന്നേറ്റം പ്രകടമാക്കിയിരുന്നു

ഇന്ത്യയും ജർമ്മനിയും ചേർന്ന് ആറ് ആധുനിക ഡീസൽ-ഇലക്ട്രിക് സബ്മറീനുകൾ നിർമ്മിക്കാനാണ് പദ്ധതി. ജർമ്മൻ ഡിഫൻസ് കമ്പനിയായ thyssenkrupp Marine Systems (tkMS) മായി സഹകരിച്ചാണ് മസഗോൺ ഡോക് അന്തർവാഹനികൾ നിർമിക്കുക. മുംബൈ യാർഡിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടക്കുക.റിപ്പോർട്ടുകൾ പ്രകാരം, കരാർ അന്തിമമായി ഒപ്പുവെച്ചാൽ ആദ്യ സബ്മറിൻ ഏകദേശം 7 വർഷത്തിനകം നാവികസേനയ്ക്ക് കൈമാറും. തുടർന്ന് ബാക്കിയുള്ള സബ്മറീനുകൾ ഓരോ വർഷം വീതം ഘട്ടം ഘട്ടമായി ഉൾപ്പെടുത്തും.

Project-75(I) ഇന്ത്യയുടെ നാവിക ശക്തി വർധിപ്പിക്കാനുള്ള വലിയ പ്രതിരോധ നവീകരണ പദ്ധതികളിലൊന്നാണ്. ആധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള സബ്മറീനുകൾ ഉൾപ്പെടുത്തി ഇന്ത്യൻ സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ PP റോഡിൽ വാഴേമടം Jn -ൽ പ്രവർത്തനം ആരംഭിക്കുന്നു

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ PP റോഡിൽ വാഴേമടം Jn -ൽ പ്രവർത്തനം ആരംഭിക്കുന്നു

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ PP റോഡിൽ വാഴേമടം Jn -ൽ പ്രവർത്തനം ആരംഭിക്കുന്നു.

   ആധുനിക ജീവിതത്തിന്റെ അതിവേഗ യാത്രയിൽ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് മാനസിക സമ്മർദ്ദം.    പഠനമേഖലയിലും, തൊഴിൽമേഖലയിലും, കുടുംബജീവിതത്തിലും, സാമൂഹിക ബന്ധങ്ങളിലുമെല്ലാം വർധിച്ചു വരുന്ന സമ്മർദ്ദങ്ങൾ പലരുടെയും ആത്മവിശ്വാസത്തെയും, ജീവിത നിലവാരത്തെയും ബാധിക്കുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്.

  ഈ സാഹചര്യത്തിൽ, വ്യക്തികളുടെ മാനസികാരോഗ്യവും ജീവിതവിജയവും ലക്ഷ്യമാക്കി മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

   2026 ജൂൺ 1-ാം തീയതി തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങ് പാലാ നഗരസഭാ ചെയർപേഴ്സൺ കുമാരി ദിയാ ബിനു നിർവഹിക്കുന്നു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

   മൈൻഡ് ഗ്ലോ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം ഓരോ വ്യക്തിയുടെയും മനസ്സിനുള്ളിലെ കഴിവുകളെയും, സാധ്യതകളെയും ഉണർത്തി അവരെ മികച്ച ജീവിതത്തിലേക്ക് നയിക്കുകയെന്നതും, മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ചു സന്തോഷകരമായഒരു ജീവിതം നയിക്കുവാൻ സഹായിക്കുക എന്നതുമാണ്.
    ഇതിനായി സൈക്കോളജിക്കൽ കൗൺസിലിംഗ്, ഫാമിലി കൗൺസലിങ്,കരിയർ ഗൈഡൻസ്, Students കൗൺസലിംഗ്, പരീക്ഷാ ഭയവും, പഠന സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ,
   എൻട്രൻസ് എക്സാം ഗൈഡൻസുകൾ,വ്യക്തിത്വ വികസന പരിശീലനങ്ങൾ,Mind Power classes, മാതാപിതാക്കൾക്കുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാക്കുന്നതാണ്.

   ഇന്നത്തെ വിദ്യാർത്ഥികൾ നേരിടുന്ന പരീക്ഷാഭയം, ഏകാഗ്രതക്കുറവ്, ആത്മവിശ്വാസമില്ലായ്മ,സ്‌ട്രെസ്സ്,കരിയർ തിരഞ്ഞെടുപ്പിലെ ആശയക്കുഴപ്പം എന്നിവയ്ക്ക് ശാസ്ത്രീയവും, പ്രായോഗികവുമായ പരിഹാരങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതോടൊപ്പം യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മാനസിക ശക്തി വളർത്തിക്കൊടുക്കുകയും ചെയ്യുന്നു.

    വിജയം എന്നത് കേവലം അക്കാദമിക് നേട്ടങ്ങളോ സാമ്പത്തിക വളർച്ചയോ മാത്രമല്ല; സന്തോഷത്തോടെയും സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനുള്ള കഴിവുകൂടിയാണ്. അതിനാൽ തന്നെ, മാനസികാരോഗ്യ സംരക്ഷണവും,വ്യക്തിത്വ വികസനവും സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യ ഘടകങ്ങളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ ഒരു കൗൺസിലിംഗ് സെന്റർ മാത്രമല്ല; സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും പുതിയ ദിശ നൽകുന്ന ഒരു വളർച്ചാ വേദിയാണ്. 
     നിരാശയെ പ്രതീക്ഷയാക്കി മാറ്റാനും, ആശയക്കുഴപ്പങ്ങളെ വ്യക്തതയാക്കി മാറ്റാനും, കഴിവുകളെ നേട്ടങ്ങളാക്കി മാറ്റാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഈ സംരംഭത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് നമുക്ക് കൂടുതൽ സന്തോഷകരവും, മാനസികമായി ആരോഗ്യകരവും, വിജയകരവുമായ ഒരു സമൂഹം വാർത്തെടുക്കാം.

“മനസ്സ് പ്രകാശിക്കുമ്പോൾ ജീവിതം പ്രകാശിക്കും; ജീവിതം പ്രകാശിക്കുമ്പോൾ ഭാവി വിജയകരമാകും.”

   പത്ര സമ്മേളനത്തിൽ ഡോ. ആന്റണി ജോസഫ്, കരിയർ കൗൺസലറും, സൈക്കോളജിസ്റ്റുമായ മേരിക്കുട്ടി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 കൗൺസലിംഗ് ബുക്കിങ്ങിന്- Ph-8289984221,9961153470 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ടി. യു. കുരുവിള (89) 2026 മെയ് 29-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ടി. യു. കുരുവിള (89) 2026 മെയ് 29-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് (ജോസഫ്) നേതാവുമായ ടി. യു. കുരുവിള (89) 2026 മെയ് 29-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 2006-ലെ വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ജനനവും ആദ്യകാല ജീവിതവും 1936 സെപ്റ്റംബർ 13-ന് കോതമംഗലം ഊഞ്ഞപ്പാറയിൽ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു.വിദ്യാഭ്യാസം: സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി.രാഷ്ട്രീയ ജീവിതം1964 മുതൽ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു.പ്ലാന്റേഷൻ കോർപറേഷൻ (1982-1987), കേരള ഹൗസിങ് ബോർഡ് (1996-2001) എന്നിവയുടെ ചെയർമാൻ സ്ഥാനം വഹിച്ചു.2006-ലും 2011-ലും കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പി. ജെ. ജോസഫ് രാജിവെച്ചതിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റു. പിന്നീട് 'രാജകുമാരി ഭൂമിയിടപാട്' വിവാദത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചു.മറ്റു മേഖലകളിലെ സംഭാവനകൾഅറിയപ്പെടുന്ന ഒരു കർഷകനും വ്യവസായിയുമായിരുന്നു.യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ലേ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ മാനിച്ച് യാക്കോബായ സഭയുടെ പരമോന്നത തലവൻ അദ്ദേഹത്തിന് 'ഷെവലിയർ' ഉൾപ്പെടെയുള്ള പദവികൾ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി (ലണ്ടൻ) അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നൽകി. ആദരിച്ചു....

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയ്ക്ക് സൗദി അറേബ്യയില്‍ നിന്നൊരു ആശ്വാസ വാർത്ത: ക്രൂഡ് ഓയില്‍ വില്‍പ്പന വില വീണ്ടും കുറച്ചേക്കും

ഇന്ത്യയ്ക്ക് സൗദി അറേബ്യയില്‍ നിന്നൊരു ആശ്വാസ വാർത്ത: ക്രൂഡ് ഓയില്‍ വില്‍പ്പന വില വീണ്ടും കുറച്ചേക്കും

ഏഷ്യൻ രാജ്യങ്ങൾക്കായി ജൂലൈ മാസത്തിൽ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വിൽപന വില വീണ്ടും കുത്തനെ കുറയ്ക്കാന്‍ സൗദി അറേബ്യ. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ ഡിമാൻഡ് കുറയുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിന് സൗദി തുനിയുന്നത്. മിഡിൽ ഈസ്റ്റ് ക്രൂഡ് വിപണിയിലെ തളർച്ച കണക്കിലെടുത്താണ് സൗദി ഈ തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി നടത്തിയ ഏറ്റവും പുതിയ സർവേയിൽ വിദഗ്ധർ സൂചിപ്പിക്കുന്നത്. വില കുറയ്ക്കുന്നത് ഇന്ത്യ ഉള്‍പ്പെടേയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി, തങ്ങളുടെ മുൻനിര ബ്രാൻഡായ 'അറബ് ലൈറ്റ്' (Arab Light) ക്രൂഡിന്റെ വിലയിലാണ് ഈ ഇളവ് വരുത്താൻ ഒരുങ്ങുന്നത്. ജൂൺ മാസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിലെ കയറ്റുമതികൾക്ക് ബാരലിന് 3 ഡോളർ മുതൽ 8 ഡോളർ വരെ വില കുറയ്ക്കാനാണ് സാധ്യതയുള്ളത്. മിഡിൽ ഈസ്റ്റ് എണ്ണവിലയുടെ പ്രധാന മാനദണ്ഡമായ ഒമാൻ/ദുബായ് ശരാശരി നിരക്കിനേക്കാൾ 7.50 ഡോളർ മുതൽ 12.50 ഡോളർ വരെയുള്ള പ്രീമിയം നിരക്കിലായിരിക്കും പുതിയ വില നിശ്ചയിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുമ്പളങ്ങിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

കുമ്പളങ്ങിയില്‍ കടയ്ക്കുള്ളില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ച നിലയില്‍

കൊച്ചി: എറണാകുളം കമ്പളങ്ങിയില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാഹിന്‍ ആണ് മരിച്ചത്. മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപം ഇരുന്ന് മദ്യപിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കുമ്പളങ്ങിയിലെ പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കി നല്‍കുന്ന തൊഴിലെടുത്ത് വരികയായിരുന്നു മാഹിന്‍. പച്ചക്കറി കടയ്ക്ക് സമീപമുള്ള മുറിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്': കെ മുരളീധരൻ

'മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്': കെ മുരളീധരൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന ഏര്‍പ്പാട് അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് അനാരോഗ്യവകുപ്പ് ആവരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. വക്കം പുരുഷോത്തമന്‍ ആരോഗ്യമന്ത്രി ആയപ്പോള്‍ പല മാറ്റങ്ങളും വന്നിരുന്നു. പിന്നീട് പഴയ പോലെയായി. സിസ്റ്റത്തെ മുഴുവന്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സിസ്റ്റത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'സിസ്റ്റത്തെ മൊത്തം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെന്തിനാ ഞാന്‍ ഇവിടെ ഇരിക്കുന്നത്. അത് നന്നാക്കാനാണ് തലപ്പത്ത് ഞങ്ങളുളളത്. സിസ്റ്റം മോശമാണെങ്കില്‍ ഉദ്യോഗസ്ഥരുടെ ആവശ്യമെന്താണ്? കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയുടെ ചടങ്ങില്‍ പങ്കെടുത്തു. അവിടെ ചെന്നപ്പോള്‍ ഇത് ആശുപത്രി ആണോ ഫൈവ് സ്റ്റാര്‍ ഹോട്ടലാണോ എന്ന് തോന്നിപ്പോയി. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ അപ്പുറം എത്തുമ്പോള്‍ തന്നെ ആശുപത്രി എത്തി എന്നറിയാം. ആരോഗ്യമേഖലയില്‍ സിസ്റ്റത്തിനൊപ്പം നില്‍ക്കുന്നവരെ ഞാന്‍ സംരക്ഷിക്കും. ഇതിനെ ഒരു അനാരോഗ്യ മേഖലയാക്കരുത്'- കെ മുരളീധരന്‍ പറഞ്ഞു.

'തറയില്‍ രോഗികളെ കിടത്താന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ വിമര്‍ശിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് ആളുകളെ വിടാന്‍ വേണ്ടിയാണോ എന്ന് കുരുപൊട്ടിയ ചിലര്‍ ചോദിച്ചു. ആരോഗ്യവകുപ്പ് ജനങ്ങളുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന വകുപ്പാണ്. ഡോക്ടറുടെ ഭാഗത്തുനിന്നുളള സമീപനം രോഗിക്ക് ആശ്വാസം നല്‍കും'- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ, ജീവിക്കാൻ താത്പര്യമില്ല'; ദയാവധത്തിന് അനുമതി തേടി യുവാവ്

'ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ, ജീവിക്കാൻ താത്പര്യമില്ല'; ദയാവധത്തിന് അനുമതി തേടി യുവാവ്

സൂറത്ത്: ​ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി. ​ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്.

ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത്. ഭാര്യയുമായി എന്നും തർക്കങ്ങളാണെന്നും നിരന്തര പീഡനത്തിന് ഇരയാണെന്നുമാണ് യുവാവ് ആരോപിക്കുന്നു. നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. ഇപ്പോൾ ദയവധത്തിന് അനുമതി വേണമെന്നാണ് യുവാവിൻ്റെ ആവശ്യം.

പട്ടേലിൻ്റെയും ഭാര്യയുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14 നാണ് ഇവർ വിവാഹിതരായത്. മുൻ ഭാര്യ മകനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പൊലീസിനെ സമീപിച്ചിട്ടും പരാതിയുമായി ബന്ധപ്പെട്ട് ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പട്ടേൽ ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. നിലവിലെ ഭാര്യയെ കൊള്ളക്കാരി എന്നാണ് പട്ടേൽ വിശേഷിപ്പിക്കുന്നത്. വിവാഹ മോചനത്തിനായി വലിയ തുകയാണ് ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു. ഭാര്യ അവരുടെ മുൻ ഭർത്തക്കാന്മാരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയതായി ആരോപണമുണ്ടെന്നും അദേഹം പറഞ്ഞു. 

ഭാര്യയും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി തന്നെ വേട്ടയാടുകയാണെന്നാണ് ആരോപണം. അതിനാൽ മരിക്കാൻ അനുമതി വേണമെന്നും പട്ടേൽ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന, പ്രവർത്തനത്തിലും ധനസമാഹരണത്തിലും വൻ മാറ്റങ്ങൾക്ക് നീക്കം

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന, പ്രവർത്തനത്തിലും ധനസമാഹരണത്തിലും വൻ മാറ്റങ്ങൾക്ക് നീക്കം

തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. കിഫ്ബി ഡയറക്ടര്‍ ബോര്‍‍ഡ് യോഗം ചേരും. കിഫ്ബി പ്രവര്‍ത്തനം എങ്ങനെ മാറ്റണമെന്ന് വിദ​ഗ്ധ സമിതി പഠിക്കും. ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത.

മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷം പ്രവര്‍ത്തിച്ചതു പോലെ കിഫ്ബി സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ പിടിയിലാക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേയ്ക്ക് കിഫ്ബി ധനസമാഹരണം മാറുന്നതിൽ യുഡിഎഫ് സര്‍ക്കാരിന് യോജിപ്പില്ല. കിഫ്ബി കടം സംസ്ഥാന സര്‍ക്കാരിന് ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറിച്ചത്. വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ മാത്രം നടപ്പാക്കുക എന്നതിലേയ്ക്ക് മാറുകയെന്നാണ് സര്‍ക്കാര്‍ ആലോചന. കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും പുതിയ പദ്ധികള്‍ അംഗീകാരമെടുത്തതിൽ തീരുമാനമെടുത്തില്ല.

അടുത്ത 5 വര്‍ഷം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്. കിഫ്ബി പണം എൽഡിഎഫ് സര്‍ക്കാരിന്‍റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ കടുത്ത വിമര്‍ശനം യുഡിഎഫ് ഉയര്‍ത്തിയിരുന്നു. ജീവനക്കാര്‍ക്ക് വന്‍ തുക അലവന്‍സ് നൽക്കുന്നുവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലിയിരുത്തൽ. അലന്‍വൻസ് വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ വൈദ്യ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 25 ആയി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പിഡിപിപി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിൽ പ്രതികൾ ആയിട്ടുള്ള നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയുക. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.