Saturday, 11 July 2026

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ

ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, മരിച്ചത് സുഹൃത്തുക്കൾ
 
ചാലോട്: കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചാലോട് (കണ്ണൂർ): കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

ഷാൻ, റിസ്‌വാൻ, പരംഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണെന്നും മറ്റുള്ളവർ നേപ്പാൾ സ്വദേശികളാണെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.

അപകടത്തിൽ മരിച്ച മറ്റുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ (22) ആണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാനും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മറ്റ് മരിച്ചവരുടെ തിരിച്ചറിയലും സ്വദേശ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പോലീസ് തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് ഭാരവാഹികൾ

കായംകുളം :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് പ്രസിഡൻ്റായി നൗഷാദിനേയും സെക്രട്ടറിയായി സത്താർ നൂറുദീനേയും ട്രഷറർ ആയി പ്രവീൺ കുമാറിനേയും തിരഞ്ഞെടുത്തു.
എസ്. കെ. നസീർ (വർക്കിംഗ് പ്രസിഡൻ്റ്). ബദറുദീൻ, രമേശ് ആര്യാസ്, വിവേകാനന്ദൻ,(വൈസ് പ്രസിഡൻ്റുമാർ), ഹരിദാസ്, സെയ്ഫുദീൻ, ബിജു താസ, എബിൻ കോശി,(ജോയിൻ്റ് സെക്രട്ടറിമാർ) വിജയകുമാർ (രക്ഷാധികാരി) നേയും 09/07/2026 വ്യാഴായ്ച്ച 3 മണിക്ക് മേരിലാൻ്റ് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ ഭാരവാഹികളുടേയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 July 2026

 *ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

 സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ 2026 ജൂലൈ 9-ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി.

ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 179 ലോഡ്ജുകൾ പരിശോധിച്ചു.

കോട്ടയം ജില്ലയിൽ എക്സൈസ് ഇന്റലിജിൻസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ട മാർ, റേഞ്ച് എക്സൈസ്‌  ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിൽ  നടത്തിയ പരിശോധനയിൽ 2 മയക്കുമരുന്ന് കേസുകളും 2.5 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി.
ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

*ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

*ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ – ടൂറിസ്റ്റ് ഹോമുകൾ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ തണ്ടർ: ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്

 കോട്ടയം :സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഹൈഡ്ഔട്ട്’ എന്ന പേരിൽ 2026 ജൂലൈ 9-ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി.

ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 179 ലോഡ്ജുകൾ പരിശോധിച്ചു.

കോട്ടയം ജില്ലയിൽ എക്സൈസ് ഇന്റലിജിൻസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ട മാർ, റേഞ്ച് എക്സൈസ്‌  ഇൻസ്പെക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിൽ  നടത്തിയ പരിശോധനയിൽ 2 മയക്കുമരുന്ന് കേസുകളും 2.5 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി.
ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു.

ബാഴ്സലോണ: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത്.

അൻഡലൂഷ്യയിലെ ബെദാർ, ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളിലാണ് തീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിലയിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരമായി പരിക്കേറ്റ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

40 ഡിഗ്രി സെൽഷ്യസിനോട് അടുത്തെത്തിയ അതിശക്തമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും കാട്ടുതീ അതിവേഗം വ്യാപിക്കാൻ കാരണമായതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശിയ ശക്തമായ കാറ്റ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളെ സാരമായി ബാധിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.

കാട്ടുതീ അണയ്ക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും 150-ഓളം അഗ്നിശമന സേനാംഗങ്ങളും സൈനിക വിഭാഗങ്ങളും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.

കാട്ടുതീയുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വൈദ്യുത ലൈൻ തകർന്നുവീണ് ഉണങ്ങിയ ഇലകൾക്ക് തീപിടിച്ചതാകാമെന്നാണ് ദൃക്സാക്ഷികളുടെ പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ സ്പെയിൻ പ്രധാനമന്ത്രി Pedro Sánchez, ദുരന്തം അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് രാജ്യമെന്നും അറിയിച്ചു. കാട്ടുതീയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു

 പാലാ സെന്റ് തോമസിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനം 

പാലാ: സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മാനേജ്‌മന്റ് അസോസിയേഷൻ ഉദ്‌ഘാടനവും സ്ഥാനാരോഹണവും ശില്പശാലയും നടന്നു. ഐ.പി.എൽ ഫ്രാഞ്ചൈസികളുടെയും, ഖേലോ ഇന്ത്യ പ്രൊജെക്റ്റിന്റെയും  സ്പോർട്സ് കൺസൾട്ടന്റായ അശ്വതി രാജേന്ദ്രൻ അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു. 

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ:ടോജി തോമസ് അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ റവ: ഡോ: സാൽവിൻ കപ്പിലിപറമ്പിൽ ആശംസകൾ നേർന്നു. കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്റെ വിവിധ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സർവോന്മുഖമായ ഉന്നമനത്തിനും വിവിധ കായിക പരിപാടികളുടെ നിർവ്വഹണത്തിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യമെന്ന് കായിക വകുപ്പ് മേധാവി ഡോ: ആശിഷ് ജോസഫ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുവരിൽ കോടികളുടെ രഹസ്യം

ചുവരിൽ കോടികളുടെ രഹസ്യം

ലഖ്നൗ: ഉത്തർപ്രദേശ് വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എ.ആർ.ടി.ഒ.) ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. പരിശോധനയിൽ 13 കിലോ സ്വർണവും 1.62 കോടി രൂപയും ഉൾപ്പെടെ വൻ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പ്രത്യേക കോടതിയുടെ അനുമതിയോടെ ലഖ്നൗവിലെ വസതിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുകളാക്കി സൂക്ഷിച്ച പണവും സ്വർണ-വെള്ളി ആഭരണങ്ങളും വിലകൂടിയ വാച്ചുകളും നിരവധി നിക്ഷേപ രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തി.

റെയ്ഡിന്റെ ആദ്യഘട്ടത്തിന് ശേഷം സംശയം തോന്നിയ അന്വേഷണസംഘം വീടിന്റെ ചുവരുകൾ, ഫോൾസ് സീലിങ്, ഫർണിച്ചറുകൾ എന്നിവ വിശദമായി പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ കണ്ടെത്തിയത്. ഈ രഹസ്യ ലോക്കറുകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങൾക്കും ഇതുസംബന്ധിച്ച് വിവരമില്ലായിരുന്നുവെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്.

ഇതിനിടെ, അത്യാധുനിക ഡിജിറ്റൽ ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്‌വേഡ് മറന്നെന്ന് പറഞ്ഞ് അന്വേഷണം വൈകിപ്പിക്കാൻ ലളിത് കുമാർ ശ്രമിച്ചതായും അധികൃതർ അറിയിച്ചു. തുടർന്ന് സാങ്കേതിക വിദഗ്ധർ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോക്കർ തുറന്നത്.

വീടിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിൽ 1.62 കോടി രൂപയുടെ പണവും, ലഖ്നൗ, ആഗ്ര, നോയിഡ എന്നിവിടങ്ങളിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയുടെയും ആഡംബര വീടുകളുടെയും രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തു. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ബെനാമി സ്വത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.

പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറൻസിക്, സാമ്പത്തിക പരിശോധന പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ അഴിമതി നിരോധന നിയമപ്രകാരം ലളിത് കുമാറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് വ്യക്തമാക്കി.