Tuesday, 12 May 2026

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം :സേവനത്തിന്റെ മഹത്വവും പോരാട്ടങ്ങളുടെ ചരിത്രവും

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം :സേവനത്തിന്റെ മഹത്വവും പോരാട്ടങ്ങളുടെ ചരിത്രവും

മേയ് 12 ലോകമെമ്പാടും അന്താരാഷ്ട്ര നേഴ്സസ് ദിനമായി ആചരിക്കപ്പെടുന്നു. ആധുനിക നഴ്സിംഗിന്റെ പിതാവായി അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനാചരണം നടക്കുന്നത്. രോഗികളുടെ ചികിത്സയിലും പരിചരണത്തിലും നിർണായക പങ്കുവഹിക്കുന്ന നേഴ്സുമാരുടെ സേവനങ്ങളെ ആദരിക്കാനും അവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഈ ദിനം അവസരമൊരുക്കുന്നു

കേരളത്തിലെ ആരോഗ്യരംഗത്തിന്റെ കരുത്തായി നിൽക്കുന്നത് നേഴ്സുമാരാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വിദേശരാജ്യങ്ങളിലുമെല്ലാം മലയാളി നേഴ്സുമാർ തങ്ങളുടെ സേവന മികവുകൊണ്ട് ശ്രദ്ധേയരാണ്. എന്നാൽ സേവനത്തിന് അനുസരിച്ചുള്ള പരിഗണനയും വേതനവും ലഭിക്കാത്ത അവസ്ഥ വർഷങ്ങളായി കേരളത്തിലെ നേഴ്സുമാർ നേരിട്ടിരുന്നു.

ഒരു കാലത്ത് സ്വകാര്യ ആശുപത്രികളിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തേക്കാൾ കുറഞ്ഞ ശമ്പളത്തിലാണ് പല നേഴ്സുമാരും ജോലി ചെയ്തിരുന്നത്. ദീർഘനേരം ജോലി ചെയ്യേണ്ടി വന്നിട്ടും അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും വളരെ കുറവായിരുന്നു. കുടുംബം വിട്ട് ആതുരസേവനത്തിനായി പകലും രാത്രിയും പ്രവർത്തിച്ച നേഴ്സുമാരുടെ ജീവിതം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.

എന്നാൽ ശക്തമായ സംഘടനാ പ്രവർത്തനങ്ങളുടെയും സമരങ്ങളുടെയും ഫലമായാണ് പിന്നീട് ശമ്പള സ്കെയിലുകളിൽ മാറ്റം വന്നത്. വേതന വർധനയും ജോലിസമയ നിയന്ത്രണവും അടിസ്ഥാന അവകാശങ്ങളും ആവശ്യപ്പെട്ട് നേഴ്സുമാർ നടത്തിയ സമരങ്ങൾ കേരളം കണ്ട വലിയ തൊഴിൽപോരാട്ടങ്ങളിൽ ഒന്നായിരുന്നു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും പൊതുസമൂഹത്തിന്റെ പിന്തുണയും പിന്നാലെ സർക്കാർ ഇടപെടലുകളും ഉണ്ടായതോടെയാണ് ഇന്നുള്ള ശമ്പള സ്കെയിലും ആനുകൂല്യങ്ങളും പല മേഖലകളിലും നടപ്പിലായത്.

എന്നിരുന്നാലും ഇന്നും പല സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ ശമ്പളം, അമിത ജോലിഭാരം, തൊഴിൽ സുരക്ഷയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ തുടരുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് പ്രവർത്തിച്ച നേഴ്സുമാരുടെ സേവനം സമൂഹം മറക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഈ നേഴ്സസ് ദിനത്തിൽ, രോഗികളുടെ ജീവനൊരുക്കാൻ മുന്നണിയിൽ നിൽക്കുന്ന നേഴ്സുമാർക്ക് സമൂഹത്തിന്റെ ആദരവും പിന്തുണയും കൂടുതൽ ശക്തമാകണമെന്ന ആവശ്യം ഉയരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹദിവസം കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അ​​ഗ്നിരക്ഷാസേന

വിവാഹദിവസം കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അ​​ഗ്നിരക്ഷാസേന

മലപ്പുറം: വിവാ​ഹദിനത്തിൽ കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അ​ഗ്നിരക്ഷാസേന. മലപ്പുറം മ‍ഞ്ചേരിയിലാണ് സംഭവം. വിവാഹാഘോഷത്തിനിടെ വേദന അനുഭവപ്പെട്ടതോടെയാണ് യുവതി അ​ഗ്നിരക്ഷാസേന ഓഫീസിലെത്തിയത്.

വിവാഹവസ്ത്രത്തോടെയാണ് വധുവും വരനും മഞ്ചേരി അ​ഗ്നിരക്ഷാസേന ഓഫീസിലെത്തിയത്. കട്ടർ ഉപയോ​ഗിച്ച് ഉദ്യോ​ഗസ്ഥൻ മോതിരം മുറിച്ചുമാറ്റി. അതീവസുരക്ഷയോടെയാണ് ഉദ്യോ​ഗസ്ഥർ വധുവിന്റെ മോതിരം മുറിച്ചുമാറ്റിയത്.

ഉബൈദുള്ള എംഎൽഎയുടെ സഹോദര പുത്രിയാണ് വധു. വിവാഹമംഗള ആശംസകൾ നേർന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇരുവരെയും യാത്രയാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടതി ഉത്തരവും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മലിന ജലമൊഴുക്കി, സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

കോടതി ഉത്തരവും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മലിന ജലമൊഴുക്കി, സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

കൊച്ചി: പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിന ജലവും പാഴ്വസ്തുക്കളും സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നുള്ള കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നടപടി.

2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിന ജലം പുല്ലുവഴി പികെവി സ്മാരക ട്രസ്റ്റിന്റെയും വില്ലേജ് ഓഫീസിന്റെയും ഇടയിലുള്ള സർക്കാർ സ്ഥലത്ത് കൂടി ഓട നിർമിച്ച് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ടതിനെതിരെയാണ് സ്ഥലമുടമ കോടതിയെ സമീപിച്ചത്.

സർക്കാർ, മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി റോഡ് സബ് ഡിവിഷനുകൾ എന്നിവരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. ഇതിനെ തുടർന്ന് മലിന ജലം ഒഴുക്കിവിടുന്നത് തടഞ്ഞ് കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് സബ് കോടതിയും ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. എന്നാൽ കോടതി വിധി ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് 2025ൽ ഹർജിക്കാരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷക കമ്മിഷൻ നടത്തിയ പരിശോധനയിൽ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായി കണ്ടെത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലണ്ടന്‍റെ ഉറക്കം കെടുത്തി, വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന 'ഗൂഗിൾ' കാറുകൾ

ലണ്ടന്‍റെ ഉറക്കം കെടുത്തി, വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന 'ഗൂഗിൾ' കാറുകൾ

ലോകത്തിന് മുന്നിൽ അത്ഭുതമായി അവതരിപ്പിച്ച സെൽഫ് ഡ്രൈവിംഗ് കാറുകൾ ഇപ്പോൾ ലണ്ടനിലെ ജനവാസ മേഖലയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള 'വെയ്‌മോ' (Waymo) കാറുകളാണ് വഴിതെറ്റി ഇടുങ്ങിയ തെരുവിൽ കുടുങ്ങി നാട്ടുകാരെ വട്ടംചുറ്റിക്കുന്നത്.

'ഹൈടെക്' വില്ലന്മാർ

കിഴക്കൻ ലണ്ടനിലെ ഷോർഡിച്ച് മേഖലയിലുള്ള എൽഡർ സ്ട്രീറ്റിലാണ് ഈ 'ഹൈടെക്' വില്ലന്മാർ സർവത്ര കുഴപ്പങ്ങളുമുണ്ടാക്കുന്നത്. ഒരു വശം അടഞ്ഞ ഈ തെരുവിൽ (Cul-de-sac) പ്രവേശിക്കുന്ന വെയ്‌മോ കാറുകൾക്ക് തടസം കാരണം മുന്നോട്ട് പോകാൻ കഴിയാതെ വരുന്നു. വഴി അവസാനിക്കുന്നുവെന്ന ബോർഡുകൾ വകവെക്കാതെ തെരുവിന് ഉള്ളിലേക്ക് കയറുന്ന വാഹനങ്ങൾ പിന്നീട് പുറകോട്ട് എടുക്കാൻ (Reverse) ശ്രമിക്കുമ്പോഴാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്. 

ഇടുങ്ങിയ തെരുവിൽ കുടുങ്ങുന്ന കാറുകൾ

തെരുവ് വളരെ ഇടുങ്ങിയതായതിനാൽ കാറുകൾക്ക് അവിടെ നിന്ന് തിരിക്കാൻ സാധിക്കില്ല. ഇതോടെ കിലോമീറ്ററുകളോളം വാഹനം റിവേഴ്സ് എടുക്കേണ്ടി വരുന്നു. ഈ സമയത്ത് കാറിൽ നിന്ന് പുറപ്പെടുന്ന അതിശക്തമായ സൈറൺ പോലുള്ള അലാറം പരിസരവാസികളുടെ ഉറക്കം കെടുത്തുകയാണ്. പലപ്പോഴും പുലർച്ചെ നാല് മണിക്കും മറ്റും മുഴങ്ങുന്ന ഈ ശബ്ദം കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.

'സോറി, എന്‍റെ ആദ്യ ദിവസം'

ബ്രിട്ടീഷ് നിയമമനുസരിച്ച്, പരീക്ഷണ ഓട്ടത്തിനിടെ ഡ്രൈവർ സീറ്റിൽ ഒരാൾ ഇരിക്കണം. ശബ്ദ ശല്യം സഹിക്കാതെ പ്രദേശവാസിയായ ജെന്നി ബ്ലാക്ക് എന്ന സ്ത്രീ ഇതിലൊരു ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. കാർ സ്വയം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പഠിക്കാനാണ് താൻ ഇരിക്കുന്നതെന്നും, ഇന്ന് തന്‍റെ 'ആദ്യ ദിവസമാണ്' എന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം. പ്രദേശവാസിയായ ക്രിസ് ലോയ്ഡ് ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കാറിലെ സെൻസറുകൾക്ക് മുന്നിലുള്ള തടസ്സം തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികളുടെ ചോദ്യം.

താത്കാലികമായി നിർത്തിയെന്ന് കമ്പനി

സംഭവം വിവാദമായതോടെ വെയ്‌മോ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ലണ്ടനിലെ റോഡുകളിൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് വാഹനങ്ങൾ ഓടിക്കുന്നതെന്നും, പരാതി ഉയർന്ന സാഹചര്യത്തിൽ എൽഡർ സ്ട്രീറ്റിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചെന്നും കമ്പനി അറിയിച്ചു. വരും മാസങ്ങളിൽ ബ്രിട്ടനിൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങാനിരിക്കെയുണ്ടായ ഈ സാങ്കേതിക തകരാർ കമ്പനിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ

മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. മെയ് 11-നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിയമന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ അദ്ദേഹം നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്. ജപ്പാൻ, മൗറീഷ്യസ്, യു കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മധ്യപൂർവ രാജ്യങ്ങളുമായും അറബ് ലോകവുമായി ബന്ധപ്പെട്ട നയതന്ത്ര രംഗങ്ങളിൽ അദ്ദേഹത്തിന് വലിയ പരിചയസമ്പത്തുണ്ട്. അറബിക്, ഫ്രഞ്ച് ഭാഷകളിലും പ്രാവീണ്യമുള്ള അദ്ദേഹം മുമ്പ് ഇറാഖിലെ ഇന്ത്യയുടെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദബന്ധം, വ്യാപാര സഹകരണം, പ്രതിരോധ- ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ നിയമനം നിർണായകമാകുമെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് ഒമാനിൽ താമസിക്കുന്ന വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഈ നിയമനം ഏറെ പ്രാധാന്യമുള്ളതാണ്. ഒമാനിലെ മസ്കറ്റിലുള്ള ഇന്ത്യൻ എംബസിയുടെ നേതൃത്വമാണ് അദ്ദേഹം ഏറ്റെടുക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും

രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നിർദേശിച്ചു.

ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന പരാമ‍ർശം; എംപിക്കെതിരെ കേസെടുത്ത് യുപി പൊലീസ്

മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന പരാമ‍ർശം; എംപിക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്‍വാദി പാ‍ർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ കേസെടുത്ത് ഉത്ത‍ർ പ്രദേശ് പൊലീസ്. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ​ഗുപ്തയുടെ പരാതിയിൽ മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് ആണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോ​ഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു അജേന്ദ്ര സിങ് ലോധി രം​ഗത്തെത്തിയത്.

നരേന്ദ്ര മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന അജേന്ദ്ര സിങ് ലോധിയുടെ പ്രസ്താവനയ്ക്കെതിരെ ഉത്ത‍ർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾ വ്യാപക വിമ‍ർശനം ഉയർത്തിയിരുന്നു. മോ​ദിയെ ദേശവിരുദ്ധനായ പ്രധാനമന്ത്രിയെന്ന് വിളിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും ചോദ്യംചെയ്തു. രാജ്യം ഇതുപോലൊരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അജേന്ദ്ര സിങ് ലോധി വിമർ‌ശിച്ചിരുന്നു. പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഹാമിർപുർ മഹോബയിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധിയുടെ വിമർശനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വിജയ് ജനങ്ങളുടെ മുഖ്യമന്ത്രി'; AIADMK ഷണ്‍മുഖന്‍ വിഭാഗത്തിന്‍റെ പിന്തുണ TVKയ്ക്ക്

'വിജയ് ജനങ്ങളുടെ മുഖ്യമന്ത്രി'; AIADMK ഷണ്‍മുഖന്‍ വിഭാഗത്തിന്‍റെ പിന്തുണ TVKയ്ക്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം. പാര്‍ട്ടിയെ വിഭജിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ ഡിഎംകെ എഐഡിഎംകെ സഖ്യനീക്കത്തില്‍ എംഎല്‍എമാര്‍ ആശങ്കയിലായിരുന്നെന്നും ഷണ്‍മുഖം പ്രതികരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേരിട്ട തുടർച്ചയായ പരാജയങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ജനവിധി വിജയ് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ളതാണ്. അതാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം. ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. അതിന്റെ അംഗീകരിച്ച് മുഖ്യമന്ത്രി വിജയ്‌യെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. എഐഎഡിഎംകെ പാര്‍ട്ടിയെന്ന നിലയില്‍ വിജയ്‌ നയിക്കുന്ന ടിവികെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നു എന്നും ഷണ്‍മുഖം പറഞ്ഞു.

ഡിഎംകെ എഐഡിഎംകെ സഖ്യത്തിലൂടെ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയാവാന്‍ നീക്കം നടത്തിയെന്നും അദ്ദേഹം പറയുന്നു. നിലവില്‍ 30 എഐഎഡിഎംകെ എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചപ്പോള്‍ ഇപിഎസിനൊപ്പം 17 പേര്‍ മാത്രമാണ് ഉള്ളത്.

234അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെറും 47 സീറ്റുകളെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചുള്ളു. 2021ല്‍ ഡിഎംകെ സഖ്യം ഒരു പതിറ്റാണ്ട് നീണ്ടുനിന്ന അദികാരത്തില്‍ നിന്നും പാര്‍ട്ടിയെ പുറത്താക്കി. 75 സീറ്റുകളാണ് അന്ന് ലഭിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 39സീറ്റ് നേടിയ പാര്‍ട്ടിക്ക് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നും ഷണ്‍മുഖം ചൂണ്ടിക്കാട്ടി. ഡിഎംകെയുമായി സഖ്യത്തിലാകുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരാണെന്നും പാര്‍ട്ടിയെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെയുമായി സഖ്യത്തിലായാല്‍ ഭാവിയില്‍ എഐഎഡിഎംകെ തുടച്ചുനീക്കപ്പെടുമെന്നും ഷണ്‍മുഖം അഭിപ്രായപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോറിക്ഷയുടെ അടവ് മുടങ്ങി; ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസ് ഗോവണിപ്പടിയില്‍ ജീവനൊടുക്കി

ഓട്ടോറിക്ഷയുടെ അടവ് മുടങ്ങി; ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസ് ഗോവണിപ്പടിയില്‍ ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവർ മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുരളീധരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തില്‍ മുരളീധരന്‍ ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

എന്നാല്‍ ഓട്ടോയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ മുരളീധരനെ ഫിനാൻസുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു. രണ്ട് തവണ ഓട്ടോ സ്റ്റാൻഡിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഒരു തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. സാമ്പത്തിക പ്രയാസങ്ങൾ മുരളീധരൻ പങ്കുവച്ചിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി അറിയില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.മറ്റ് ആരോപണങ്ങൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്.

സമീപത്ത് ഓട്ടോറിക്ഷയും നിര്‍ത്തിയിട്ടിരുന്നു. ഓട്ടോറിക്ഷയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ മുരളീധരനെ ഫിനാന്‍സുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആ ഘട്ടത്തിൽ തന്നെ ആരോപിച്ചിരുന്നു.