Tuesday, 12 May 2026

'വിജയ് ജനങ്ങളുടെ മുഖ്യമന്ത്രി'; AIADMK ഷണ്‍മുഖന്‍ വിഭാഗത്തിന്‍റെ പിന്തുണ TVKയ്ക്ക്

SHARE



ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം. പാര്‍ട്ടിയെ വിഭജിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ ഡിഎംകെ എഐഡിഎംകെ സഖ്യനീക്കത്തില്‍ എംഎല്‍എമാര്‍ ആശങ്കയിലായിരുന്നെന്നും ഷണ്‍മുഖം പ്രതികരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേരിട്ട തുടർച്ചയായ പരാജയങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ജനവിധി വിജയ് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ളതാണ്. അതാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം. ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. അതിന്റെ അംഗീകരിച്ച് മുഖ്യമന്ത്രി വിജയ്‌യെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. എഐഎഡിഎംകെ പാര്‍ട്ടിയെന്ന നിലയില്‍ വിജയ്‌ നയിക്കുന്ന ടിവികെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നു എന്നും ഷണ്‍മുഖം പറഞ്ഞു.

ഡിഎംകെ എഐഡിഎംകെ സഖ്യത്തിലൂടെ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയാവാന്‍ നീക്കം നടത്തിയെന്നും അദ്ദേഹം പറയുന്നു. നിലവില്‍ 30 എഐഎഡിഎംകെ എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചപ്പോള്‍ ഇപിഎസിനൊപ്പം 17 പേര്‍ മാത്രമാണ് ഉള്ളത്.

234അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെറും 47 സീറ്റുകളെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചുള്ളു. 2021ല്‍ ഡിഎംകെ സഖ്യം ഒരു പതിറ്റാണ്ട് നീണ്ടുനിന്ന അദികാരത്തില്‍ നിന്നും പാര്‍ട്ടിയെ പുറത്താക്കി. 75 സീറ്റുകളാണ് അന്ന് ലഭിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 39സീറ്റ് നേടിയ പാര്‍ട്ടിക്ക് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നും ഷണ്‍മുഖം ചൂണ്ടിക്കാട്ടി. ഡിഎംകെയുമായി സഖ്യത്തിലാകുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരാണെന്നും പാര്‍ട്ടിയെ കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെയുമായി സഖ്യത്തിലായാല്‍ ഭാവിയില്‍ എഐഎഡിഎംകെ തുടച്ചുനീക്കപ്പെടുമെന്നും ഷണ്‍മുഖം അഭിപ്രായപ്പെട്ടു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.