Tuesday, 12 May 2026

ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പാർട്ടി തരംഗത്തിലും പിടിച്ച് നിന്ന് മലയാളി എൻജിനീയർ, വൻ നേട്ടം ബ്രിട്ടീഷുകാർ ഏറെയുള്ള മേഖലയിൽ

ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പാർട്ടി തരംഗത്തിലും പിടിച്ച് നിന്ന് മലയാളി എൻജിനീയർ, വൻ നേട്ടം ബ്രിട്ടീഷുകാർ ഏറെയുള്ള മേഖലയിൽ

ലണ്ടൻ: ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി വൻ തിരിച്ചടിയാണ് നേരിട്ടത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയരാൻ വരെ കാരണമായത് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ തരംഗം മൂലമാണ്. എന്നാൽ റിഫോം യുകെ തരംഗത്തിനിടയിലും വൻ മുന്നേറ്റത്തോടെ തന്റെ സീറ്റ് നില നിർത്തി മലയാളി. തിരുവനന്തപുരം കവടിയാർ സ്വദേശിയായ നിഖിൽ ഷെറിൻ തമ്പിയാണ് വൻ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡൺ ബോറോ കൗൺസിലിലെ കൂൾസ്‌ഡൺ ടൗൺ വാർഡിൽ നിന്ന് രണ്ടാം തവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

1450 സീറ്റുകളാണ് റിഫോം യുകെ നേടിയത്. 1064 സീറ്റിൽ നിന്ന് 804 സീറ്റിലേക്കാണ് ലേബർ പാർട്ടിയെത്തിയത്. 136 കൗൺസിലുകളിലായി 5034 സീറ്റുകളിലാണ് പ്രദേശിക തെരഞ്ഞെടുപ്പ് നടന്നത്. റിഫോം പാർട്ടി തരംഗത്തിനിടെ സീറ്റ് നിലനിർത്താൻ സാധിച്ച ഏതാനും സൺസർവേറ്റീവ് പാർട്ടി കൗൺസിലർ കൂടിയാണ് നിഖിൽ. കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരിൽ വൻ ഭൂരിപക്ഷമാണ് റിഫോം യുകെ നേടിയത്. 2022ലാണ് നിഖിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ രണ്ടാം തവണയും വിജയിച്ചതിലൂടെ ആ പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ്.

എറണാകുളം മോഡൽ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം 2010ലാണ് നിഖിൽ ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. നിലവിൽ ഫിലിപ്‌സ് കമ്പനിയിൽ സീനിയർ ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് നിഖിൽ. അദ്ദേഹത്തിന്റെ ഭാര്യ നിവേദ ഗീത മനോഹർ ബ്രിട്ടനിലെ എൻഎച്ച്എസിൽ ഉദ്യോഗസ്ഥയാണ്. ലോക്കൽ റെസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും പള്ളിയിലെയും മറ്റ് പ്രാദേശിക കൂട്ടായ്മകളിലെയും ഇടപെടലുകളുമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് അവരുടെ വിശ്വാസം നേടിയെടുക്കാൻ നിഖിലിന് സാധിച്ചതാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ

‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ

ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താൻ ആഗ്രഹക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

നിലവിലെ വിലയിൽ സ്ഥിരത നിലനിർത്താൻ ആണ് ശ്രമം എന്നും സർക്കാർ വൃത്തങ്ങൾ. ഇന്ധന ക്ഷാമം ഇല്ലാത്തതിനാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഊർജ്ജമേഖലകളിൽ പരിവേക്ഷണം ചെയ്യുന്ന കമ്പനികളുടെ റോയൽറ്റി നിരക്കുകൾ ക്രമപ്പെടുത്തി. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ആയാണ് കേന്ദ്രസർക്കാർ നീക്കം.

രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; 50 രൂപ വരെ കുറച്ച് ബ്രാന്‍ഡുകള്‍, നാളെ മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; 50 രൂപ വരെ കുറച്ച് ബ്രാന്‍ഡുകള്‍, നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകൾക്ക് പത്തു രൂപ വീതം കുറഞ്ഞു. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി. സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്‍റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.

കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്; പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ ചർച്ച ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്; പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ ചർച്ച ചെയ്യും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15 ന് യുഎഇയില്‍ എത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദേഹം കൂടിക്കാഴ്ച നടത്തും. പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ എന്നിവയില്‍ യുഎഇയുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരു ഭരണാധികളും വിലയിരുത്തും. യുഎഇയും ഇന്ത്യയും തമ്മില്‍ നിലവിലുള്ള സെപ കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മെയ് 15 മുതല്‍ മെയ് 20 വരെ നീളുന്നതാണ് മോദിയുടെ ലോക പര്യടനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ വിമാനങ്ങൾ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവാദം നൽകിയെന്ന റിപ്പോർട്ട്; തള്ളി പാകിസ്താൻ

ഇറാൻ വിമാനങ്ങൾ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവാദം നൽകിയെന്ന റിപ്പോർട്ട്; തള്ളി പാകിസ്താൻ

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ സൈനിക വിമാനങ്ങൾ തങ്ങളുടെ വ്യോമത്താവളത്തിൽ പാർക്ക് ചെയ്യാൻ മൗനാനുവാദം നൽകിയെന്ന റിപ്പോർട്ട് തള്ളി പാകിസ്താൻ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടാണ് പാക് അധികൃതർ തള്ളിയത്. തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് പാകിസ്താന് എതിരെ ഇത്തരത്തിലൊരു ആരോപണം ഉയർന്നത്. ജനസാന്ദ്രയേറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചാൽ അത് മറച്ചുവയ്ക്കാൻ കഴിയില്ലെന്നാണ് ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് പാക് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ നിരവധി സൈനിക വിമാനങ്ങളും മറ്റ് ആസ്തികളും റാവൽപിണ്ടിക്ക് സമീപമുള്ള നൂർഖാൻ വ്യോമത്താവളക്കിലേക്ക മാറ്റിയെന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞത്. പാകിസ്താനിലെത്തിയ ഇറാൻ വിമാനങ്ങളിൽ, ഇറാനിയൻ എയർഫോഴ്‌സ് ആർ സി-130 എന്ന ചാരവിമാനം, നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ലോക്ക്ഹീഡ് സി -130 ഹെർക്കുലസ് ട്രാൻസ്‌പോർട്ട് വിമാനവും ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. പശ്ചിമേഷ്യൻ സംഘർഷം കനത്ത സാഹചര്യത്തിൽ അമേരിക്കൻ ആക്രമണം ഭയന്ന് ബാക്കിയുള്ള വ്യോമ - സൈനിക ആസ്തികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് എയർക്രാഫ്റ്റുകൾ പാകിസ്താനിലെത്തിച്ചതെന്നാണ് പേരു വെളിപ്പെടുത്താൻ തയ്യാറാവാത്ത ഉദ്യോഗസ്ഥർ അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പാകിസ്താനെതിരെ യുഎസ് സെനറ്റർ ലിൻസേ ഗ്രഹാം രംഗത്തെത്തി. ഈ റിപ്പോർട്ട് കൃത്യതയുള്ളതാണെങ്കിൽ ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥനാകുന്ന പാകിസ്താന്റെ ഇടപെടൽ പരിശോധിക്കണമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. അതേസമയം ഇറാൻ സിവിലിയൻ എയർക്രാഫ്റ്റ് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായും വിവരമുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയവിമാനങ്ങളിൽ സൈനിക വിമാനങ്ങൾ ഉള്ളതായി വ്യക്തമായിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പ്രതികരിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഈ റിപ്പോർട്ട് തള്ളിയിട്ടുണ്ട്. അഫ്ഗാനിലേക്ക് വിമാനങ്ങൾ മാറ്റേണ്ട ആവശ്യം ഇറാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാന്റെ പ്രതികരണം 'വിഡ്ഢിത്തം', വെടിനിർത്തൽ കരാർ ദുർബലം'; ഡോണൾഡ് ട്രംപ്

'ഇറാന്റെ പ്രതികരണം 'വിഡ്ഢിത്തം', വെടിനിർത്തൽ കരാർ ദുർബലം'; ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അധികദിവസം നീണ്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നിർദേശിച്ച സമാധാനകരാറിൽ ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം 'വിഡ്ഢിത്തം' ആണെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്റെ പ്രതികരണത്തിന് എതിരെ കടുത്ത വിമർശനം ഉന്നയിച്ച ട്രംപ് അവർ തങ്ങൾക്ക് അയച്ച 'മാലിന്യകഷ്ണം' വായിച്ചതിന് പിന്നാലെ വെടിനിർത്തൽ കരാർ വളരെ ദുർബലമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താൻ അവരുടെ പ്രതികരണം മുഴുവൻ വായിച്ചിട്ടില്ലെന്നും വെടിനിർത്തൽ കരാർ ഇപ്പോൾ ജീവൻരക്ഷാ പിന്തുണയിലാണെന്നും ട്രംപ് തുറന്നടിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവച്ച നിർദേശത്തിന് പിന്നാലെ ഞായറാഴ്ചയാണ് ഇറാൻ പ്രതികരിച്ചത്. ഹിസ്ബുള്ളയ്ക്ക് എതിരെ അമേരിക്കൻ സഖ്യകക്ഷിയായ ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ അവസാനിപ്പിക്കണമെന്ന് ഇതിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ യുദ്ധക്കെടുതിക്ക് നഷ്ടപരിഹാരം, ഹോർമൂസ് കടലിടുക്കിലെ പരമാധികാരം വ്യക്തമാക്കി കൊണ്ട് തന്നെ യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കണം, ഇനി ഒരുതരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ പാടില്ല, ഇറാൻ എണ്ണ വിൽപനയ്ക്ക് മേലുള്ള എല്ലാ ഉപരോധനങ്ങളും നിരോധനവും അവസാനിപ്പിക്കണം എന്നിവയായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ.

ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ച് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രമാണ് ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. എന്നാൽ ഇറാന്റെ ആവശ്യങ്ങളെല്ലാം പ്രാധാന്യം അർഹിക്കുന്നതാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ട് വെച്ചത് യുക്തിരഹിതമായ ആവശ്യങ്ങളാണെന്നും ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവര്‍ വീട്ടിലിരിക്കേണ്ടവര്‍'; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

'പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവര്‍ വീട്ടിലിരിക്കേണ്ടവര്‍'; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

പട്‌ന: പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിഹാർ വിദ്യാഭ്യാസമന്ത്രി വിവാദ പരാമർശം നടത്തിയത്.

'എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോള്‍ പെണ്‍മക്കള്‍ എന്തിനാണ് തെരുവിലിറങ്ങുന്നത്? അതിന്റെ ആവശ്യമെന്താണ്?' എന്നാണ് മിഥിലേഷ് തിവാരി പറഞ്ഞത്. വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ട് പറഞ്ഞപ്പോള്‍, അവകാശമൊക്കെ വന്നുചേരും എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബിഹാര്‍ സാക്ഷരതാ നിരക്കില്‍ ആദ്യമേ തന്നെ പിന്നിലാണെന്നും അതിനിടയ്ക്ക് ജനസംഖ്യയുടെ പകുതിയിലേറെ ആളുകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കുന്നതാണോ നിങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ എന്നുമാണ് ഒരു എക്സ് ഉപയോക്താവ് ചോദിച്ചത്. ബിഹാര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ഒരു ഇതിഹാസത്തെയും സ്ത്രീ ശാക്തീകരണത്തിന് പറ്റിയ പാര്‍ട്ടിയെയുമാണ് തെരഞ്ഞെടുത്തത് എന്ന് മറ്റൊരാൾ പരിഹസിച്ചു. ഇന്ത്യയെ നശിപ്പിക്കാന്‍ പാകിസ്താനോ ചൈനയോ പോലുളള ശത്രു രാജ്യങ്ങളുടെ ആവശ്യമില്ലെന്നും ഇന്ത്യയ്ക്കുളളില്‍ നിന്നു തന്നെ ഇന്ത്യയെ നശിപ്പിക്കുകയാണെന്നുമാണ് ഒരു എക്സ് ഉപയോക്താവ് പറഞ്ഞത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വോട്ട് ചെയ്തത് വിസില്‍ ചിഹ്നത്തില്‍'; തന്റെ വീട്ടിലെ ജോലിക്കാരെ വിജയ്ക്ക് പരിചയപ്പെടുത്തി വൈക്കോ

'വോട്ട് ചെയ്തത് വിസില്‍ ചിഹ്നത്തില്‍'; തന്റെ വീട്ടിലെ ജോലിക്കാരെ വിജയ്ക്ക് പരിചയപ്പെടുത്തി വൈക്കോ

ചെന്നൈ: എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയുടെ വസതിയിലെ മുഖ്യമന്ത്രി വിജയ്‌യുടെ സന്ദര്‍ശനം വൈറല്‍. വൈക്കോയെ വിജയ് സന്ദര്‍ശിച്ചതല്ല ശ്രദ്ധേയമായത്, മറിച്ച് വിജയ്ക്ക് വൈക്കോയുടെ വീട്ടിലെ ജോലിക്കാരെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വൈക്കോയുടെ കുടുംബാംഗങ്ങള്‍ ജോലിക്കാരെ വിജയ്ക്ക് പരിചയപ്പെടുത്തുകയും ഇവര്‍ വിജയ്ക്കാണ് വോട്ട് ചെയ്തതെന്ന് പറയുന്നതുമാണ് ശ്രദ്ധേയമായത്.

'ജോലിക്കാര്‍ വിസില്‍ ചിഹ്നത്തിലാണ് വോട്ട് ചെയ്തത്', എന്ന് വൈക്കോ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് ജോലിക്കാരെയാണ് വിജയ്‌യെ പരിചയപ്പെടുത്തിയത്. ആരാധനയോടെ മൂന്ന് പേരും വിജയ്‌യെ നോക്കുന്നതും തിരിച്ച് സ്‌നേഹത്തോടെ വിജയ് ഇടപെടുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ ഒരുമിച്ച് ഫോട്ടോയും എടുക്കുന്നത് വൈറല്‍ വീഡിയോയില്‍ കാണാവുന്നതാണ്.

വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി വൈക്കോയുടെ മകന്‍ ദുരൈ വൈക്കോ രംഗത്തെത്തി. വിജയ് വരുമ്പോള്‍ കാണാന്‍ സാധിക്കുമോ എന്ന് ജോലിക്കാര്‍ ചോദിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അവരെ വിജയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം ജോലിക്കാരോടും യാത്ര പറഞ്ഞാണ് വിജയ് മടങ്ങിയത്.

അതേസമയം വിജയ്‌യെ പുകഴ്ത്തി വൈക്കോ സംസാരിച്ചു. അണ്ണാദുരൈയെ പോലെയാണ് വിജയ് എന്ന് വൈക്കോ പറഞ്ഞു. പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈയുടെ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്ന് വൈക്കോ ചൂണ്ടിക്കാട്ടി. വൈക്കോയുടെ പ്രസംഗവൈഭവത്തെ വിജയ്‌യും പ്രശംസിച്ചു. താന്‍ വൈക്കോയുടെ വലിയ ഫാനാണെന്ന് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി താന്‍ നടത്തിയ ആദ്യത്തെ വലിയ രാഷ്ട്രീയ പ്രസംഗത്തിന് മുമ്പ് വൈക്കോയുടെ പ്രസംഗങ്ങള്‍ കണ്ടിരുന്നുവെന്ന് വിജയ് പറഞ്ഞു. 