ലണ്ടൻ: ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി വൻ തിരിച്ചടിയാണ് നേരിട്ടത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയരാൻ വരെ കാരണമായത് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ തരംഗം മൂലമാണ്. എന്നാൽ റിഫോം യുകെ തരംഗത്തിനിടയിലും വൻ മുന്നേറ്റത്തോടെ തന്റെ സീറ്റ് നില നിർത്തി മലയാളി. തിരുവനന്തപുരം കവടിയാർ സ്വദേശിയായ നിഖിൽ ഷെറിൻ തമ്പിയാണ് വൻ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡൺ ബോറോ കൗൺസിലിലെ കൂൾസ്‌ഡൺ ടൗൺ വാർഡിൽ നിന്ന് രണ്ടാം തവണയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
1450 സീറ്റുകളാണ് റിഫോം യുകെ നേടിയത്. 1064 സീറ്റിൽ നിന്ന് 804 സീറ്റിലേക്കാണ് ലേബർ പാർട്ടിയെത്തിയത്. 136 കൗൺസിലുകളിലായി 5034 സീറ്റുകളിലാണ് പ്രദേശിക തെരഞ്ഞെടുപ്പ് നടന്നത്. റിഫോം പാർട്ടി തരംഗത്തിനിടെ സീറ്റ് നിലനിർത്താൻ സാധിച്ച ഏതാനും സൺസർവേറ്റീവ് പാർട്ടി കൗൺസിലർ കൂടിയാണ് നിഖിൽ. കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരിൽ വൻ ഭൂരിപക്ഷമാണ് റിഫോം യുകെ നേടിയത്. 2022ലാണ് നിഖിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ രണ്ടാം തവണയും വിജയിച്ചതിലൂടെ ആ പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ്.
എറണാകുളം മോഡൽ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം 2010ലാണ് നിഖിൽ ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. നിലവിൽ ഫിലിപ്‌സ് കമ്പനിയിൽ സീനിയർ ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് നിഖിൽ. അദ്ദേഹത്തിന്റെ ഭാര്യ നിവേദ ഗീത മനോഹർ ബ്രിട്ടനിലെ എൻഎച്ച്എസിൽ ഉദ്യോഗസ്ഥയാണ്. ലോക്കൽ റെസിഡന്റ്സ് അസോസിയേഷൻ ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും പള്ളിയിലെയും മറ്റ് പ്രാദേശിക കൂട്ടായ്മകളിലെയും ഇടപെടലുകളുമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് അവരുടെ വിശ്വാസം നേടിയെടുക്കാൻ നിഖിലിന് സാധിച്ചതാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാൻ കാരണമായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.