Thursday, 14 May 2026

പൊതു വാഹനങ്ങളിലും ടാക്‌സികളിലും ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ്

പൊതു വാഹനങ്ങളിലും ടാക്‌സികളിലും ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ്

ഡൽഹി: പൊതു വാഹനങ്ങളിലും ടാക്‌സികളിലും ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണം ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പുതിയ വാഹനങ്ങളിലും നിലവിലുള്ള വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങിനൊപ്പം പാനിക് ബട്ടണും സമയബന്ധിതമായി സ്ഥാപിക്കണമെന്നും കോടതി അറിയിച്ചു.

പുതിയ ക്രമീകരണങ്ങള്‍ വാഹന്‍ ആപ്ലിക്കേഷനിലും അപ്‌ഡേറ്റ് ചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒരു ശതമാനം വാഹനങ്ങള്‍ക്ക് പോലും ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഇല്ലെന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാല, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിർദേശങ്ങൾ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ, അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ, അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്.

ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവാൾ യുവമോർച്ച പ്രവർത്തകനാണ്. മാംഗിലാൽ ബിവാൾ ഇയാളുടെ സഹോദരനാണ്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാസിക്കില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപ്-ഷി ജിങ്പിങ് കൂടിക്കാഴ്ച ഇന്ന്; ഇറാൻ യുദ്ധവും വ്യാപാരക്കരാറുകളും ചർച്ചയാകും

ട്രംപ്-ഷി ജിങ്പിങ് കൂടിക്കാഴ്ച ഇന്ന്; ഇറാൻ യുദ്ധവും വ്യാപാരക്കരാറുകളും ചർച്ചയാകും

ബീജിങ് : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. ഇതിനായി ഡോണൾഡ് ട്രംപ് ബുധനാഴ്ച ചൈനയിലെത്തി. രണ്ട് ദിവസം ഷി ജിങ്പിങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷയമാകും. ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്.

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്–ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ഡോണൾഡ് ട്രംപിൻ്റെ ചൈന സന്ദർശനം. ഇറാനുമായുള്ള യുഎസ്‌ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള നീക്കങ്ങളാണ്‌ ചൈന നടത്തുകയെന്നാണ്‌ റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക ബന്ധം ഉപയോഗിച്ച് സമാധാന കരാറിലെത്താനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുഎസ് സമ്മർദം ചെലുത്തിയേക്കും.

ഷി ജിങ്പിങുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ഇന്ന് ട്രംപ്‌ ടെമ്പിൾ ഓഫ് ഹെവൻ സന്ദർശിക്കും. തുടർന്ന്‌ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ചയും ഇരുനേതാക്കളും കൂടിക്കാഴ്ച തുടരും. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ചൈനീസ് ഉപ പ്രധാനമന്ത്രി ഹെ ലിഫെങ്ങും ദക്ഷിണ കൊറിയയിൽ ചൊവ്വയും ബുധനുമായി ചർച്ചകൾ നടത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് യാത്ര; സീപ്ലെയിൻ സർവീസുമായി സ്കൈഹോപ്പ് ഏവിയേഷൻ

കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് യാത്ര; സീപ്ലെയിൻ സർവീസുമായി സ്കൈഹോപ്പ് ഏവിയേഷൻ

കപ്പൽ യാത്രകളെയും ഏക റൺവേയെയും മാത്രം ആശ്രയിച്ചിരുന്ന പതിറ്റാണ്ടുകൾക്ക് അറുതി വരുത്തിക്കൊണ്ട് ലക്ഷദ്വീപ് ഒടുവിൽ സീപ്ലെയിൻ (ജലവിമാനം) യുഗത്തിലേക്ക് കടക്കുന്നു.

ലക്ഷദ്വീപിലേക്കുള്ള യാത്ര എന്നും 10 മുതൽ 20 മണിക്കൂർ വരെ നീളുന്ന കപ്പൽ യാത്രയോ അല്ലെങ്കിൽ അഗത്തി ദ്വീപിലേക്കുള്ള പരിമിതമായ വിമാന സർവീസോ മാത്രമായിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമാണെങ്കിൽ 2026 മെയ് 13 മുതൽ കൊച്ചിയിൽ നിന്ന് 12 ട്രയൽ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കും. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ഇന്ത്യൻ വ്യോമയാന മേഖല പതിറ്റാണ്ടുകളായി കാത്തിരുന്ന ഒന്നാണ്.
ഡിജിസിഎ (DGCA), ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ആണ് ഈ പരീക്ഷണ പറക്കലിന് സൗകര്യമൊരുക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിസിഎ അംഗീകൃത വാണിജ്യ സീപ്ലെയിൻ ഓപ്പറേറ്ററായ സ്കൈഹോപ്പ് ഏവിയേഷൻ (SkyHop Aviation) പ്രവർത്തിപ്പിക്കുന്ന *ട്വിൻ ഓട്ടർ (Twin Otter)* വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 2026 ഏപ്രിലിലാണ് ഇവർക്ക് സർവീസ് നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) ലഭിച്ചത്.

### പ്രധാന റൂട്ടുകൾ:

 * *റൂട്ട് 1:* കൊച്ചി - അഗത്തി - കൽപ്പേനി - കവരത്തി
 * *റൂട്ട് 2:* കൊച്ചി - കടമത്ത് - കിൽത്താൻ - അഗത്തി
നിലവിൽ കൃത്യമായ വിമാന സൗകര്യമില്ലാത്ത ദ്വീപുകളെയാണ് ഈ ട്രയൽ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആഴ്ച (2026 മെയ് 7) ഗാന്ധിനഗറിൽ നടന്ന ഗിഫ്റ്റ് സിറ്റി ഏവിയേഷൻ ഉച്ചകോടിയിൽ വെച്ച് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു രാം മോഹൻ നായിഡു ലക്ഷദ്വീപിലെ സീപ്ലെയിൻ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരീക്ഷണങ്ങൾ വിജയിക്കുകയും ഇത് കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ (UDAN) പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ, നിലവിലെ ഉയർന്ന നിരക്കിന് പകരം *₹2,000 മുതൽ ₹4,000* വരെ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും.

ലക്ഷദ്വീപിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് ഏറ്റവും അനുയോജ്യമായതാണ് സീപ്ലെയിൻ. 36 പവിഴദ്വീപുകൾ ചേർന്ന ഈ കേന്ദ്രഭരണ പ്രദേശത്ത് മിക്കയിടത്തും റൺവേകൾ നിർമ്മിക്കുക അസാധ്യമാണ്. എന്നാൽ സീപ്ലെയിനിന് വിമാനത്താവളത്തിൻ്റെ ആവശ്യമില്ല; കടൽത്തീരത്തെ ലഗൂണുകൾ തന്നെ റൺവേയായി ഉപയോഗിക്കാം.
ഈ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം കുറയുക മാത്രമല്ല, അടിയന്തര വൈദ്യസഹായം (Medical Evacuation), ചരക്ക് നീക്കം, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം (Eco-tourism) എന്നീ മേഖലകളിലും വലിയ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും. പവിഴപ്പുറ്റുകളെ ദോഷകരമായി ബാധിക്കുന്ന റൺവേ നിർമ്മാണത്തിന് പകരമായി സീപ്ലെയിനുകൾ മാറുന്നതോടെ ലക്ഷദ്വീപിൻ്റെ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് തന്നെ വികസനം സാധ്യമാകും 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിക്കൻ വില കുതിക്കുന്നു; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി കുറയുന്നു

ചിക്കൻ വില കുതിക്കുന്നു; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി കുറയുന്നു

കോഴിക്കോട്: ജില്ലയിലെ മാംസവിപണിയിൽ കോഴി വില നിയന്ത്രണമില്ലാതെ ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചി കോഴി വില കിലോഗ്രാം 90 രൂപയിലധികം വർധിച്ചു. നിലവിൽ മാംസവിപണിയിൽ പലയിടങ്ങളിലും ലൈവ് കോഴിക്ക് കിലോഗ്രാമിന് 180 രൂപയാണ് ഈടാക്കുന്നത്. ഡ്രസ്ഡ് ചിക്കന് പലയിടങ്ങളിലും വില 290 രൂപയായി ഉയർന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചിക്കൻ എത്തുന്നതിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ചൂട് വർധിച്ചതോടെ ഫാമുകളിൽ കോഴികൾ ചാവുന്നത് വർധിച്ചതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഇതോടൊപ്പം കോഴികളുടെ തീറ്റ വില വർധനയും വിലക്കയറ്റത്തിന് കാരണമായി. ചൂട് കൂടുന്നതോടെ കോഴികൾക്ക് ഭക്ഷണം കഴിക്കുന്നതിലും മറ്റും കുറവുണ്ടാകുന്നതിനാൽ വളർച്ചയും മുരടിക്കുന്നു. ഇതോടെ ആവശ്യത്തിന് ലഭ്യത കുറഞ്ഞതും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.

ഫാമുകളിൽ ഉൽപ്പാദനം കുറഞ്ഞതോടെ വിപണിയിൽ കോഴികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡുകൾ കുറഞ്ഞത് ചെറുകിട വിപണികളെയും സാരമായി ബാധിച്ചു. മുൻപ് മാസം തോറും ലഭിച്ചിരുന്ന സ്റ്റോക്കുകൾ ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കേരളത്തിലെ ഉപഭോക്താക്കൾക്ക് വേണ്ട ചിക്കൻ ലഭ്യത ഉറപ്പാക്കാൻ അയൽ സംസ്ഥാനങ്ങളിലെ ഫാമുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചൂട് രൂക്ഷമായതോടെ അവിടങ്ങളിലും ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ വില ഉയരുകയും വിപണിയിൽ ക്ഷാമം നേരിടുകയും ചെയ്തു. ചിലയിടങ്ങളിൽ മുൻകൂട്ടി ഓർഡർ ചെയ്താൽ മാത്രമാണ് ഇപ്പോൾ ചിക്കൻ ലഭ്യമാകുന്നത്.

ഹോട്ടലുകളെയും മറ്റ് ഭക്ഷണശാലകളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. ചിക്കൻ വിഭവങ്ങൾക്ക് വില കൂട്ടാൻ നിർബന്ധിതരാകുമെന്നാണ് ഉടമകൾ പറയുന്നത്. മിക്കയിടങ്ങളിലും നേരത്തെ നൽകിയിരുന്ന അളവിൽ വിഭവങ്ങൾ നൽകാൻ കഴിയില്ലെന്നും അവർ അറിയിച്ചു.

മറ്റ് ഇറച്ചി വിഭവങ്ങളുടെ വിലയിലും വർധനയുണ്ട്. ആട്ടിറച്ചി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും വിപണിയിൽ ഇടപെടൽ ഉണ്ടാകണമെന്നും കോഴി വില നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നുമാണ് വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യം. ചിക്കൻ വിപണിയിലെ ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ഡൽഹിയിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ഡൽഹിയിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് അതിക്രമം നടന്നത്. ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 11 ന് രാത്രിയാണ് ലൈംഗികാതിക്രമം നടന്നത്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മം​ഗോൾപുരിയിൽ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബസിൽ ബലംപ്രയോ​ഗിച്ചു കയറ്റി കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു.

സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരൻ യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നങ്ലോയിയിലേക്ക് ഓടിച്ചുകൊണ്ടുപോയെന്നും അവിടെ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നും പൊലീസ് പറഞ്ഞു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതായും സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വൈദ്യപരിശോധന നടത്തിയെന്നും അത് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാദമായ ഹിജാബ് നിരോധനം പിന്‍വലിച്ച് കര്‍ണാടക; പുതിയ ഉത്തരവ് ഇറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

വിവാദമായ ഹിജാബ് നിരോധനം പിന്‍വലിച്ച് കര്‍ണാടക; പുതിയ ഉത്തരവ് ഇറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ബെംഗളൂരു: വിവാദമായ ഹിജാബ് നിരോധനം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിന് ഒപ്പം പരിമിതമായ രീതിയില്‍ മതപരമായ ചിഹ്നങ്ങളും ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. 2022 ഫെബ്രുവരി അഞ്ചിന് അന്നത്തെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ ഹിജാബ് നിരോധന ഉത്തരവിന് പകരമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് അന്ന് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെക്കുകയും ചെയ്തു. എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിടുകയായിരുന്നു.

എന്നാല്‍ വര്‍ഷം മൂന്നായിട്ടും ഹിജാബ് വിഷയത്തില്‍ തീരുമാനമെടുക്കാത്തത് മുസ്‌ലിം നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഹിജാബ് നിരോധനം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മുസ്‌ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങല്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബെംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി വന്നിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യോമാതിർത്തി നിയന്ത്രണങ്ങളും ഇന്ധന വിലയും; അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ

വ്യോമാതിർത്തി നിയന്ത്രണങ്ങളും ഇന്ധന വിലയും; അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെയും ഇന്ധന വില വ‍ർധനവിനെയും തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ.വ്യോമാതിർത്തി നിയന്ത്രണങ്ങളും വർധിച്ച് വരുന്ന വിമാന ഇന്ധന വിലയും കണക്കിലെടുത്ത് അടുത്ത രണ്ട് മാസത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിച്ചുരുക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. എന്നിരുന്നാലും പ്രതിമാസം 1200ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടരുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സർവീസുകളിൽ ചില നിയന്ത്രണങ്ങളാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. സർവീസുകളിൽ വന്ന മാറ്റവും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 വിമാനങ്ങളും, യൂറോപ്പിലേക്ക് ആഴ്ചയിൽ 47 വിമാനങ്ങളും, യുകെയിലേക്ക് ആഴ്ചയിൽ 57 വിമാനങ്ങളും, ഓസ്‌ട്രേലിയയിലേക്ക് ആഴ്ചയിൽ എട്ട് വിമാനങ്ങളും, ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് മേഖലകൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളും, മൗറീഷ്യസിലേക്ക് (ആഫ്രിക്ക) ആഴ്ചയിൽ ഏഴ് വിമാനങ്ങളുമാണ് സർവീസ് നടത്തുക

അതോടൊപ്പം തന്നെ ഡൽഹി-ചിക്കാഗോ, മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പൂർ എന്നീ സർവീസുകളും താത്കാലികമായി നിർത്തി വെയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വ്യോമയാന ടർബൈൻ ഇന്ധന വില (എടിഎഫ്) കുതിച്ചുയർന്നിരുന്നു. ആ​ഗോള വില വർധന കണക്കിലെടുത്ത് ഇന്ധനത്തിൻ്റെ എക്സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും കമ്പനികൾ അടച്ച് പൂട്ടലിൻ്റെ വക്കിലാണെന്നും അറിയിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന എയർലൈൻ ബോഡിയാണ് സർക്കാരിന് കത്തയച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം

യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ കനത്തത്. ഭദോഹി, ഫത്തേഹ്പുര്‍, ബുഡോണ്‍, ചന്ദൗലി, സോന്‍ഭദ്ര എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.

ഭദോഹിയില്‍ മാത്രം 16 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫത്തേഹ്പുരില്‍ ഒമ്പത് പേര്‍ക്കും ബുഡോണില്‍ അഞ്ച് പേര്‍ക്കും ചന്ദൗലിയില്‍ രണ്ട് പേര്‍ക്കും സോന്‍ഭദ്രയില്‍ ഒരാള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭദോഹിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണെന്നും വൈദ്യുതി തൂണുകളും വീടുകളും നശിച്ചെന്നും ഭദോഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കുന്‍വാര്‍ വിരേന്ദ്ര കുമാര്‍ മൗര്യ പറഞ്ഞു. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.