Friday, 22 May 2026

കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; നടപടി വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയതിന്

കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; നടപടി വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയതിന്

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് എതിരെ നടപടി. കൊല്ലം ആർ ടി ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ് മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറ്റു ജില്ലകളിൽ നിന്നുള്ള വാഹനം പോലും ഇത്തരത്തിൽ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായാണ് കണ്ടെത്തൽ. 

19 വാഹനങ്ങൾ പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റ് ആർ ടി ഓഫീസുകൾക്ക് കീഴിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ പരിശോധിക്കണമെങ്കിൽ ആർ ടി ഒ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഏജന്റുമാർ എത്തിക്കുന്ന അപേക്ഷകളിൽ ഇത്തരം മാനദണ്ഡങ്ങൾ മറികടന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ രജിസ്ട്രേഷൻ പുതുക്കി നൽകിയതായാണ് കണ്ടെത്തിയത്. പിന്നിൽ സാമ്പത്തിക ഇടപാടുകൾ അടക്കം നടന്നിട്ടുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദ്യം പറഞ്ഞത് വിഴുങ്ങി ട്രംപിന്റെ പ്രഖ്യാപനം; പോളണ്ടിലേക്ക് സൈന്യത്തെ അയക്കുന്നു

ആദ്യം പറഞ്ഞത് വിഴുങ്ങി ട്രംപിന്റെ പ്രഖ്യാപനം; പോളണ്ടിലേക്ക് സൈന്യത്തെ അയക്കുന്നു

യൂറോപ്പിലെ യു.എസ് സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പോളണ്ടിലേക്ക് 5,000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോളണ്ടിലേക്ക് സൈന്യത്തിലെ ഒരു വിഭാഗത്തെ അയക്കാന്‍ നേരത്തെയുണ്ടായ തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തടഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അസാധാരണമായ ഈ പ്രഖ്യാപനം.

ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക അപമാനിതരാകുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞതില്‍ പ്രകോപിതനായ ട്രംപ്, ജര്‍മ്മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കുമെന്ന് ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടി. പോളണ്ടില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരത്തില്‍വന്ന വലതുപക്ഷ പോപ്പുലിസ്റ്റ് പ്രസിഡന്റ് കരോള്‍ നാവ്‌റോക്കിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സൈനിക വിന്യാസമെന്ന് ട്രംപ് പറഞ്ഞു. ഇതിനുപിന്നാലെ, നാവ്‌റോക്കി ട്രംപിന് നന്ദി അറിയിച്ചു. പോളിഷ് ഭവനങ്ങളുടെയും മുഴുവന്‍ യൂറോപ്പിന്റെയും സുരക്ഷയുടെ സുപ്രധാന തൂണാണ് യു.എസ്-പോളണ്ട് സഖ്യമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇറാന്‍ യുദ്ധത്തിനെതിരെ സംസാരിക്കുകയോ ആവശ്യത്തിന് സഹായം നല്‍കാതിരിക്കുകയോ ചെയ്ത നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് സ്വീഡനില്‍ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഒരു സഖ്യകക്ഷിയെ മാത്രം അമിതമായി ആശ്രയിക്കാത്ത കൂടുതല്‍ ശക്തമായ യൂറോപ്പും ശക്തമായ നാറ്റോയും കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് നാറ്റോ മേധാവി മാര്‍ക്ക് റൂട്ടെ പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിഫ ലോകകപ്പ് കാണാൻ ന്യൂയോർക്കിലെ തൊഴിലാളികൾക്ക് അവസരമൊരുക്കി മംദാനി; ടിക്കറ്റും സൗജന്യ യാത്രയും വാ​ഗ്ദാനം

ഫിഫ ലോകകപ്പ് കാണാൻ ന്യൂയോർക്കിലെ തൊഴിലാളികൾക്ക് അവസരമൊരുക്കി മംദാനി; ടിക്കറ്റും സൗജന്യ യാത്രയും വാ​ഗ്ദാനം

ന്യൂയോർക്ക്: തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് നിവാസികൾക്ക് ഫൈനൽ ഒഴികെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന 2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റ് വാ​ഗ്ദാനം ചെയ്ത് ന്യൂയോർക്ക് സിറ്റി ഭരണകൂടം. മെറ്റ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് 50 ഡോളറിൻ്റെ ആയിരം ടിക്കറ്റുകൾ നൽകുമെന്നാണ് വാ​ഗ്ദാനം. ഓരോ മത്സരങ്ങൾക്കും 150 ടിക്കറ്റ് വീതമാണ് ലഭ്യമാക്കുക. മത്സരശേഷം തിരികെ മടങ്ങാൻ സൗജന്യ ബസ് യാത്രയും വാ​ഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റിയിലെ തൊഴിലാളികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് ഒരു ലോകകപ്പ് വരുന്നുണ്ട്. ന്യൂയോർക്കിലെ തൊഴിലാളി വ‍ർ​​ഗത്തിൽപ്പെട്ട ജനതയ്ക്ക് അതിൻ്റെ ഭാ​ഗാമാകാനുള്ള അവസരം ഉറപ്പാക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു എന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് മംദാനി വ്യക്തമാക്കിയത്. പദ്ധതി പ്രാവർത്തികമാക്കാൻ പ്രാദേശിക സംഘാടക സമിതിയുമായി ചേർന്ന് ന്യൂയോർ‌ക്ക് സിറ്റി അഡ്മിനിസ്ട്രേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മംദാനി വ്യക്തമാക്കി. ലോട്ടറി സംവിധാനത്തിലൂടെയാണ് ടിക്കറ്റുകൾ വിതരണം ചെയ്യുക. മെയ് 25ന് ആരംഭിച്ച് മെയ് 30ന് അവസാനിക്കുന്ന നിലയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ വിജയിക്കും രണ്ട് ടിക്കറ്റ് വരെ വാങ്ങാം, പക്ഷെ ഈ ടിക്കറ്റുകൾ കൈമാറാൻ പാടില്ല. മത്സരദിവസം മാത്രമേ ടിക്കറ്റുകൾ നൽകുകയുള്ള തുടങ്ങിയവയാണ് നിബന്ധനകൾ.

മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന എഴ് മത്സരങ്ങൾക്ക് മാത്രമാണ് ടിക്കറ്റ് വാ​ഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ​ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും രണ്ട് നോക്കൗട്ട് മത്സരങ്ങളുമാണ് ഇവിടെ നടക്കുക. ഫിഫയുടെ ടിക്കറ്റിംഗ് സംവിധാനത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ് ഈ സംവിധാനം. ന്യൂയോർക്ക് സിറ്റി ലോകകപ്പ് സംഘടക കമ്മിറ്റിയുമായി ചേർന്നാണ് ഇത് നടത്തുന്നത്. പ്രദേശവാസികൾക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന് മുൻ ടൂർണമെന്റുകളിൽ സ്വീകരിച്ച സമാനമായ നടപടികൾ തന്നെയാണ് ഇവിടെയും പിന്തുടരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് സഹകരണ ബാങ്ക് ലോക്കറിലെ 48 പവൻ സ്വർണം കാണാനില്ലെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം

കൊല്ലത്ത് സഹകരണ ബാങ്ക് ലോക്കറിലെ 48 പവൻ സ്വർണം കാണാനില്ലെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം

കൊല്ലം: പേരൂർ സർവീസ് സഹകരണ ബാങ്ക് ലോക്കറിലെ 48 പവൻ സ്വർണം കാണാനില്ലെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം.ബാങ്ക് അധികൃതരിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച കുടുംബം നടപടി ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

2013-ലാണ് പേരൂർ സ്വദേശിനിയായ ധന്യ, സർവീസ് സഹകരണ ബാങ്കിൽ ലോക്കർ എടുത്തത്. പിന്നീട് ഘട്ടംഘട്ടമായി 48 പവൻ സ്വർണം ലോക്കറിൽ സൂക്ഷിച്ചു. 2024 ഡിസംബർ 10-ന് ബാങ്കിലെത്തി ഒരു കൈച്ചെയ്ൻ മാത്രം എടുത്ത് മടങ്ങിയിരുന്നു.എന്നാൽ ഈ വർഷം ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തി ലോക്കർ പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസിലായത്.തുടർന്ന് ബാങ്ക് അധികൃതരോട് വിവരം അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ധന്യയുടെ ആരോപണം.

സംഭവത്തിൽ കിളിക്കൊല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും സ്വർണം കണ്ടെത്താനോ സംഭവത്തിൽ വ്യക്തത വരുത്താനോ കഴിഞ്ഞിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടുന്ന ട്രെയിനിൽ നിന്ന് ഒന്നര വയസുകാരനായ മകനെ പുറത്തേക്ക് എറിഞ്ഞു കൊന്ന സ്ത്രീ അറസ്റ്റിൽ

ഓടുന്ന ട്രെയിനിൽ നിന്ന് ഒന്നര വയസുകാരനായ മകനെ പുറത്തേക്ക് എറിഞ്ഞു കൊന്ന സ്ത്രീ അറസ്റ്റിൽ

ജാർഖണ്ഡിലെ സെരായ്‌കേല-ഖർസവാൻ ജില്ലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് സ്വന്തം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. ബുധനാഴ്ച രാത്രി ഖർസവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്ഖർസവാൻ, മഹാലിമരുപ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ഒന്നര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെ എന്ന സ്ത്രീ, തന്റെ മൂന്ന് വയസ്സ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ ശ്രമിച്ചപ്പോൾ ഹൗറ-ബാർബിൽ ജൻ ശതാബ്ദി എക്സ്പ്രസിലെ സഹയാത്രക്കാരാണ് ഇവരെ തടഞ്ഞതും റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറിയതും എന്ന് ഖർസവാൻ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഗൗരവ് കുമാർ പിടിഐയോട് പറഞ്ഞു.

"നാല് വർഷം മുമ്പ് പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീൻ എന്നയാൾക്കൊപ്പമാണ് ഈ സ്ത്രീ ഒളിച്ചോടിയത്. ഇവർ ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. എന്നാൽ പശ്ചിമ സിംഗ്ഭുമിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നു. നിലവിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്," പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

കൊച്ചി : എബോള വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവടങ്ങളിൽ എബോള വൈറസ് രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പടരുന്ന എബോളയുടെ വകഭേദം അതീവ അപകടകാരിയാണെന്നും ഇതിനെതിരെയുള്ള ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

എബോള വൈറസ് വായുവിലൂടെയോ വെള്ളത്തിലൂടെയോ പടരുന്ന ഒരു രോഗമല്ല. : രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, മലമൂത്രങ്ങൾ, ഛർദ്ദി, ഉമിനീർ, വിയർപ്പ് തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. എബോള ബാധിച്ച ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ മാത്രമേ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുകയുള്ളൂ. വൈറസ് ബാധിച്ച വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട്ടെ ആശുപത്രിക്ക് അടുത്തുള്ള ഹോട്ടൽ, ഓർഡർ ചെയ്ത കറിയിൽ നിന്നും കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; റസ്റ്റോറന്‍റ് പൂട്ടിച്ചു

കോഴിക്കോട്ടെ ആശുപത്രിക്ക് അടുത്തുള്ള ഹോട്ടൽ, ഓർഡർ ചെയ്ത കറിയിൽ നിന്നും കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; റസ്റ്റോറന്‍റ് പൂട്ടിച്ചു

കോഴിക്കോട്: ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്. കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എം.എം റസ്റ്റോറന്‍റില്‍ നിന്നാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രിയില്‍ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഇവിടെ ഭക്ഷണം കഴിക്കാനായി കയറി. കഴിച്ചു കൊണ്ടിരിക്കേ ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്നും ബാൻഡേജ് ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കോര്‍പറേഷന്‍ ക്ലീന്‍സിറ്റി മാനേജര്‍ ദിലീപ് കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.പി ഷൈലേഷ്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ തുടരുന്നു; 10 വർഷമായി പൊലീസുകാരുടെ ജീവിതം നിര്‍ത്തിയിട്ട ജീപ്പില്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ തുടരുന്നു; 10 വർഷമായി പൊലീസുകാരുടെ ജീവിതം നിര്‍ത്തിയിട്ട ജീപ്പില്‍

കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു. കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയാണ് ഇവർ.

പത്ത് വർഷമായി വീടിന് മുന്നിൽ ഒരു ജീപ്പും പൊലീസുകാരും കാവല്‍ നില്‍ക്കുകയാണ്. വെയിലത്തും മഴയത്തും വീടിന് മുന്നിലും ജീപ്പിലുമായിട്ടാണ് പൊലീസുകാര്‍ ഡ്യൂട്ടി എടുക്കുന്നത്. ഇവർക്ക് ശുചിമുറി സൗകര്യം പോലുമില്ല. തൊട്ടടുത്ത ത്രിവേണി സൂപ്പർ മാർക്കറ്റിലെ ശൗചാലയമാണ് ഇവര്‍ പ്രാഥമിക കാര്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡെൻ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഈ ദുരവസ്ഥ. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി മാറിയിട്ടും പൊലീസുകാര്‍ കാവല്‍ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടം കശ്മീരിലേക്കുള്ള യാത്രക്കിടെ

ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടം കശ്മീരിലേക്കുള്ള യാത്രക്കിടെ

ന്യൂഡല്‍ഹി: ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.മലപ്പുറം വെളിയങ്കോട് സ്വദേശി ബഷീറയാണ് (42) മരിച്ചത്. കേരളത്തിൽ കശ്മീരിലേക്ക് പോകുന്നതിനിടെ ഫിറോസ്പൂരിൽ വെച്ച് ലോറിയുടെ പിറകിൽ കാർ ഇടിക്കുകയിരുന്നു.

കുടുംബ സമേതം കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് യാത്ര പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.