Friday, 22 May 2026

ഫിഫ ലോകകപ്പ് കാണാൻ ന്യൂയോർക്കിലെ തൊഴിലാളികൾക്ക് അവസരമൊരുക്കി മംദാനി; ടിക്കറ്റും സൗജന്യ യാത്രയും വാ​ഗ്ദാനം

SHARE



ന്യൂയോർക്ക്: തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് നിവാസികൾക്ക് ഫൈനൽ ഒഴികെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന 2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റ് വാ​ഗ്ദാനം ചെയ്ത് ന്യൂയോർക്ക് സിറ്റി ഭരണകൂടം. മെറ്റ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് 50 ഡോളറിൻ്റെ ആയിരം ടിക്കറ്റുകൾ നൽകുമെന്നാണ് വാ​ഗ്ദാനം. ഓരോ മത്സരങ്ങൾക്കും 150 ടിക്കറ്റ് വീതമാണ് ലഭ്യമാക്കുക. മത്സരശേഷം തിരികെ മടങ്ങാൻ സൗജന്യ ബസ് യാത്രയും വാ​ഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റിയിലെ തൊഴിലാളികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് ഒരു ലോകകപ്പ് വരുന്നുണ്ട്. ന്യൂയോർക്കിലെ തൊഴിലാളി വ‍ർ​​ഗത്തിൽപ്പെട്ട ജനതയ്ക്ക് അതിൻ്റെ ഭാ​ഗാമാകാനുള്ള അവസരം ഉറപ്പാക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു എന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് മംദാനി വ്യക്തമാക്കിയത്. പദ്ധതി പ്രാവർത്തികമാക്കാൻ പ്രാദേശിക സംഘാടക സമിതിയുമായി ചേർന്ന് ന്യൂയോർ‌ക്ക് സിറ്റി അഡ്മിനിസ്ട്രേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മംദാനി വ്യക്തമാക്കി. ലോട്ടറി സംവിധാനത്തിലൂടെയാണ് ടിക്കറ്റുകൾ വിതരണം ചെയ്യുക. മെയ് 25ന് ആരംഭിച്ച് മെയ് 30ന് അവസാനിക്കുന്ന നിലയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ വിജയിക്കും രണ്ട് ടിക്കറ്റ് വരെ വാങ്ങാം, പക്ഷെ ഈ ടിക്കറ്റുകൾ കൈമാറാൻ പാടില്ല. മത്സരദിവസം മാത്രമേ ടിക്കറ്റുകൾ നൽകുകയുള്ള തുടങ്ങിയവയാണ് നിബന്ധനകൾ.

മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന എഴ് മത്സരങ്ങൾക്ക് മാത്രമാണ് ടിക്കറ്റ് വാ​ഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ​ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും രണ്ട് നോക്കൗട്ട് മത്സരങ്ങളുമാണ് ഇവിടെ നടക്കുക. ഫിഫയുടെ ടിക്കറ്റിംഗ് സംവിധാനത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ് ഈ സംവിധാനം. ന്യൂയോർക്ക് സിറ്റി ലോകകപ്പ് സംഘടക കമ്മിറ്റിയുമായി ചേർന്നാണ് ഇത് നടത്തുന്നത്. പ്രദേശവാസികൾക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന് മുൻ ടൂർണമെന്റുകളിൽ സ്വീകരിച്ച സമാനമായ നടപടികൾ തന്നെയാണ് ഇവിടെയും പിന്തുടരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.