Monday, 25 May 2026

കര്‍ണാടകയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കര്‍ണാടകയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നീറ്റ് പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. 18കാരിയായ ഭാഗ്യശ്രീയാണ് മരിച്ചത്. ബോര്‍ഡ് പരീക്ഷയില്‍ 92ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിയാണ് ഭാഗ്യശ്രീ. മെയ് രണ്ടിനായിരുന്ന നീറ്റ് പരീക്ഷ. സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മെയ് 16ന് രാജസ്ഥാനില്‍ പ്രദീപ് മേഘ്‌വാള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. മികച്ച രീതിയില്‍ പരീക്ഷ എഴുതിയിരുന്നെന്നും 650 മാര്‍ക്കോളം ലഭിക്കുമെന്ന് പ്രദീപ് പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് കുടുംബം പറയുന്നു. സ്വകാര്യ പരീശീലന സ്ഥാപനത്തില്‍ നിന്നും പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന പ്രദീപ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയത്.

22ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്നതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജൂണ്‍ 21ന് പുനപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന ഫോര്‍മാറ്റിലാകും പരീക്ഷയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും കുതിച്ച് ഇന്ധനവില; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വർദ്ധന

വീണ്ടും കുതിച്ച് ഇന്ധനവില; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനയാണിത്. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്.കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്.

അതേസമയം, ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍; ഭാര്യയും മകനും അവശനിലയില്‍ ആശുപത്രിയില്‍

ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍; ഭാര്യയും മകനും അവശനിലയില്‍ ആശുപത്രിയില്‍

പാലക്കാട്: ഒറ്റപ്പാലം മീറ്റ്‌നയില്‍ വീടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. മീറ്റ്‌നയില്‍ വീടുവാങ്ങി താമസിക്കുന്ന തൃശ്ശൂര്‍ കുറ്റൂര്‍ വീട്ടില്‍ രാമകൃഷ്ണ(60)നാണ് മരിച്ചത്. അവശനിലയിലായ ഭാര്യ വസന്ത, മകന്‍ അഭിജിത്ത് എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിലെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

ആലപ്പുഴയിലെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് കുരുക്കായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. ഗണ്‍മാന്‍മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് മൊഴി. തെളിവുകള്‍ ശേഖരിക്കാന്‍ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിച്ചെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഒരു എസ്‌ഐയുമാണ് മൊഴി നല്‍കിയത്.

അജിത് കുമാറിനെതിെര കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിന് ശേഷം മാത്രമാകും എഡിജിപിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുക. എസ്‌ഐയെ അധിക്ഷേപിച്ചതടക്കം റിപ്പോര്‍ട്ടിലുണ്ടാകും എന്നാണ് വിവരം. ഉദ്യോഗസ്ഥന്‍ തല കറങ്ങി വീണതിന്റെ മെഡിക്കല്‍ രേഖകളും തിരിച്ചടിയാകും. കേസ് അട്ടിമറിച്ചതില്‍ അജിത് കുമാറിനെ പ്രതി ചേര്‍ത്തേക്കും. അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരും പ്രതികളാകും. കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ മാപ്പുസാക്ഷിയാക്കാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര വകുപ്പാകും എടുക്കുക. കേസിൽ അന്വേഷണ സംഘം എം ആർ അജിത് കുമാറിനെ പ്രതിചേർത്തേക്കും.

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം' ചട്ടലംഘനവും സുരക്ഷാവീഴ്ച്ചയുമാണ് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് എസ്‌ഐടി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. പ്രതികളായ അഞ്ചുപേര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടാകും. ചട്ടലംഘനത്തിന് പുറമേ സുരക്ഷാവീഴ്ച്ചയും ചൂണ്ടിക്കാണിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്ന കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ടാകും. അഞ്ചുപേരെയും സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. ചുമത്തുന്ന വകുപ്പുകളിലും ഇന്ന് തീരുമാനമുണ്ടാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍; നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ല

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍; നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍. നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുകളാണ് മുടങ്ങിയത്. പെന്‍ഷന്‍കാരുടെ 25 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. ഇവരുടെ മെയ് മാസത്തെ പെൻഷനാണ് മുടങ്ങിയത്. ഇതോടെ ഏകദേശം 25,000 പെന്‍ഷന്‍കാര്‍ ദുരിതത്തിലായി. ബാക്കി പത്ത് ജില്ലകളിലെ പെന്‍ഷന്‍ മെയ് ആദ്യവാരം തന്നെ വിതരണം ചെയ്തിരുന്നു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം അനുവദിക്കാതെ ആയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. എന്ന് പണം ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ; പരാതി നിലനില്‍ക്കുമെന്ന് നിയമോപദേശം

ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ; പരാതി നിലനില്‍ക്കുമെന്ന് നിയമോപദേശം

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ. സംഭവത്തില്‍ അന്‍സിബ നിയമോപദേശം തേടി. പരാതി നിലനില്‍ക്കുമെന്നാണ് നിയമോപദേശം. നീന കുറുപ്പ് അടക്കമുള്ളവരെ കേസില്‍ സാക്ഷിയാക്കും. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ റിപ്പോര്‍ട്ടറിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമായിരുന്നു അന്‍സിബയുടെ പ്രതികരണം.

ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു നീന കുറുപ്പിന്റെ പരാതിയും. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് 'അമ്മ'യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിന്റെ ആവര്‍ത്തിച്ചുള്ള അസഭ്യവും അംഗീകരിക്കാനാകാത്ത പെരുമാറ്റവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. ടിനി ടോമിന്റെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ എല്ലാം തള്ളി ടിനി ടോം രംഗത്തെത്തി. സ്വന്തം തിരക്കുകള്‍ മൂലമാണ് രാജിവയ്ക്കുന്നത് എന്നാണ് അന്‍സിബ നേരത്തെ പറഞ്ഞിരുന്നതെന്നും പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ടിനി ടോം പറഞ്ഞത്. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും ടിനി പറഞ്ഞു. പരാതി ആസൂത്രിതമാണെന്നായിരുന്നു പ്രസിഡന്റ് ശ്വേതാ മേനോന്റെ ആരോപണം. അന്‍സിബ ടിനി ടോമിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങളുടെ പ്രധാനകാരണമായ അമ്മയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പിന്റെ ധാരണാപത്രം റിപ്പോര്‍ട്ടറിന് ലഭിച്ചു. അമ്മ കുടുംബ സംഗമത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ദല്ലാള്‍ നന്ദകുമാര്‍ ചെയര്‍മാനായ ക്ഷേത്രമാണ്. താരസംഘടനയായ 'അമ്മ'യില്‍ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് വിവാദ സ്‌പോണ്‍സര്‍ഷിപ്പിന്റെ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചത്.

വെണ്ണല മഹാദേവ ക്ഷേത്രം 'അമ്മ'യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും ദല്ലാള്‍ നന്ദകുമാറുമാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നല്‍കണമെന്നായിരുന്നു ധാരണ. 30 ലക്ഷം രൂപ ക്ഷേത്രം മുന്‍കൂറായി നല്‍കി. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ അന്‍സിബ ഇതിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 24 May 2026

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യും.. മുഖം നോക്കാതെ കർശന നടപടി എടുക്കും..പാലാ നഗരസഭ ചെയർ പേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യും.. മുഖം നോക്കാതെ കർശന നടപടി എടുക്കും..പാലാ നഗരസഭ ചെയർ പേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യും.. മുഖം നോക്കാതെ കർശന നടപടി എടുക്കും..പാലാ നഗരസഭ ചെയർ പേഴ്‌സൺ ദിയ ബിനു പുളിക്കണ്ടം..

നഗരപ്രദേശത്തും വിവിധ റോഡുകളിലും അനധികൃതമായും നിയമ വിരുദ്ധമായും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കി അപകടകരമായി കേബിളുകൾ ഇലട്രിക് പോസ്റ്റുകളിലും മറ്റും ഉള്ളതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.. ഉപയോഗ്യമല്ലാത്ത കേബിളുകൾ പോലും നീക്കം ചെയ്യുന്നതിന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല... ആയ സാഹചര്യത്തിൽ കെ എസ് ഇ ബി, പോലീസ്, നഗരസഭ ഉദ്യേഗസ്ഥർ, എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഇത്തരം കേബിളുകൾ നീക്കം ചെയ്യുന്നു.. പൊതു ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ കേബിളുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ, കേബിൾ ഓപ്പറേറ്റർമാർ, എന്നിവർ സഹകരിക്കണമെന്ന് നഗരസഭചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അഭ്യർത്ഥിച്ചു...

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 23 May 2026

പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഡൽഹിയിൽ നിർണായകമായ മോദി-റൂബിയോ ചർച്ച, ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം

പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഡൽഹിയിൽ നിർണായകമായ മോദി-റൂബിയോ ചർച്ച, ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥ്' ഹാളിൽ വെച്ച് നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം നീണ്ട ചർച്ച നടത്തി. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്.

തന്‍റെ കന്നി ഇന്ത്യൻ സന്ദർശനത്തിനായി ശനിയാഴ്ച രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹം ആദ്യം ഇറങ്ങിയത്. അവിടെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി'യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും, അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും അദ്ദേഹം സന്ദർശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഉച്ചയോടെ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന റൂബിയോ ഞായറാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വെച്ച് വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്‌കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടർന്ന് അദ്ദേഹം ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും സന്ദർശിക്കുന്നുണ്ട്. മേയ് 26-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ ക്വാഡ് യോഗം വലിയ ഊന്നൽ നൽകുമെന്നാണ് സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

കോട്ടയം: രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം രാമപുരം പാലാ റോഡില്‍ ബോയ്‌സ് സ്‌കൂളിന് സമീപമാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.