ഉത്തരേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനാൽ കേരളത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. വാട്സ്ആപ്പ് മുഖാന്തരം ഉത്തരേന്ത്യൻ തൊഴിലാളികളുടെ ഇടയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇതിന് അടിസ്ഥാനം എന്ന് സംശയിക്കുന്നു.
അടുത്തിടെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തന്നെ ഭീഷണിയാകുന്ന വിധത്തിലാണ് പലതരത്തിലുള്ള വാർത്തകൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നത് . ഇത്തരം കുപ്രചരണങ്ങൾ കേരളത്തിലെ പല ബിസിനസ് മേഖലകളിലെയും വല്ലാതെ ബാധിച്ചിട്ടുണ്ട് അതിൽ ഏറ്റവും ബാധിച്ചിരിക്കുന്നത് ഹോട്ടൽ ടൂറിസം രംഗത്ത് തന്നെയാണ് അതിനിടയിലാണ് തമിഴ്നാട്ടിൽ വ്യാപകമായി തൊഴിലാളികളെ തൊഴിലിടങ്ങളിൽ ഉപദ്രവിക്കുന്നു എന്ന തരത്തിൽ വാട്സ്ആപ്പ് വീഡിയോകൾ പ്രചരിപ്പിക്കപ്പെടുന്നത്. ബന്ധപ്പെട്ട അധികാരികൾ ഈ കാര്യത്തിൽ ഇടപെടണം എന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നത്. കാരണം തൊഴിലാളികൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നതുമൂലം ഹോട്ടലിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.