Showing posts with label calicut. Show all posts
Showing posts with label calicut. Show all posts

Saturday, 5 July 2025

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു..

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു..

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു. ഷെഫ് പിള്ളൈ റെസ്റ്റോറന്റ്, ആസ്പിൻ കോർട്ട് യാർഡിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. സുഗുണൻ ഉദ്ഘാടനം ചെയ്തു. MLA അഹമ്മദ്‌ ദേവർകോവിൽ വീശിഷ്ടാഥിതിയായിരുന്നു. ജില്ലാ സെക്രട്ടറി യൂ എസ്സ് സന്തോഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി. MDC ചെയർമാൻ പവിത്രൻ കുറ്റിയാടി സംഘടനാ വിശദീകരണം നടത്തി. സുരക്ഷ പദ്ധതിയെ പറ്റി, ജില്ലാ സുരക്ഷാ ചെയർമാൻ സാദിഖ് സഹാറ വിശദീകരിച്ചു. പ്രശസ്ത വ്ലോഗ്ഗർ ആശ്വൽ പുത്രൻ ലോഗോ പ്രകാശനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മിനി, ശക്തിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഷഫീഖ് പട്ടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ്‌  രൂപേഷ് കോളിയോട്ട് അധ്യക്ഷനായിരുന്നു.

പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ:

രക്ഷാധികാരി: ശക്തിധരൻ

പ്രസിഡന്റ്‌:
ജുബിഷ്

വൈസ് പ്രസിഡന്റ്‌ :
ഷഹീർ
ഷഹീം

സെക്രട്ടറി:
ഹരിദാസ്

ജോയിന്റ് സെക്രട്ടറി:
ജവഹർ
ആമിർ
സുജിത്ത്

വർക്കിംഗ്‌ പ്രസിഡന്റ്‌ :
ശമൻ

ട്രെഷറർ:
റിയാസ്

യൂണിറ്റ് സെക്രട്ടറി ഹരിദാസ് നന്ദി പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 10 June 2025

അറബിക്കടലിലെ ‘’കപ്പലിന്റെ തീ! ഭൂരിഭാഗം കണ്ടെയ്നറുകളും അപകടകാരികൾ

അറബിക്കടലിലെ ‘’കപ്പലിന്റെ തീ! ഭൂരിഭാഗം കണ്ടെയ്നറുകളും അപകടകാരികൾ

കപ്പലിൽ ക്യാപ്റ്റൻ അടക്കം 22 പേർ 

കൊച്ചി ∙ അറബിക്കടലിൽ തീയാളുന്ന ചരക്കുകപ്പൽ വാൻഹയി 503 കേരള തീരത്ത് ഉയർത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നതും കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.

 ഒരുമാസം രണ്ട് കപ്പൽ ദുരന്തം അട്ടിമറി ശ്രമങ്ങൾ അടക്കം അന്വേഷണം ദ്രുതഗതിയിൽ നടത്തണം

ഇതു സംഭവിച്ചാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെ. മൂന്നാഴ്ച മുൻപ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ അപകടകരമായ കണ്ടെയ്നറുകളും ഇന്ധനവും സുരക്ഷിതമായി നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ദിവസം തന്നെ വീണ്ടും ഒരു കപ്പലപകടം ഉണ്ടായതു കാര്യങ്ങൾ സങ്കീർണമാക്കുന്നു.

കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതു കണ്ടെയ്നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്നറുകൾ ഇ‌ടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാൽ അടുത്തു ചെന്നു അഗ്നിരക്ഷാ പ്രവർത്തനം നടത്താൻ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും സാധിക്കുന്നില്ല. കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടർന്നിട്ടുണ്ടെന്ന വിവരമാണു ലഭിക്കുന്നത്.

അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലുള്ളത് എന്നല്ലാതെ ഏതു രാസവസ്തുക്കളാണിവ എന്നു വ്യക്തമല്ല. ഇതു കണ്ടെത്തിയാലേ ഈ രാസവസ്തുക്കൾ എത്രത്തോളം പരിസ്ഥിതിയെ ബാധിക്കുമെന്നു വിലയിരുത്താനാകൂ. മൂന്നാഴ്ച മുൻപു മുങ്ങിയ എംഎസ്‌സി എൽസ 3യിൽ അപകടകരമായ കുറച്ചു കണ്ടെയ്നറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ വാൻഹയിയിലെ ഭൂരിഭാഗം കണ്ടെയ്നറുകളും ഈ ഗണത്തിൽ പെടുന്നവയാണെന്നാണു വിവരം. 

20 കണ്ടെയ്നറുകൾ കടലിൽ വീണുവെന്നാണ് പ്രാഥമികവിവരം. കപ്പൽ ഉൾക്കടലിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എന്തൊക്കയാണ് അവശേഷിക്കുന്ന കണ്ടെയ്നറുകളിൽ ഉള്ളതെന്ന കൃത്യമായ വിവരം കിട്ടിയിട്ടില്ല.

രക്ഷാപ്രവർത്തനത്തിന് ഡച്ച് കമ്പനി വരുന്നു 

കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടായാൽ സമുദ്രത്തിൽ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണു കോസ്റ്റ്ഗാർഡ്. എണ്ണ നീക്കാൻ സൗകര്യമുള്ള ഐസിജിഎസ് സമുദ്രപ്രഹരിക്കു പുറമേ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സാൽവേജ് കമ്പനിയെ നിയോഗിക്കാൻ കപ്പൽക്കമ്പനിയോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. കപ്പൽ കമ്പനി നിയോഗിച്ച ഡച്ച് കമ്പനിയായ സ്മിറ്റ് സാൽവേജിന്റെ സംഘം വൈകാതെ സ്ഥലത്തെത്തും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 24 May 2025

എടിഎമ്മുകളിൽ നിന്ന് പൈസ പിൻവലിക്കാറുണ്ടോ?; എടിഎം ഉപയോഗ നിരക്കുകള്‍ വർധിപ്പിച്ച ബാങ്കുകൾ

എടിഎമ്മുകളിൽ നിന്ന് പൈസ പിൻവലിക്കാറുണ്ടോ?; എടിഎം ഉപയോഗ നിരക്കുകള്‍ വർധിപ്പിച്ച ബാങ്കുകൾ

എടിഎം ഉപയോ​ഗ നിരക്കുകൾ വർധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു. അതിന്റെ പിന്നാലെ ഉപഭോക്ത സേവനത്തിനുള്ള എടിഎം നിരക്കുകൾ ബാങ്കുകൾ വർധനവ് വരുത്തിയിട്ടുണ്ട്. സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഇടപാടുകളുടെ നിരക്കുകളാണ് ബാങ്കുകൾ വർധിപ്പിച്ചിരിക്കുന്നത്.

സൗജന്യ എടിഎം ഇടപാട് പരിധി കഴിഞ്ഞുള്ള അധിക സേവനത്തിന് 23 രൂപ വരെ ഈടാക്കാമെന്നാണ് ആർബിഐ സർക്കുലർ. മുമ്പ് 21 രൂപയായിരുന്നു പരിധി. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകൾ, സ്വന്തം ബാങ്കാണെങ്കിൽ അഞ്ചായും ഇത് മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎം ആണെങ്കിൽ മൂന്നും, മെട്രോ അല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ അഞ്ച് സൗജന്യ സേവനങ്ങളുമാണ് ലഭ്യമാകുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിൽ സൗജന്യ സേവനം കഴിഞ്ഞാൽ 23 രൂപയും അതിന്റെ നികുതിയുമാണ് ഇടാക്കുക. അതേസമയം എടിഎമ്മിൽ പണം പിൻവ‌ലിക്കുന്നതൊഴികെ ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റുകള്‍, പിന്‍ മാറ്റങ്ങള്‍ എന്നിവ സൗജന്യമാണ്.

ശരാശരി പ്രതിമാസ ബാലന്‍സ് അനുസരിച്ചാണ് എസ്ബിഐ എടിഎമ്മുകളിൽ സേവനം ലഭിക്കുന്നത്. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളില്‍ അഞ്ച് സൗജന്യ സേവനങ്ങളാണ് ലഭിക്കുന്നത്. അതേ സമയം ബാലൻസ് ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഇടപാടുകൾ സൗജന്യമാണ്.

ഐസിഐസിഐ ബാങ്ക് അധിക ഇടപാടുകൾക്ക് ഈടാക്കുന്നത് 21 രൂപയും നികുതിയുമാണ്. സാമ്പത്തികേതര ഇടപാടുകള്‍ക്ക് ആണെങ്കിൽ 8.50 രൂപയും നികുതിയുമാണ് ഈടാക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 1 April 2025

എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല "  എയർ ഇന്ത്യ "

എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല " എയർ ഇന്ത്യ "

 ഉദ്യോഗസ്ഥന്മാരുടെ മോശമായ പെരുമാറ്റവും, മോശമായ സേവന രീതികൾ കൊണ്ടും കുപ്രസിദ്ധി കേൾക്കുന്ന നാടാണ് നമ്മുടേത്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ, ഇന്ത്യയ്ക്ക് അകത്തുള്ളവരുടെയും  ഇപ്പോൾ പുറത്തുള്ളവരുടെയും നിരന്തരം പരാതികൾ കൊണ്ട് ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുകയാണ് എയർ ഇന്ത്യ.

 പരാതികൾ പറഞ്ഞാൽ പരാതി തീർക്കാൻ ഇതേ ഉദ്യോഗസ്ഥർക്ക് എവിടെയാണ് നേരം.
 പേരിന് മാത്രമായി തുടങ്ങിയ എയർ ഇന്ത്യയുടെ പരാതി പരിഹാര  സെക്ഷനിൽ ദിനംപ്രതി പരാതികൾ കൂടി വരുന്നതായിട്ടാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

 ഇന്നലെയും  ഫ്ലൈറ്റ് ക്യാൻസലായതായിട്ട് റിപ്പോർട്ട് ഉണ്ട്. ബോർഡിങ് പാസ് എടുത്തവർക്ക് ഫ്ലൈറ്റ് അപ്രതീക്ഷിതമായി  ക്യാൻസൽ ആയാൽ കൊടുക്കേണ്ട സൗകര്യങ്ങൾ എയർ ഇന്ത്യ ഒരിക്കലും കൊടുക്കാറില്ല.

 കണക്റ്റിംഗ് ഫ്ലൈറ്റിനായി എയർ ഇന്ത്യയെ വിശ്വസിച്ച് എങ്ങനെ കയറും എന്നാണ് സ്ഥിരം  ഫ്ലൈറ്റ് യാത്രകൾ നടത്തുന്ന യാത്രക്കാർ ചോദിക്കുന്നത്. 

കഴിഞ്ഞ ദിവസം ബാംഗ്ലൂരിന് ടിക്കറ്റ് എടുത്ത വ്യക്തിക്ക്  ഇന്ത്യ തന്നെ കറങ്ങാൻ അവസരം കിട്ടിയെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എയർ ഇന്ത്യയുടെ  വിമാന യാത്രികൻ KH ന്യൂസിനോട് പറഞ്ഞത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 15 March 2025

ഏഷ്യയിലെ ടോപ് 10 ബീച്ചുകളിൽ ഒന്ന് ഇന്ത്യയിലാണ്

ഏഷ്യയിലെ ടോപ് 10 ബീച്ചുകളിൽ ഒന്ന് ഇന്ത്യയിലാണ്

കോഴിക്കോട്: എഷ്യയിലെ തന്നെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ ഒരെണ്ണം ഇന്ത്യയിലാണ്. സഞ്ചാരികളുടെ പറുദീസയായ ഗോവയോ ഗോകർണമോ അല്ല, ആൻഡമാനിലെ സ്വരാജ് ദ്വീപിനോടു ചേർന്നുള്ള രാധാനഗർ ബീച്ചാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. ട്രിപ് അഡ്വൈസേഴ്സിന്‍റെ ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ബെസ്റ്റ് 2025 റാങ്കിങ് ലിസ്റ്റിലാണ് രാധാനഗർ ബീച്ച് ഉൾപ്പെട്ടിരിക്കുന്നത്.

അതീവ ശാന്തമായ ബീച്ചാണ് ഇവിടത്തെ പ്രത്യേകത. പരന്നു കിടക്കുന്ന വെളുത്ത മണൽപ്പരപ്പിനോട് ചേർന്ന് ഇളം നീല നിറമുള്ള കടൽ... പശ്ചാത്തലത്തിലെ തെങ്ങുകളും കണ്ടൽക്കാടുകളും പ്രദേശത്തിന്‍റെ ഭംഗി കൂട്ടുന്നുണ്ട്. ഗോവയിൽ നിന്ന് വിഭിന്നമായി അധികം ആൾത്തിരക്കില്ലാത്ത ബീച്ചാണിത്.

ഇവിടെ എത്തുന്നവരെല്ലാം ഒരിക്കലും മറക്കാതെ മികച്ച അനുഭവങ്ങളുടെ കൂട്ടത്തിൽ കുറിച്ചിരുന്ന മനോഹരമായ ബീച്ച്. നീന്താനും വെയിൽ കായാനും വെറുതേ നടക്കാനുമെല്ലാം ചേരുന്ന വൃത്തിയുള്ള തീരമാണ് മറ്റൊരു പ്രത്യേകത. ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലെ ജെട്ടിയിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് ഈ ബീച്ച്.

തായ്‌ലൻഡിലെ ബനാന ബീച്ച്, ഇന്തോനേഷ്യയിലെ കെലിങ്കിങ് ബീച്ച്, ദക്ഷിണ കൊറിയയിലെ ഹെയുന്ദാ ബീച്ച്, ഫിലിപ്പീൻസിലെ വൈറ്റ് ബീച്ച് എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.