Friday, 12 May 2023

ഡോക്ടറുടെ കൊലപാതകം പ്രതിയെ പരിശോധിക്കുമ്പോൾ പോലീസ് മാറിനിൽക്കണമെന്ന് ഉത്തരവ് തിരിച്ചടിയായി

SHARE
കൊല്ലം: വൈദ്യപരിശോധന നടത്തുന്നതിനിടെ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളം. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത അധ്യാപകൻ സന്ദീപാണ് ഡോക്ടറെ അതിക്രൂരമായി ആക്രമിച്ചത്.

ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന വാർത്ത പുതിയതല്ലെങ്കിലും ഒരു ഡോക്ടർക്ക് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യം. ഡോക്ടർമാരും രോഗികളുടെ കൂട്ടിരുപ്പുകാരും തമ്മിലുണ്ടാകുന്ന വാക്ക് തർക്കമാണ് ആക്രമത്തിൽ കലാശിക്കുന്നതെങ്കിൽ ഇവിടെ തീർത്തും വ്യത്യസ്തമാണ് കാര്യങ്ങൾ. അക്രമാസക്തനായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ, കത്രിക ഉപയോഗിച്ച് മുതുകിൽ ആറു തവണ കുത്തുകയായിരുന്നു. ഡോക്ടറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും ഹോംഗാർഡിനും അടക്കം മറ്റു മൂന്നുപേർക്ക് കൂടി കുത്തേറ്റു.
കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഒരു സർക്കാർ ഉത്തരവാണ് ഇപ്പോൾ ചർച്ചയാകുന്നത്.  പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസുകാർ മാറിനിൽക്കണമെന്ന സർക്കാർ ഉത്തരവ് ഈ സംഭവത്തിൽ തിരിച്ചടിയായോ എന്ന ചോദ്യമാണ് ഉയരുന്നത്. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഒപ്പം വരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഉത്തരവ്.

 കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഒരു സർക്കാർ ഉത്തരവാണ് ഇപ്പോൾ ചർച്ചയാകുന്നത്.  പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസുകാർ മാറിനിൽക്കണമെന്ന സർക്കാർ ഉത്തരവ് ഈ സംഭവത്തിൽ തിരിച്ചടിയായോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ പരിശോധിച്ചാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയത്.








SHARE

Author: verified_user