Showing posts with label ErnakuIam. Show all posts
Showing posts with label ErnakuIam. Show all posts

Monday, 13 July 2026

തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

കൊച്ചി: സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ഐ.ടി. നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് ഹാജരായിരുന്നില്ല. തുടർന്ന് പ്രതിയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

നിഹാദിനും സംഘത്തിനുമെതിരെ പോക്സോ നിയമലംഘനം, ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, മാനസിക-ശാരീരിക പീഡനം, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 July 2026

സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

ആലങ്ങാട്: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്.

വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് വിവരം. ഇതിന് മുമ്പ് സഹോദരൻ ഒന്നരലക്ഷം രൂപ ബലമായി കൈപ്പറ്റിയെന്നാരോപിച്ച് ജോമോൾ പോലീസിൽ പരാതി നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന ഉറപ്പിനെ തുടർന്ന് പരാതി ഒത്തുതീർന്നെങ്കിലും വാഗ്ദാനം പാലിക്കാത്തതോടെ വീണ്ടും തർക്കമുണ്ടായി.

ഇതിനിടെയാണ് ഭാര്യയുടെ സ്വർണമാല ജോമോൾ മോഷ്ടിച്ചെന്നാരോപിച്ച് ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചതെന്നും തുടർന്ന് വീട്ടിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതിരുന്ന ജോമോൾ കൂട്ടുകാരി റെയ്നയെ വിവരം അറിയിക്കുകയായിരുന്നു.

രക്ഷിക്കാനെത്തിയ റെയ്നയെയും പ്രതികൾ മർദിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു സുഹൃത്ത് പോലീസിൽ വിവരം അറിയിച്ചതോടെ ആലങ്ങാട് പോലീസ് സ്ഥലത്തെത്തി ജോമോളെ വീട്ടിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ജോമോളും റെയ്നയും കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, ജോമോൾ മോഷ്ടിച്ചെന്നാരോപിച്ചിരുന്ന സ്വർണമാല പിന്നീട് വീട്ടിൽ നിന്നുതന്നെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ സഹോദരനെതിരെയും ഭാര്യയ്ക്കെതിരെയും കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലങ്ങാട് പോലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 July 2026

ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

കോതമംഗലം: വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ.സി.ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ്‌സും സുരക്ഷിതമായി താഴെയിറക്കി.

ഇടുക്കി പഴയരിക്കണ്ടം ഒഴുകുപാറ പുത്തൻപുരയ്ക്കൽ അജീഷ്‌കുമാർ (സുകു-46) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ചെമ്പൻകുഴി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു സംഭവം.

2020-ൽ പാഴ്‌മരങ്ങൾ നീക്കം ചെയ്ത കേസിലാണ് തന്റെ ഉപജീവന മാർഗമായ ജെ.സി.ബി. വനംവകുപ്പ് കസ്റ്റഡിയിലെടുത്തതെന്ന് അജീഷ് പറയുന്നു. വെറും 500 രൂപയുടെ നഷ്ടമാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം അഞ്ചുവർഷമായി വിട്ടുനൽകിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടതി ഉത്തരവുണ്ടായിട്ടും വാഹനം കൈമാറാത്തതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

പത്തോളം സുഹൃത്തുക്കൾക്കൊപ്പമാണ് അജീഷ് സ്റ്റേഷനിലെത്തിയത്. ജെ.സി.ബിയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസും ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും ചേർന്ന് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. ഒടുവിൽ അടുത്ത ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൂന്നാർ ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് 2.45ഓടെ അജീഷ് പ്രതിഷേധം അവസാനിപ്പിച്ചത്.

"എന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ ജെ.സി.ബി. ബാങ്ക് വായ്പ അടയ്ക്കാനോ കുടുംബം പോറ്റാനോ കഴിയാത്ത അവസ്ഥയാണ്. അഞ്ച് വർഷമായി ജീവിതം തകർന്നിരിക്കുകയാണ്," എന്ന് അജീഷ് കണ്ണീരോടെ പറഞ്ഞു.

അതേസമയം, കൈവശ വനഭൂമിയിൽ നിന്ന് മണ്ണെടുത്തതിനും മരങ്ങൾ നീക്കം ചെയ്തതിനുമാണ് കേസെടുത്തതെന്നും നിയമലംഘനത്തെ തുടർന്നാണ് ജെ.സി.ബി. കസ്റ്റഡിയിലെടുത്തതെന്നും വനംവകുപ്പ് വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വാഹനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

മത്സരഓട്ടം സംഘർഷത്തിൽ; യാത്രക്കാരന് ക്രൂരമർദനം

മത്സരഓട്ടം സംഘർഷത്തിൽ; യാത്രക്കാരന് ക്രൂരമർദനം

കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരഓട്ടവും തുടർന്നുണ്ടായ സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരനെ മുഖത്തിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാർ (34) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ദേശീയപാതയിൽ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ഗീതാഞ്ജലി ജങ്ഷനിലായിരുന്നു സംഭവം. കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ചാണ് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്ത് കണ്ടക്ടർ ഇടിച്ചത്. ശക്തമായ ആഘാതത്തിൽ ഷംഷീറിന്റെ മൂക്ക് തകർന്നതായി പൊലീസ് അറിയിച്ചു.

വൈറ്റിലയിൽ നിന്ന് സർവീസ് നടത്തിയിരുന്ന 'എൻപീസ്', 'സുൽത്താന' എന്നീ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് ചളിക്കവട്ടത്ത് സുൽത്താന ബസ് എൻപീസ് ബസിന് കുറുകെ നിർത്തി തടസ്സം സൃഷ്ടിക്കുകയും, സുൽത്താന ബസിന്റെ ഡ്രൈവർ അജു എൻപീസ് ബസിലെ കണ്ടക്ടർ സനീഷിനെ മർദിച്ച ശേഷം ബസുമായി കടന്നുപോകുകയുമായിരുന്നു.

ഈ സംഭവത്തിൽ പ്രതിഷേധിച്ച യാത്രക്കാർ ഗീതാഞ്ജലി ജങ്ഷനിൽ സുൽത്താന ബസ് തടഞ്ഞുനിർത്തി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലെത്തിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്ത ശേഷമേ ബസ് മുന്നോട്ട് പോകാവൂവെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് സുൽത്താന ബസിലെ കണ്ടക്ടറായ ശ്രീകുമാർ ഷംഷീറിനെ മർദിച്ചത്.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടർ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർ അനുരാജ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 July 2026

'അമ്മ'യിൽ പുതിയ വിവാദം; ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങൾ

'അമ്മ'യിൽ പുതിയ വിവാദം; ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങൾ

കൊച്ചി: സിനിമാ താരസംഘടനയായ 'അമ്മ'യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് പ്രസിഡന്റ് ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം നടിമാർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നടിമാരായ അൻസിബ ഹസൻ, മാലാ പാർവതി, ഉഷാ ഹസീന, മായ വിശ്വനാഥ് എന്നിവർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നാണ് മാലാ പാർവതിയുടെ ആരോപണം. സംഘടനയ്ക്കുള്ളിൽ മതപരമായ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അതിനെ എതിർത്തതിനാലാണ് തങ്ങൾക്കെതിരെ നീക്കങ്ങൾ ഉണ്ടായതെന്നും അവർ പറഞ്ഞു.

അതേസമയം, ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്നാണ് താഴെവീണതെന്ന് അൻസിബ ഹസൻ ആരോപിച്ചു. ജനറൽ ബോഡിയിൽ അംഗങ്ങൾക്ക് അഭിപ്രായം പറയാൻ മതിയായ അവസരം നൽകിയില്ലെന്നും കണക്കുകളിൽ വ്യക്തതയില്ലായിരുന്നെന്നും ഉഷാ ഹസീനയും വിമർശിച്ചു.

സംഘടനയ്ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് വൻതുക സംഭാവന സ്വീകരിക്കാനുള്ള നീക്കത്തെയും വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു. കലാകാരൻമാരുടെ സംഘടനയിൽ രാഷ്ട്രീയവും വർഗീയതയും കടന്നുകയറാൻ അനുവദിക്കരുതെന്നും 'അമ്മ'യെ ജനാധിപത്യപരമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകണമെന്നും നടിമാർ ആവശ്യപ്പെട്ടു.

അതേസമയം, വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ ശ്വേത മേനോന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.