മലപ്പുറം: താനൂരിൽ സംഭവിച്ച മഹാ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ . അപകടത്തിൽ മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേർന്നുകൊണ്ട് ,മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ എല്ലാ സുരക്ഷിതത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നും . മേലിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമെ ഇത്തരം ബോട്ട് യാത്രകൾ സംഘടിപ്പിക്കാവൂ എന്നും, ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും, ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളെയും , മേഖലയുമായി ബന്ധപ്പെട്ട സംഘടനകളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പദ്ധതി സർക്കാർ തയ്യാറാക്കണമെന്നും KHRA സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ. ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.
താനൂരിൽ ദുരന്തത്തിൽ
താനൂർ ദുരന്തത്തിൽ മരണപ്പെട്ടവർക്കായുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇന്ന് സംസ്ഥാനത്ത് നടപ്പാക്കാൻ ഇരുന്ന
താലൂക്ക്, അദാലത്തുകൾ ഉൾപ്പെടെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു