കേരളാ ഹോട്ടൽ ന്യൂസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക
കൊച്ചി നഗരസഭയിലെ വീടുകളിൽ നിന്നടക്കമുള്ള ജൈവമാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ മൂന്ന് സ്വകാര്യ ഏജൻസികളുമായി നഗരസഭ കരാർ ഒപ്പിട്ടു.
ബ്രഹ്മപുരത്ത് നഗരസഭ നേരിട്ട് മാലിന്യം തള്ളുന്നത് ഇന്ന് അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ ഏജൻസികൾ മാലിന്യം ശേഖരിച്ച് തുടങ്ങും. ഏജൻസികള്‍ മാലിന്യം സംസ്കരിക്കുന്നത് ശുചിത്വ മിഷൻ ഉറപ്പാക്കുമെന്നാണ് നഗരസഭയുടെ നിലപാട്.
ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിങ് എന്നീ ഏജൻസികളുമായാണ് ജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ നഗരസഭ കരാർ ഒപ്പിട്ടത്. വീടുകളിലെയും ചെറുകിട ഭക്ഷണ ശാലകളിലെയും സാഥാപനങ്ങളിലെയും ജൈവ മാലിന്യം ശേഖരിച്ച് ഹരിതകർമസേന
കൊച്ചിയിലെ ഇരുപത്തിയൊന്ന് കലക്ഷൻ പോയന്റുകളിൽ എത്തിക്കും.
ഈ കലക്ഷൻ പോയിന്റുകളിൽനിന്ന് ഏജൻസികൾ മാലിന്യമെടുക്കും. എന്നാൽ വൻതോതിൽ മാലിന്യം ഉണ്ടാകുന്ന ഫ്ളാറ്റുകൾ, കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഈ ഏജൻസികൾ മാലിന്യം ശേഖരിക്കില്ല.
ഫ്ളാറ്റുകളും വൻകിട ഹോട്ടലുകളും അടക്കം സ്വന്തം നിലയ്ക്ക് മാലിന്യം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇത് സാധിക്കാത്തവർക്ക് ശുചിത്വ മിഷൻ അംഗീകാരമുള്ള ഏജൻസികൾക്ക് യൂസർഫീ നൽകി മാലിന്യം കൈമാറാം. എറണാകുളം മാർക്കറ്റിലെ മാലിന്യവും നാളെ മുതൽ ഏജൻസികൾക്ക് നൽകുമെന്ന് വ്യാപാരികൾ അറിയിച്ചു. അതെസമയം നഗരസഭയുമായി കരാറായ ഏജൻസികൾ മാലിന്യം എവിടെ സംസ്കരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് കഴിഞ്ഞ കൗൺസിലിൽ ഭരണപ്രതിപക്ഷങ്ങൾ ഏറ്റുമുട്ടിയതോടെയാണ് അക്കാര്യം ശുചിത്വ മിഷൻ ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞത്
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക