Wednesday, 31 May 2023

തൊടുപുഴയിൽ പാറമടയുടെ ഷെഡിൽ വിശ്രമിക്കുന്നവർക്ക് ഇടിമിന്നൽ ഏറ്റു

SHARE
 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

തൊടുപുഴ∙ കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്കു പരുക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരം. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.

പൂപ്പാറ സ്വദേശി രാജ (45), മൂന്നാർ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിൻ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂർ സ്വദേശി അശോകൻ (70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയൻ (55), ധർമലിംഗം (31), മദൻരാജ് (22), ജോൺ (32) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.


ഇതിൽ പൂപ്പാറ സ്വദേശി രാജ, തമിഴ്നാട് സ്വദേശി മദൻരാജ് എന്നിവരുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ മറ്റുള്ളവർക്കു സാരമായ പരുക്കുകളില്ല. പാറമടയിൽ തൊഴിലാളികൾക്കു വിശ്രമിക്കാൻ നിർമിച്ചിരിക്കുന്ന താൽക്കാലിക ഷെഡിൽ മഴയത്തു തൊഴിലാളികൾ നിൽക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്.


ഇവിടെ കെട്ടിയിരുന്ന പടുത കീറിപ്പറിഞ്ഞു. ശക്തമായ മിന്നലിൽ വീണ തൊഴിലാളികളെ പരിസരത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞ്‌ ഫയർഫോഴ്സും പൊലീസും സ്ഥലത്ത്‌ എത്തിയിരുന്നു.

 താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക

www.keralahotelnews.com


SHARE

Author: verified_user