Monday, 15 May 2023

കർമ്മ ചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അസീസിയ കൺവെൻഷൻ സെൻറർ എറണാകുളത്ത് വെച്ച് നടന്നു

SHARE
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ – ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ പഠനങ്ങൾക്ക്  ശേഷം ആണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.


കേരളാ സർക്കാരിൻറെ കർമ്മ പരിപാടിയുടെ ഭാഗമായി പഠനത്തിനോടൊപ്പം ജോലി എന്ന ആശയം മുൻനിർത്തി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിക്കുന്ന കർമ്മചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ ലോഞ്ചിങ്ങും ഇന്ന്  15 തിങ്കളാഴ്ച
3. 30 Pm . ന് എറണാകുളം പാടിവട്ടത്തുള്ള അസീസിയ കൺവെൻഷൻ സെൻററിൽ വെച്ച് നടന്നു.

 കേരളത്തിൻറെ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി . ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു,

ചടങ്ങിൽ ഉമാ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു, മുഖ്യാതിഥിയായി, ഹൈബി ഈഡൻ എം.പി ,കൊച്ചി കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.

പ്രസ്തുത പരിപാടിയിൽ എൻ .എസ് .കെ .ഉമേഷ് ഐ.എ.എസ്., കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ, കെ കൃഷ്ണൻ സംസ്ഥാന ജനറൽ സെക്രട്ടറി കേരള ടെക്സ്റ്റൈൽസ് & ഗാർമെൻറ്സ് , ജോർഫിൻ പേട്ട സംസ്ഥാന പ്രസിഡൻറ് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ, പിസി ജേക്കബ് സംസ്ഥാന വൈസ് പ്രസിഡൻറ് കേരള വ്യാപാര വ്യവസായി ഏകോപന സമിതി, പ്രസിഡൻറ് കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി, കെ എം മുഹമ്മദ് സാഗർ പ്രസിഡൻറ് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങി പ്രമുഖ വ്യക്തികളും ആശംസകൾ അറിയിച്ചു.



SHARE

Author: verified_user