ബംഗളൂരു : കർണാടക ചേമ്പർ ഓഫ് കൊമേഴ്സ് സംസ്ഥാനത്തെ അനിയന്ത്രിതമായ വൈദ്യുതിയുടെ നിരക്ക് വർദ്ധനവിന് എതിരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ 8 ദിവസമായി മേലധികാരികളുമായി നടന്ന ചർച്ചയിൽ യാതൊരു തീരുമാനവും ഉണ്ടാകാത്തത് കൊണ്ടാണ് ബന്ദ് പ്രഖ്യാപിച്ചത്.
വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചാൽ ബിസിനസ് സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും ബാധിക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി ചർച്ച ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥയിലേക്ക് നീങ്ങേണ്ടി വന്നത് എന്ന് കേരളാ ഹോട്ടൽ ന്യൂസിനെ കർണാടക ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു.