വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത്ത് ദിവസത്തിന് ശേഷമാണ്, കുട്ടികളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഒരു വയസ്സുള്ള കുട്ടി അടക്കമാണ് കാട്ടിനുള്ളിൽ കുടുങ്ങിയത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തിരച്ചിൽ നടത്തിയവർ കണ്ടെത്തുമ്പോൾ കുട്ടികൾ ഒറ്റയ്ക്കായിരുന്നു. ഇപ്പോൾ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവാക്കൾ അതിജീവനത്തിന്റെ ഉദാഹരണമാണെന്ന് പറഞ്ഞ പ്രസിഡന്റ് അവരുടെ കഥ 'ചരിത്രത്തിൽ നിലനിൽക്കുമെന്ന്' പ്രവചിച്ചു.
മെയ് ഒന്നിന് പുലർച്ചെയാണ് ഏഴ് യാത്രക്കാരും ഒരു പൈലറ്റുമായി സെസ്ന-206 സിംഗിൾ എഞ്ചിൻ പ്രൊപ്പല്ലർ വിമാനം തകർന്ന് വീണത്. എഞ്ചിൻ തകരാർ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഹ്യൂട്ടോട്ടോ വാസികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ട 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികളാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കാട്ടിലൂടെ സഞ്ചരിച്ചത്. 11 മാസം പ്രായമുള്ള ക്രിസ്റ്റിൻ എന്ന പിഞ്ചു കുഞ്ഞ് ലെസ്‍ലി (13), സൊളേമി (9), ടിൻ നൊറിൽ (4) എന്നിവരേയാണ് സംഘം നാല്പത് ദിവസത്തിന് ശേഷം കണ്ടെത്തിയത്.
അതിശയിപ്പിക്കുന്ന അതിജീവനം, കുട്ടികളുടെ അത്ഭുതരക്ഷ ഓപ്പറേഷന്‍ ഹോപ്പിലൂടെ; പാല്‍ക്കുപ്പി വരെ തുണയായി......