വാഷിംഗ്ടണ്‍: ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ടൈറ്റാനിക്കിന് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണ് ഇവയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്.
മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആര്‍ഒവി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അറ്റ്‌ലാന്റിക് സമുദ്രത്തിന് അടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും അന്തർവാഹിനിക്കുള്ളിലുള്ള ആളുകളുമായി ബന്ധപ്പെടാനാകുന്നില്ലയെന്നാണ് ഇതുവരെ കോസ്റ്റ് ഗാർഡ് നൽകിയിരുന്ന വിവരം . അന്തർവാഹനിയിലെ ഓക്‌സിജൻ തീരുമെന്നാണ് കരുതുന്നതെന്നും ദൗത്യ സംഘം അറിയിച്ചിരുന്നു. ഓക്‌സിജൻ തീരുന്നതിന് മുൻപ് അഞ്ചുപേരെയും കണ്ടെത്തുക എന്നത് ഏറെ ശ്രമകരവും ആയിരുന്നു .
ഒരു പൈലറ്റും മൂന്ന് സഞ്ചാരികളും സബ്‌മെർസിബിൾ കമ്പനിയുടെ സിഇഒയുമാണ് കാണാതാകുമ്പോൾ കപ്പലിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് അന്തർവാഹിനി കാണാതായത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ ഭയമുണ്ട്’; ടൈറ്റൻ സ്ഥാപകൻ കഴിഞ്ഞ വർഷം പറഞ്ഞത് വൈറൽ ആയിരുന്നു