Puthuppally by Election: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വിജയപ്രതീക്ഷയിൽ മുന്നണികൾ
Puthuppally by Election: . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Puthuppally by Election: പുതുപ്പള്ളി ഇന്നു പോളിങ് ബൂത്തിലേക്ക്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതിരഞ്ഞെടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാൻ സാധിക്കും
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മത്സര രംഗത്തുണ്ട്. 182 ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വികസന വിഷയങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് വോട്ട് തേടിയപ്പോൾ, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസിനും മണ്ഡലത്തില്‍ തന്നെയാണ് വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് മണ്ഡലത്തിന് പുറത്താണ് വോട്ട്.