Wednesday, 20 September 2023

കേരളാ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഫുഡ് പാക്കേജിങ് മെറ്റീരിയലുകളുടെ ഉപയോഗത്തിന്റെ ബോധവൽക്കരണ സെമിനാർ എറണാകുളം KHRA ഭവനിൽ വെച്ച് നടന്നു

SHARE
കേരളാ ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഫുഡ് പാക്കേജിങ് മെറ്റീരിയലുകളുടെ ഉപയോഗത്തിന്റെ ബോധവൽക്കരണ സെമിനാർ എറണാകുളം KHRA ഭവനിൽ വെച്ച് നടന്നു.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ സെമിനാർ.
ഫുഡ് സേഫ്റ്റി കമ്മിഷണർ V. R. വിനോദ് I A S ഉദ്ഘാടനം ചെയ്തു.

 ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, KHRA സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ടി. ജെ. മനോഹരൻ,  ബേക്ക്സിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് വിജീഷ്, വ്യാപാര വ്യവസായി സമിതിയുടെ ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, പാക്കിംഗ് മെറ്റീരിയൽ ഡിസ്ട്രിബ്യുട്ടേഴ്സിന്റെ സംസ്ഥാന സെക്രട്ടറി മുജീബ്  റഹ്മാൻ, മർച്ചൻസിന്റെ ചേംബർ ഓഫ് കൊമേഴ്സ്  സംസ്ഥാന സെക്രട്ടറി മറ്റ് ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും, മെമ്പർമാരും സെമിനാറിൽ പങ്കെടുത്തു.

ഭക്ഷ്യ ഉൽപാദന വിതരണം മേഖലയുടെ സംഘടനയായ  KHRA യുടെ അംഗങ്ങൾക്ക് വേണ്ടി സെമിനാർ നയിച്ച ഫുഡ് സേഫ്റ്റി കമ്മീഷണർ വി ആർ വിനോദ് ഐഎസിനെ  KHRA സ്ഥാന പ്രസിഡന്റ് ജി. ജയ്പാലും , ജോയിൻ കമ്മീഷണർ ജേക്കബ് തോമസിനെ KHRA സംസ്ഥാന വൈസ് പ്രസിഡന്റ് ആസിസ് മൂസയും ആദരിച്ചു.

                                       https://www.youtube.com/@keralahotelnews

 കേരളത്തിലെ 14 ജില്ലകളിലും ഇത്തരം സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും  KHRA യുടെ ആതിഥേയത്തിൽ നടക്കുന്നുണ്ടായിരുന്നു.

പ്രസ്തുത സെമിനാറിൽ പ്ലാസ്റ്റിക് പാക്കേജിംഗ് സാമഗ്രികൾമൂലം മലിനീകരണത്തിന്റെ മൊത്തത്തിലുള്ള മൈഗ്രേഷനും നിർദ്ദിഷ്ട മൈഗ്രേഷൻ പരിധികളും നിയന്ത്രണങ്ങളും നിയമങ്ങളും മറ്റും നിർദ്ദേശിച്ചു .

വ്യത്യസ്‌ത ഭക്ഷ്യ ഉൽപന്ന വിഭാഗങ്ങൾക്കായുള്ള പാക്കേജിംഗ് മെറ്റീരിയലുകളുടെ നിർദ്ദേശിത ലിസ്റ്റ് നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നു.

ഈ ചട്ടങ്ങൾ അനുസരിച്ച്, ഭക്ഷ്യ ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്നതിനോ സംഭരിക്കുന്നതിനോ ഉപയോഗിക്കുന്ന പാക്കേജിംഗ് മെറ്റീരിയലുകൾ ഷെഡ്യൂളുകളിൽ നൽകിയിരിക്കുന്ന ഇന്ത്യൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് കമ്മീഷണർ സെമിനാറിൽ പറഞ്ഞു.

കൂടാതെ, മഷികളുടെയും ചായങ്ങളുടെയും അർബുദ ഫലത്തെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, ഈ നിയന്ത്രണങ്ങൾ ഭക്ഷണസാധനങ്ങൾ പാക്കുചെയ്യുന്നതിനോ പൊതിയുന്നതിനോ വേണ്ടി നിലവാരം ഇല്ലാത്ത  പാത്രങ്ങളും  മറ്റ് സാമഗ്രികളും ഉപയോഗിക്കുന്നത് നിരോധിക്കുകയും ഭക്ഷണപ്പൊതികളിൽ ഉപയോഗിക്കുന്നതിന് മഷി അച്ചടിക്കുന്നതിനുള്ള അതാത് ഇന്ത്യൻ നിലവാരം ഉൾപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

പുതിയ പാക്കേജിംഗ് ചട്ടങ്ങൾ നടപ്പിലാക്കുന്നതിന് മുമ്പായി, ഉപഭോക്താക്കൾക്കും ഭക്ഷണ ബിസിനസുകൾക്കുമിടയിൽ പങ്കാളികളുടെ കൂടിയാലോചനയും ബഹുജന ബോധവൽക്കരണവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പാക്കേജിംഗ് ആൻഡ് ലേബലിംഗ്) റെഗുലേഷൻസ്, 2011 ൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും, പാക്കേജിംഗ് ആവശ്യകതകൾക്ക് പകരം വയ്ക്കുന്നതാണ് FSSAI പുതിയ നിയന്ത്രണങ്ങൾഎന്നും,

ഭക്ഷ്യമേഖലയിലെ പാക്കേജിംഗിന്റെ പ്രാധാന്യവും ഭക്ഷ്യസുരക്ഷയിൽ അതിന്റെ സ്വാധീനവും തിരിച്ചറിഞ്ഞുകൊണ്ട്, എഫ്എസ്എസ്എഐ പാക്കേജിംഗ് നിയന്ത്രണങ്ങളെ ലേബലിംഗ് നിയന്ത്രണങ്ങളിൽ നിന്ന് വേർതിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു

കൂടാതെ ഫുഡ് പാക്കേജിംഗിനായി പ്രത്യേക 'സയന്റിഫിക് പാനൽ' ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് FSSAI കമ്മീഷണർ  വി. ആർ. വിനോദ് പറഞ്ഞു.

മൈക്രോബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് ഭക്ഷണത്തിന്റെ ഉള്ളടക്കത്തെ സംരക്ഷിക്കുകയും ഭക്ഷണം സംരക്ഷിക്കുകയും അതുവഴി ഉപഭോക്താവിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പുതിയ പാക്കേജിംഗ് നിയന്ത്രണങ്ങൾക്ക് പിന്നിലെ ലക്ഷ്യം എന്ന് ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ് സെമിനാറിൽ വിശദീകരിച്ചു.

എഫ്എസ്എസ്എഐ അതിന്റെ പ്രകാശനത്തിൽ പറഞ്ഞു, "പാക്ക് ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ സെൻസറി ഗുണങ്ങളിലോ ഘടനയിലോ മാറ്റമില്ലെന്ന് നല്ല പാക്കേജിംഗ് ഉറപ്പ് വരുത്തണമെന്നും ." പറഞ്ഞു.

ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ബോധവൽക്കരണ ക്ലാസുകൾ  വർദ്ധിപ്പിക്കുന്നതിനും അതുവഴി ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സാഹചര്യങ്ങൾ  KHRA എന്ന സംഘടനയ്ക്കും അതിന്റെ ശക്തമായ നേതൃത്വത്തിനും സാധിക്കുമെന്ന് ഇത്തരം കൂടുതൽ അവബോധവും അറിവും വർദ്ധിപ്പിക്കുന്നതിനായി KHRA യുടെ സഹകരണവും വേണമെന്ന് കമ്മീഷണർ  എടുത്തുപറഞ്ഞു.

                              https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user