Wednesday, 20 September 2023

യുവത്വം നില നിര്‍ത്താന്‍ കഴിയ്‌ക്കേണ്ട സൂപ്പര്‍ ഫുഡ്‌സ്

SHARE


യുവത്വം നില നിര്‍ത്താന്‍ കഴിയ്‌ക്കേണ്ട സൂപ്പര്‍ ഫുഡ്‌സ്

ചര്‍മത്തിന് ചെറുപ്പം

ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, സിങ്ക്, സെലേനിയം, വൈറ്റമിന്‍ എ, ഇ എന്നിവയെല്ലാം തന്നെ പ്രധാനമാണ്.
​ഉണക്കമുന്തിരി ​

ഉണക്കമുന്തിരി നല്ലൊരു ഭക്ഷണമാണ്. ഇത് രണ്ടര ടേബിള്‍ സ്പൂണ്‍ എടുത്ത് അര ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് കുടിയ്ക്കാം. മുന്തിരി കഴിയ്ക്കാം.
നട്‌സ് ​

വൈറ്റമിന്‍ ഇ, എ, സിങ്ക്, സെലേനിയം എന്നിവ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇവ അടങ്ങിയത് നട്‌സിലാണ്. ഇതാണ് നട്‌സ് സൂപ്പര്‍ ഫുഡ് ആയി കണക്കാക്കാന്‍ ഒരു കാരണം.
വാള്‍നട്ട് ​

വാള്‍നട്ട് ഏറെ നല്ലതാണ്. ഒന്നോ രണ്ടോ വാള്‍നട്ട് എടുക്കാം. ഇതിനൊപ്പം മൂന്ന് നാല് ബദാം കൂടി എടുത്ത് രാത്രിയില്‍ വെള്ളത്തില്‍ ഇട്ടു വയ്ക്കാം. ഇത് പിറ്റേന്ന് രാവിലെ കഴിയ്ക്കാം. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു ഉറവിടമാണ് ഇത്.
ഇലക്കറികള്‍​

ഇലക്കറികള്‍ ഏറെ ഗുണകരമാണ്. ചീര, പാലക്, ഉലുവായില, മുരിങ്ങായില, മത്തനില, ചേമ്പില, കോവല്‍ ഇല എല്ലാം തന്നെ നല്ല ഇലക്കറികളാണ്. തഴുതാമ പോലുളളവയും നല്ലതാണ്.

മൈക്രോഗ്രീനുകള്‍

മൈക്രോഗ്രീനുകള്‍ ഏറെ നല്ലതാണ്. അതായത് ഉലുവ, പയര്‍ പോലുള്ളവ മുളപ്പിച്ച് കഴിയ്ക്കുന്നത്. മുളപ്പിച്ച് അല്‍പം മുകളിലേയ്ക്ക് ഇലകളായി വരുന്ന അവസ്ഥയില്‍ ഇത് കഴിയ്ക്കാം. മണ്ണില്ലാതെയും വളര്‍ത്താവുന്നവയാണ് മൈക്രോഗ്രീനുകള്‍. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

അവോക്കാഡോ ​

ഇതുപോലെ പഴങ്ങള്‍ ഏറെ നല്ലതാണ്. അവോക്കാഡോ ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന സൂപ്പര്‍ ഫുഡാണ്. ഇതു പോലെ വൈറ്റമിന്‍ സി ഫലങ്ങള്‍ കഴിയ്ക്കാം. കിവി, ഡ്രാഗണ്‍ ഫ്രൂട്ട് എല്ലാം തന്നെ നല്ലതാണ്.

​മുളപ്പിച്ച ധാന്യങ്ങള്‍ ​

മുളപ്പിച്ച ധാന്യങ്ങള്‍ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. ഇത് കഴിയ്ക്കാം.

​വെള്ളം ​

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചര്‍മാരോഗ്യത്തിന് മികച്ചതാണ്. ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.

നെല്ലിക്ക ​

നെല്ലിക്ക സൂപ്പര്‍ ഫുഡാണ്. ഇത് വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇത് ദിവസമോ ഒന്നരാടം ദിവസമോ കഴിയ്ക്കാം. ഒരെണ്ണം കഴിച്ചാല്‍ മതിയാകും. ഇത് വെറുതെ ചവച്ചരച്ച് കഴിയ്ക്കാം. അരച്ച് ജ്യൂസാക്കി കഴിയ്ക്കാം.
                                https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user