Thursday, 21 September 2023

ഇരുമ്പന്‍ പുളിയുടെ ആരോഗ്യ ഗുണങ്ങള്‍

SHARE
                        https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

അല്‍പം പുളിച്ചാലും ആരോഗ്യത്തിന് ബെസ്റ്റാ ! ഇരുമ്പന്‍ പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ 

  : നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വീടുകളില്‍ ഉള്ളതും എന്നാല്‍ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പന്‍ പുളി. പുളിഞ്ചിക്ക, ഇലുമ്പി പുളി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ഇരുമ്പന്‍ പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം. 

ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള വിലയേറിയ ഗുണങ്ങള്‍ ഇലുമ്പി പുളിയിലുണ്ട്. നമ്മള്‍ നിത്യവും കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും രക്തത്തിലേക്ക് എത്തിച്ചേരുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇതിലെ ഫ്‌ലേവനോയിഡുകളും നാരുകളുമെല്ലാം സഹായിക്കും. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രകൃതിദത്ത പരിഹാരമായി ഇലുമ്പി പുളി അറിയപ്പെടുന്നു. ഈ പഴത്തിലെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ കുറച്ചു കൊണ്ടുവരുന്നതിന് സഹായിക്കും. ഇലുമ്പി പുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് രക്തക്കുഴലുകളില്‍ ഉയര്‍ന്ന മര്‍ദ്ദം കുറച്ചുകൊണ്ട് ധമനികള്‍, ഞരമ്പുകള്‍, ഹൃദയ അറകള്‍ തുടങ്ങിയവയെ ആരോഗ്യകരമാം വിധം പ്രവര്‍ത്തന സജ്ജമാക്കാന്‍ വഴിയൊരുക്കുന്നു

അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുകയും ആവശ്യമായ കാത്സ്യം നല്‍കാനും ഇലുമ്പി പുളി സഹായിക്കുന്നു. ഇലുമ്പി പുളി ഉണക്കിയെടുത്ത രൂപത്തില്‍ കഴിക്കുന്നതും ഇതിന്റെ സത്തകള്‍ കറികളിലും സൂപ്പുകളിലും ഒക്കെ ചേര്‍ക്കുന്നതും അല്ലെങ്കില്‍ അച്ചാറിട്ട് കഴിക്കുന്നതും എല്ലാം നിങ്ങളുടെ അസ്ഥികളെ ബലമുള്ളതും കരുത്തുറ്റതുമാക്കുന്നു. 

ഇലുമ്പി പുളിയില്‍ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് മികച്ച നേട്ടങ്ങള്‍ നേടിത്തരാന്‍ സഹായിക്കും. കാലാനുസൃതമായ മാറ്റങ്ങള്‍ മൂലം ശരീരത്തില്‍ ഉണ്ടാവുന്ന അലര്‍ജികളും പ്രതികരണം തടയാന്‍ ഇത് മികച്ചതാണ്. ചുമയും ജലദോഷവും അടക്കമുള്ള ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളും അകറ്റി നിര്‍ത്തിക്കൊണ്ട് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു.
                                           https://www.youtube.com/@keralahotelnews

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.