Wednesday, 6 September 2023

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും നേതൃത്വ പരിശീലന ക്യാമ്പും മൂന്നാർ ഹെവൻലി ഇൻ വെച്ച് നടന്നു

SHARE
                                  https://www.facebook.com/keralahotelnews?mibextid=ZbWKwL
 എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടികളും നേതൃത്വ പരിശീലന ക്യാമ്പും  മൂന്നാർ  ഹെവൻ ഇന്നിൽ വെച്ച് നടത്തപ്പെട്ടു. ജില്ലാ പ്രസിഡന്റ്  ടി. ജെ. മനോഹരൻന്റെ അധ്യക്ഷതയിൽ കൂടിയ ക്യാമ്പിൽ നേതൃത്വ പരിശീലന ക്ലാസ്സ്  ജില്ലാ കമ്മിറ്റിക്ക് വേണ്ടി നയിച്ചത് KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആയിരുന്നു. ജില്ലാ സെക്രട്ടറി  കെ. റ്റി.റഹീം പരിശീലന ക്യാമ്പിൽ സ്വാഗതം പറയുകയും  സംസ്ഥാന വൈസ് പ്രസിഡന്റ് അസിസ് മൂസ ക്യാമ്പിൽ സംസാരിക്കുകയും  ജില്ലാ ട്രഷറർ വി. എ. അലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ വി റ്റി. ഹരിഹരൻ, കെ. യു. നാസർ, ജില്ലാ വർക്കിങ് പ്രസിഡന്റ് സി കെ അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ  അബ്‌ദുൾ കരിം റെയ്സ് ബൈജു പി.ഡേവിസ്.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ജെ ബെന്നി,  അബ്ദുൽ സമദ്, അബ്ദുൽ അസീസ്, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ്  സെക്രട്ടറിയുമായ  കെ പി നാദിർഷ തുടങ്ങിയ പ്രമുഖർ ക്യാമ്പിൽ പങ്കെടുത്തു.
   
 എറണാകുളം ജില്ലയുടെ 27 യൂണിറ്റിൽ നിന്നുള്ള ജില്ലാ പ്രതിനിധികൾ ആണ്  പരിശീലന ക്യാമ്പിലും, ഓണാഘോഷ പരിപാടികൾക്കും പങ്കെടുത്തത്.

                                                 https://www.youtube.com/@keralahotelnews

                              https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user