എറണാകുളം സൗത്ത് - നോർത്ത് സ്റ്റേഷൻ നവീകരണത്തിന് 450.23 കോടി; തൃപ്പൂണിത്തുറ സ്റ്റേഷനും അടിമുടി മാറും
കൊച്ചി: എറണാകുളം സൗത്ത് - നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം അടുത്ത വർഷം ഓഗസ്റ്റില്‍ പൂർത്തിയാകും. ഇരു റെയിൽവേ സ്റ്റേഷനുകളിലും നടന്നുവരുന്ന സ്റ്റേഷൻ പുനർവികസനം സംബന്ധിച്ച അവലോകനയോഗത്തിൽ സതേൺ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തും ടെർമിനൽ ബിൽഡിങ്, മൾട്ടി ലെവൽ കാർ പാർക്കിങ്, മെട്രോ സ്റ്റേഷനിലേക്ക് സ്കൈവാക്ക്, 13 എസ്കലേറ്ററുകൾ, 22 ലിഫ്റ്റുകൾ എന്നിവ തയ്യാറാക്കുന്നുണ്ട്. ഇതോടൊപ്പം പ്ലാറ്റ്ഫോം വികസനവും നടപ്പിലാക്കും.
കൂടാതെ, റെയിൽവേ സ്റ്റേഷന് മുന്നിലെ സർക്കുലേറ്റിങ് റോഡിന്‍റെ വീതി 11 മീറ്ററാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറ് ഭാഗത്ത് ടെർമിനൽ ബിൽഡിങ്, പാർക്കിങ് ഏരിയ, പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവയും സ്ഥാപിക്കുന്നുണ്ട്. ഇവിടെയും മെട്രോ സ്റ്റേഷനിലേക്ക് സ്കൈവാക്ക് സംവിധാനം ഏർപ്പെടുത്തും. സൗത്തിൽ 299.95 കോടി രൂപയും നോർത്തിൽ 150.28 കോടി രൂപയും ചേർത്ത് മൊത്തം 450.23 കോടി മുതല്‍മുടക്കിലുള്ള പദ്ധതികളാണ് ടെൻഡർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതിയാണിത്. സ്റ്റേഷൻ പുനർവികസനം സംബന്ധിച്ച അവലോകനയോഗത്തിൽ നടന്നുവരുന്ന വികസനത്തിന്‍റെ രൂപരേഖ പരിശോധിച്ചു. പദ്ധതി നേരിടുന്ന തടസങ്ങളിൽ വേണ്ട ഇടപെടലുകൾ സംബന്ധിച്ച് ഹൈബി ഈഡൻ എംപി നിർദ്ദേശം നൽകി.
ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടനകാലം, കായിക - കലാ മത്സരങ്ങൾ, മേളകൾ, പരീക്ഷകൾ എന്നിവ നടക്കുന്ന ഘട്ടങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടത്തി. അതേസമയം, റെയിൽവേ സാങ്കേതിക വിദഗ്ധരുടെ സംഘം തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനും സന്ദർശിച്ച് നവീകരണ നിർമ്മാണ പുരോഗതി വിലയിരുത്തി. അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി പത്തരക്കോടി രൂപയ്ക്കാണ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ നവീകരണം നടക്കുന്നത്. റെയിൽവേ സ്റ്റേഷനേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിച്ച് പുതിയ ഫൂട്ട് ഓവർ അഞ്ച് കോടിയിൽ നിർമ്മിക്കും. കൂടാതെ, സ്റ്റേഷന്‍റെ മുൻഭാഗം പുതുക്കി പണിയാനും തീരുമാനിച്ചിട്ടുണ്ട്.ഒപ്പം സ്റ്റേഷനിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ, ടൈൽ വിരിക്കൽ, പ്ലാറ്റ്ഫോം ഷെൽറ്ററുകൾ എന്നിവയും സ്ഥാപിക്കും.
കേരള ഹോട്ടൽ ന്യൂസിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ വാട്സപ്പ്ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന
ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.