കുടവയര്‍ കുറയ്ക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ കിടിലന്‍ ഓപ്ഷനുകള്‍ ധാരാളമുണ്ട്. ഇതില്‍ ആദ്യത്തേത് കോഴിമുട്ടകളാണ്. ഇവ നല്ലൊരു പ്രോട്ടീന്‍ ഓപ്ഷനാണെന്ന് നിങ്ങള്‍ക്കറിയുമോ? എങ്കില്‍ ഇവ കഴിക്കാന്‍ പറ്റിയ ചില രീതികള്‍ പറഞ്ഞ് താരം. പുഴുങ്ങിയ മുട്ടകള്‍ക്കൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുക. അരിഞ്ഞിട്ട പച്ചക്കറികളാണ് ഏറ്റവും നല്ലത്. ഇതൊരു ലഘുഭക്ഷണമായി രാവിലെ കഴിക്കുക.
അതിലൂടെ പോഷക സമൃദ്ധമായ ഒരു ബ്രേക്ക്ഫാസ്റ്റും നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളുടെ കുടവയറിനെ അതിവേഗത്തില്‍ ഇല്ലാതാക്കും. പ്രോട്ടീനുകളുടെ കലവറ കൂടിയാണ് മുട്ടകള്‍. ഇവ കഴിക്കുന്നതിലൂടെ കലോറികളെ ദഹിപ്പിക്കാനുള്ള നിങ്ങളുടെ കരുത്ത് വര്‍ധിക്കുകയാണ് ചെയ്യുക. അതുവഴി ഭാരം കുറയ്ക്കുന്നത് എളുപ്പത്തിലാവും.ഫൈബര്‍ ധാരാളമുള്ളതും, കലോറി കുറഞ്ഞതുമായ പച്ചക്കറികള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ഇവയെ ലഘുഭക്ഷണമായും പരിഗണിക്കാം. പച്ചക്കറികളില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാപ്‌സിക്കം, വെള്ളരി, ക്യാരറ്റ് എന്നിവ രാവിലെ തന്നെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തുന്നതാണ്. ഡയറ്ററി ഫൈബറും ധാരാളമായി പച്ചക്കറികളിലുണ്ട്. ഒരു ലഘുഭക്ഷണം കൊണ്ട് നിങ്ങളുടെ വയര്‍ നിറയ്ക്കാന്‍ ക്യാരറ്റും, വെള്ളരിയും കൊണ്ടെല്ലാം സാധിക്കും.അതിലൂടെ അമിതമായ ഭക്ഷണം കഴിപ്പും അവസാനിപ്പിക്കാം. ഭാരം കുറയ്ക്കാന്‍ ഇതൊരു നല്ല ഓപ്ഷനാണ്.
മുട്ടയ്‌ക്കൊപ്പം ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ബാലന്‍സായിട്ടുള്ള ഡയറ്റിന് സഹായിക്കും. വളരെ ക്വാളിറ്റിയുള്ള പ്രോട്ടീന്‍ ഇത് ശരീരത്തിലെത്തിക്കും. ആപ്പിളും, ബദാം കൊണ്ടുള്ള ബട്ടറും അതുപോലെ കുടവയര്‍ കുറയ്ക്കാനുള്ള നല്ലൊരു ഓപ്ഷനാണ്. ആപ്പിളുകള്‍ ഡയറ്ററി ഫൈബറിനാല്‍ സമ്പുഷ്ടമായ ഫ്രൂട്ട്‌സാണ്. സോല്യൂബിള്‍ ഫൈബറായ പെക്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് കുറയ്ക്കും.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.