പഞ്ചാബില്‍ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ പിടിയിലായി
പഞ്ചാബില്‍ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ സ്വദേശികളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷൻ സെല്‍-അമൃത്‌സര്‍ ടീമും, കേന്ദ്ര ഏജൻസിയും ചേര്‍ന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകള്‍, ഒരു പിസ്റ്റള്‍, രണ്ട് മാഗസിനുകള്‍, 24 കാട്രിഡ്ജുകള്‍, ഒരു ടൈമര്‍ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകള്‍, നാല് ബാറ്ററികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അതേസമയം പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുന്ന ഭീകരസംഘത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ ഓപ്പറേഷൻ. ഇത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ വലിയ മുന്നേറ്റമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.