ആഗോള പട്ടിണി സൂചിക: ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ 111-ാമത്
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്താണ്. അയൽ രാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ നിൽക്കുന്നത്.കഴിഞ്ഞ വർഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങൾ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു.
2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകൾ പുറത്തുവരുന്നത്. പാകിസ്ഥാൻ (102), ബംഗ്ലദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. 2014ൽ 55ആം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദിയുടെ ഒമ്ബത് വർഷത്തെ ഭരണം കൊണ്ട് 111ആം സ്ഥാനത്തായത്. ശിശുക്കളുടെ പോഷകാഹാരക്കുറവും ഏറ്റവും കൂടുതൽ ഇന്ത്യയിൽ. 18.7 ശതമാനം. ശിശു മരണനിരക്ക് 3.1 ശതമാനമാണ്.
15 നും 24 നും ഇടയിലുള്ള 58.1 ശതമാനം പെൺകുട്ടികൾക്ക് ശരിയായ പോഷണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന്റെ അപര്യാപ്തത, ശിശുക്കൾക്ക് ഏഴ് പോഷകാഹാര നിലവാരത്തിലെ കുറവുകൾ, യൂറോപ്യന് സർക്കാർ സംഘടനകളുടെ ശൃംഖലയായ 'അലയൻസ് 2015' പട്ടിക പുറത്തിറക്കി.
സെപ്റ്റംബറിൽ പുറത്തുവന്ന മനുഷ്യവികസന സൂചികയിലും ഇന്ത്യ അയൽരാജ്യങ്ങളേക്കാൾ ഏറെ പിന്നിലായിരുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് മോദി അവകാശപ്പെടുമ്ബോഴാണ് ആഗോള സൂചികകളിലെല്ലാം പിന്നോട്ട് പോകുന്നത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുറത്തുവന്ന പട്ടികയെ തളളി കേന്ദ്രസർക്കാർ രംഗത്തെത്തി. ദുഷ്ടലാക്കോടെ തയ്യാറാക്കിയ പട്ടികയാണിതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രതികരണം
കേരള ഹോട്ടൽ ന്യൂസിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
www.keralahotelnews.com
ഞങ്ങളുടെ വാട്സപ്പ്ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന
ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=ZbWKwL
നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtube.com/@keralahotelnews?si=JJGlRkfHLLamRQCS

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.