Friday, 20 October 2023

ഗവി മൂഴിയാർ ഭാഗത്തുള്ള ആദിവാസി ഊരുകളിലെ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും മരുന്നും വസ്ത്രവും ഭക്ഷണവും നൽകി KHRA പത്തനംതിട്ട ജില്ലയുടെ കെയറിങ് ഹാൻഡ്‌സ്

SHARE

പത്തനംതിട്ട ജില്ലയിലെ സ്നേഹവും കാരുണ്യവും നിറഞ്ഞുനിൽക്കുന്ന ജില്ലയുടെ പ്രവർത്തകർ ജില്ലയുടെ സ്വന്തം പദ്ധതിയായ " കെയറിങ് ഹാൻഡ്‌സ് "  പദ്ധതിയിൽ ഉൾപ്പെടുത്തി ഗവി മൂഴിയാർ ഭാഗത്തുള്ള ആദിവാസി ഊരുകളിലെ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും മരുന്നും വസ്ത്രവും ഭക്ഷണവും നൽകി ലോകത്തിനുതന്നെ വലിയ മാതൃകയായി. KHRA സംസ്ഥാന പ്രസിഡണ്ട് ശ്രീ ജയപാൽ സാറിൻറെ നേതൃത്വത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ഈ കാരുണ്യ പ്രവർത്തനം KHRA എന്ന സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവൽ കൂടിയായി.

 സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം രാജ, ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ജില്ലാ സെക്രട്ടറി എ വി ജാഫർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സക്കീർ ശാന്തി, പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് നവാസ്, കോന്നി യൂണിറ്റ് സെക്രട്ടറി സിജു കോഴഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സണ്ണി   വനിത ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ലതയുടെ നേതൃത്വത്തിൽ മറ്റ് ഉദ്യോഗസ്ഥരും കാരുണ്യ ചടങ്ങിൽ പങ്കെടുത്തു.
 മൂഴിയാർ ഗവൺമെന്റ് യുപി സ്കൂൾ  ഡെപ്യൂട്ടി എച്ച് എം സുനിൽ സണ്ണിയുമായി ജയപാൽ സാറും ജില്ലാ നേതൃത്വം സ്ഥിതി വിവരങ്ങൾ ചർച്ചചെയ്യുന്നു.
 സ്കൂളുകളിലേക്കുള്ള  മരുന്നുകളും ഭക്ഷണ കിറ്റുകളും KHRA സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ ഡെപ്യൂട്ടി എച്ച് എമ്മിന്  നൽകുന്നു.
 ആന തകർത്ത ഒരു  ആദിവാസി കുടിലിൽ സഹായഹസ്തവുമായി KHRA നേതൃത്വം.
 ഗവൺമെന്റ് എൽ പി സ്കൂൾ ഗവിയിൽ KHRA പത്തനംതിട്ട ജില്ലയുടെ കെയറിങ് ഹാൻഡ്‌സ്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.