സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഉല്പാദന മേഖല മുതൽ ഡൈനിങ് വരെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ഈ ശൃംഖലയിൽ വരുന്ന ഉത്പാദകരെയും വിതരണക്കാരെയും വ്യാപാരികളെയും ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ച ഒരു കോർഡിനേഷൻ കമ്മിറ്റിയാണ് ട്രസ്റ്റ് ഓഫ് സേഫ്റ്റി ആൻഡ് ടേസ്റ്റ് ( ടോസ്റ്റ്).
മത്സ്യം മാംസം മുട്ട പാൽ അടക്കമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ സുരക്ഷിതവും ഗുണനിലവാരവും ഉള്ളതാക്കി തീർക്കുവാൻ പ്രവർത്തിക്കുക എന്നതാണ് ഈ കോർഡിനേഷൻ കമ്മിറ്റിയുടെ ഉദ്ദേശലക്ഷ്യം.ഈ ആവശ്യത്തിലേക്കായി പൊതുജനങ്ങൾക്കും ഉത്പാദകർക്കും വിതരണക്കാർക്കും വേണ്ട ബോധവൽക്കരണവും പരിശീലനവും നൽകുക ഗവേഷണം നടത്തുക തുടങ്ങിയവയെല്ലാം ഈ കോർഡിനേഷൻ കമ്മിറ്റി ലക്ഷ്യമാക്കുന്നുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ വെറ്റിനറി സർവകലാശാല സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് വെങ്കിടേശ്വര ഗ്രൂപ്പ് (വി എച്ച് എൽ ) പൗൾട്രി ഫാർമേഴ്സ് റെഗുലേറ്ററി കമ്മിറ്റി, കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ, പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമതി ബേക്കേഴ്സ് അസോസിയേഷൻ, കാറ്ററേഴ്‌സ് അസോസിയേഷൻ, എഗ്ഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങി കാർഷിക ഹോട്ടൽ മേഖലയും അടക്കമുള്ള ഉൽപാദന വിതരണം മേഖലയിലെ വിവിധ സംഘടനകൾ ആണ് ഈ കോർഡിനേഷൻ കമ്മിറ്റിയിൽ പങ്കാളികളാകുന്നത്.
ഈ കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ ജി. ജയപാൽ (KHRA സംസ്ഥാന പ്രസിഡന്റ് ) ന്റെ അധ്യക്ഷതയിൽ കൂടുന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടത്താൻ ഉദ്ദേശിക്കുന്ന ബോധവൽക്കരണ സെമിനാറുകളുടെ ഉദ്ഘാടനം 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ എറണാകുളം ബോൾഗാട്ടി പാലസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
എറണാകുളം ബോൾഗാട്ടി പാലസിൽ വച്ച് നടത്തപ്പെടുന്ന ട്രസ്റ്റ് ഓഫ് സേഫ്റ്റി ആൻഡ് ടേസ്റ്റ് ( ടോസ്റ്റ് ) ബോധവൽക്കരണ സെമിനാറിന്റെ കാര്യപരിപാടി താഴെ കൊടുക്കുന്നു.
ഞങ്ങളുടെ വാട്സപ്പ്ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന
ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.