കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയുക
https://www.youtube.com/@keralahotelnewsഅലിഞ്ഞിറിങ്ങുന്ന ചോക്ലേറ്റ് രുചിയിഷ്ടമില്ലാത്തവർ വിരളമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ചോക്ലേറ്റിന്റെ ആരാധകരാണ്. ആ ചോക്ലേറ്റ് രുചിയാഘോഷിക്കാനുള്ള ദേശീയ ദിനമാണിന്ന്. എന്നാൽ, നമ്മൾക്ക് ഇത്രയും പ്രിയപ്പെട്ട ഈ ചോക്ലേറ്റുകൾ ഉത്പാദിപ്പിക്കാനുള്ള കൊക്കോയും കൊക്കോ ഉത്പന്നങ്ങളും രാജ്യത്ത് ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ്.
അഗ്രിക്കൾച്ചർ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ)യുടെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 3530.75 കോടി രൂപയുടെ കൊക്കോയും കൊക്കോ ഉത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. വിപണിയിൽ ചോക്ലേറ്റിന്റെയും ചോക്ലേറ്റ് ഉത്പന്നങ്ങളുടെയും ആവശ്യം വർധിച്ചതോടെ വൻകിട ചോക്ലേറ്റ് കമ്പനികളെല്ലാം ഉത്പാദനം ഉയർത്തിയിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തികവർഷം ഇറക്കുമതി 4,500 കോടി രൂപയോളമെത്തുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്ത് വർഷം കൊക്കോ ഉത്പാദനം 30,000 ടൺ മാത്രമാണ്. ആവശ്യത്തിന് ഉത്പാദനമില്ലാത്തതിനാൽ കഴിഞ്ഞവർഷം 1.3 ലക്ഷം ടൺ കൊക്കോയും കൊക്കോ ഉത്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. അതായത്, നാല് ഇരട്ടിയിലേറെയാണ് ഇറക്കുമതി.അതേസമയം, രാജ്യത്തുനിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 1242.13 കോടി രൂപയുടെ കൊക്കോ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
കേരളം മുന്നേറുമോ?
വർഷാവർഷം ആവശ്യം ഉയരുന്നെങ്കിലും ചോക്ലേറ്റിന്റെ പ്രധാന ഘടകമായ കൊക്കോ ഉത്പാദനം രാജ്യത്ത് കാര്യമായില്ല. ആന്ധ്രപ്രദേശ്, കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ പ്രധാനമായും കൊക്കോ ഉത്പാദിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ െഡവലപ്മെന്റ് ബോർഡിൽ (ഡി.സി.സി.ഡി.) നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ 36 ശതമാനം സംഭാവനയുമായി കേരളം രണ്ടാം സ്ഥാനത്താണ്. 10,535 ടണ്ണാണ് കേരളത്തിന്റെ ഉത്പാദനം.
40 ശതമാനം സംഭാവനയുമായി ആന്ധ്രയാണ് (12,135 ടൺ) ഒന്നാമത്.കേരളത്തിൽ ഇടുക്കി ജില്ലയിലാണ് കൂടുതൽ കൊക്കോ ഉത്പാദനം. കൂടാതെ, വയനാട്, കണ്ണൂർ ജില്ലകളിലും കൊക്കോ കൃഷിയുണ്ട്. വൻകിട ചോക്ലേറ്റ് കമ്പനികളടക്കം ഇടുക്കിയിൽനിന്ന് കൊക്കോ വാങ്ങുന്നുണ്ട്. കൊക്കോ കൃഷി വ്യാപിപ്പിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ അനിവാര്യമാണെന്നാണ് കർഷകരുടെ ആവശ്യം.
കേരളാ ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.