Sunday, 19 November 2023

കേരളത്തിലെ പുരുഷൻമാർക്ക് പെണ്ണ് കിട്ടാനില്ല; വില്ലനാകുന്നത് ഗാമോഫോബിയ, ഈ മാനസിക വൈകല്യം ചില്ലറക്കാരനല്ല

SHARE

പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല....


 കേരളത്തിലെ പുരുഷന്മാർക്ക് പെണ്ണ് കിട്ടാനില്ല വില്ലൻ ആകുന്നത് ഗാമോഫോബിയ ഈ മാനസിക വൈകല്യം ചില്ലറക്കാരനല്ല

 രാജ്യത്തെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തിൽ പലവിധ സർവ്വേഫലങ്ങളിൽ അടുത്തിടെ പുറത്തുവന്നിരുന്നു. 2018നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084  : 1000 ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ആയിരിക്കാം പുരുഷന്മാർക്ക് സ്ത്രീകളെ കിട്ടാനില്ലാത്തത്?.

 വിവിധ സ്രോതസ്സുകൾ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 31 മുതൽ 98% വരെ പെൺകുട്ടികൾ വിവാഹത്തിന് താല്പര്യപ്പെട്ട മുന്നോട്ടു വരുന്നില്ല എന്നാണ്. പ്രണയ വിവാഹങ്ങൾ കൂടുന്നതും ലിവിങ് ടുഗെതർ വർദ്ധിക്കുന്നതും ജാതക പ്രശ്നങ്ങളും പോലുള്ള കാരണങ്ങൾ  കൊണ്ടുമാത്രമല്ല പെൺകുട്ടികളുടെ പ്രൊഫൈൽ എണ്ണം കുറയുന്നത്. ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികൾക്കും ഇതിന് കാരണമായി പറയുന്നത് ഗാമോഫോബിയ ആണ്. വിവാഹത്തിനോടും ബന്ധങ്ങളോടും ഉള്ള ഭയമാണ് ഗാമോഫോബിയ. വിവാഹത്തിനെക്കുറിച്ചും കമ്മിറ്റിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പലർക്കും പാനിക് അറ്റാക്ക് ഉണ്ടാകുന്നു.

 എന്താണ് ഗാമോഫോബിയ ?

 വിവാഹം പ്രണയബന്ധം പോലുള്ള വലിയ ഉത്തരവാദിത്വങ്ങളിൽ ഏർപ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ മറ്റെല്ലാ ഫോബിയകളെയും പോലെ ഇതും ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ഗാമോഫോബിയ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അഞ്ചു മുതൽ 10 ശതമാനം പേരിൽ ഈ മാനസിക വൈകല്യം ഉണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ ഗ്രീക്ക് നാമമാണ് ഗാമോസ്ഫോബിയ എന്നാൽ ഭയവും ഇതിൽനിന്നാണ് ഗാമോഫോബിയ എന്ന വാക്ക് ഉണ്ടാകുന്നത്.

 അടിസ്ഥാനമില്ലാത്ത ഭയമുള്ളവരാണ് ഗാമോഫോബിയ ഉള്ളവർ ഇവർക്ക് നീണ്ടുനിൽക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ പോലും ഭയമായിരിക്കും ഒരു ബന്ധം പെട്ടെന്ന് അവസാനിച്ചു പോവുക എന്ന ഭയമാണ് ഗാമുഭൂമിയുടെ പ്രധാന കാരണമായി കണക്കാക്കുന്നത്. പ്രണയബന്ധങ്ങൾ ഇല്ലാത്തവർ ഇന്നത്തെ കാലത്ത് വളരെ ചുരുക്കം ആയിരിക്കും മാനസിക ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങി ബന്ധം അവസാനിപ്പിക്കേണ്ടി വരുന്നവരും ഉണ്ട്. ബന്ധം അവസാനിച്ചെങ്കിലും അതേൽപ്പിച്ച അഘാതവും മുറിവും വർഷങ്ങൾ എടുത്തു ഉണങ്ങാതിരിക്കുന്നവർ ആയിരിക്കും പലരും.
 ഇത്തരക്കാരിലും ഗ്രാമഫോബിയ ഉണ്ടാകും ഇനിയും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുമോ എന്ന ഭയമായിരിക്കും വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പലരും ഭയപ്പെടുന്നത്.
 ഗാമോഫോബിയ ഉള്ളവർക്ക് സന്തുഷ്ടരായ ദമ്പതികളെയും പ്രണയിതാക്കളെയും കാണുമ്പോൾ തന്നെ ഉത്കണ്ട് അനുഭവപ്പെടാം മറ്റുള്ളവരെ തന്നെ അകറ്റിനിർത്തുന്നതും ബന്ധങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കുന്നതും പുതിയ ബന്ധങ്ങളിലേക്ക് കടത്തിരിക്കുന്നത് ഇത്തരത്തിൽ സാധാരണമാണ്.
SHARE

Author: verified_user