എറണാകുളം : കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സംസ്ഥാന കൺവെൻഷൻ ഇന്ന് പത്തൊമ്പതാം തീയതി ചൊവ്വാഴ്ച എറണാകുളം സൗത്ത് കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഉള്ള ആഷിസ് കൺവെൻഷൻ സെന്ററിൽ വെച്ച്നടത്തപ്പെട്ടു .രാവിലെ 10 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് നടന്നു.11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ട്രഷറർ നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
കെ എച്ച് ആർ എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സംഗീത അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബിൻസി അലോഷ്യസ്, അന്താരാഷ്ട്ര വാർഡ് നേടിയ പാരഗൺ റസ്റ്റോറന്റ് ഗ്രൂപ്പ് എംഡി സുമേഷ് ഗോവിന്ദ് എന്നിവരെ ആദരിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാരായ പ്രസാദ് ആനന്ദ ഭവൻ, സി. ബിജിലാൽ സംസ്ഥാന ട്രഷറർ എൻ അബ്ദുൽ റസാഖ് തുടങ്ങിയവർ പ്രസംഗിക്കും . ഉച്ചയ്ക്കുശേഷം പ്രതിനിധി സമ്മേളനവും കമ്മിറ്റി തെരഞ്ഞെടുപ്പും കുടുംബസംഗമവും ഉണ്ടായിരിക്കും.