തൃശ്ശൂർ:മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി മൂന്ന് വർഷം പിന്നിടുമ്പോൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 104 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി.
ഇതിൽ 53 വീടുകളും ഈ സാമ്പത്തിക വർഷം തന്നെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
2023 - 2024 സാമ്പത്തിക വർഷത്തിൽ 110 ലക്ഷം രൂപയും 2022 - 2023 വർഷത്തിൽ 95 ലക്ഷം രൂപയും 2000 - 2022 വർഷങ്ങളിൽ ഏകദേശം 70 ലക്ഷം രൂപയും അടക്കം 275 ലക്ഷം രൂപയോളം ഗ്രാമ പഞ്ചായത്തിന്റെ വിഹിതമാണ്.
മറ്റു ത്രിതല പഞ്ചായത്തിൽ നിന്നും സർക്കാരിൽ നിന്നുമുള്ള തുകയടക്കം 4.16 കോടി ചെലവഴിച്ചാണ് മുരിയാട് ഗ്രാമപഞ്ചായത്ത് 104 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കിയത്.
പഞ്ചായത്ത് ഈ വർഷവും പാർപ്പിട മേഖലയ്ക്ക് 5 കോടിയുടെ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ