Friday, 1 March 2024

ബെംഗളൂരു എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ‌ ഉത്തരവിറങ്ങി ഒരു മാസമായിട്ടും നടപടിയില്ല ; തടസ്സമാകുന്നത് കർണാടക ബി.ജെ.പി.

SHARE

കോഴിക്കോട് :  മംഗളൂരു വഴി സർവീസ് നടത്തുന്ന 16511/12  ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമെടുത്തിട്ട് ഒരു മാസം കഴിയുന്നു.   ജനുവരി 30ന് റെയിൽവേ ബോർഡ് ജോയിൻറ് ഡയറക്ടർ വിവേക് കുമാർ സിൻഹ ഒപ്പുവച്ചിറക്കിയ ഉത്തരവിൽ പ്രധാനമായും പറഞ്ഞിരുന്ന കാര്യമാണ്  കോഴിക്കോട്ടേക്കുള്ള സർവ്വീസ് എത്രയും പെട്ടെന്ന് ആരംഭിക്കുക എന്നത്.

ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും ബോർഡ് എടുത്ത തീരുമാനം നടപ്പാക്കാനാകാതെ റെയിൽവേ അലസമായി കടന്നു പോകുന്നു. 

കർണാടകയിൽ നിന്നു ബി.ജെ.പി. ഉയർത്തിയ എതിർപ്പാണു സർവീസ് തുടങ്ങുന്നതിനു തടസ്സം. കാട്ടീൽ റെയിൽവേ മന്ത്രിയെ നേരിട്ടു കണ്ടും നിവേദനമയച്ചും ബി.ജെ.പി. എം.പി. നളിൻകുമാർ ‍രേഖപ്പെടുത്തിയ പ്രതിഷേധമാണ് ഇപ്പോൾ‌ ദീർഘിപ്പിച്ച സർവീസ് ആരംഭിക്കുന്നതിൽ തടസ്സമായി നിൽക്കുന്നത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.