Thursday, 1 February 2024

പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

SHARE





പത്തനംതിട്ട:ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍  ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ. ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി പ്രകാരമാണ് മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടത്തുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടിണ്ട്.  പ്രത്യേക ഘടകപദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു. മണ്ണു സംരക്ഷണ ആഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ്. ബെന്‍സി ,എസ് ബിന്ദു, ആര്‍. ജിന്‍സി, ഐ നൗഷാദ്, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





















































































































































































































































































SHARE

Author: verified_user