Monday, 19 February 2024

സംസ്ഥാനത്ത് അടുത്ത ഒരു വർഷം കൊണ്ട് പാൽ ഉൽപാദനത്തിൽ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

SHARE

ഇടുക്കി:സംസ്ഥാനത്ത് അടുത്ത ഒരു വർഷം കൊണ്ട് പാൽ  ഉൽപാദനത്തിൽ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ  ലക്ഷ്യമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

 ലക്‌ഷ്യം നേടുന്നതിനായി  വിവിധ പദ്ധതികൾ നടപ്പാക്കി  വരികയാണ്.

 മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കർഷകരുടെ  പ്രശ്നങ്ങൾ മനസിലാക്കിയാണ്  സർക്കാർ മുന്നേറുന്നത്. അത്പോലെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തീറ്റകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

 ഇതിനായി നിയമസഭയിൽ ബില്ല് പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമല്ലാത്തവ വിതരണം ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഇനി അത് സമയബന്ധിതമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.

ഇവ കൃത്യതയോടെ പ്രാവർത്തികമാക്കുന്നതിനായി,  ബില്ലുകൾ നിലവിലുള്ള മറ്റു സംസ്ഥാനങ്ങളെ, മാതൃകകളാക്കി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user