കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുന്നതിനിടെ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു.
തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് അപകടത്തിൽ മരിച്ചത്.
തിരുവള്ളൂർ അപ്പുബസാറിൽ മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കല്ല് കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് അപകടം.
ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.
ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദ് അവധിക്ക് നാട്ടിൽ എത്തിയ ശേഷം ഒന്നര മാസം മുമ്പായിരുന്നു വിവാഹിതനായത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.