Tuesday, 13 February 2024

ഉദയം ഹോമുകൾക്ക് അടുക്കള ഒരുക്കി

SHARE

കോഴിക്കോട്:ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഉദയം പദ്ധതിയുടെ ചേവായൂർ ഹോമിൽ​ കേന്ദ്രീകൃത അടുക്കള ഒരുക്കി.  പുതുതായി നിർമ്മിച്ച അടുക്കള ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.​
ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡിന്റെ ഭാഗമായ ക്രെഡിറ്റ് അക്സസ്സ് ഇന്ത്യ ഫൗണ്ടേഷൻ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് 10 ലക്ഷം രൂപ ചെലവ് വരുന്ന അടുക്കള സൗകര്യം ഒരുക്കിയത്.  
പരിപാടിയിൽ ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ് സി.ഇ.ഒ ഗണേഷ് നാരായണൻ​ മുഖ്യതിഥിയായി. ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, ഉദയം പദ്ധതി സ്‌പെഷൽ ഓഫീസർ ഡോ. ജി രാഗേഷ്, ക്രെഡിറ്റ് അക്സസ്സ് ഗ്രാമീൺ ലിമിറ്റഡ് പ്രതിനിധികളായ സതീഷ് റാവു, തട്ടേ ത്രിനാഥ്, ജജന, മഞ്ജുനാഥ്, ജഗദീഷ് ജിബി, ഉദയം ഹോമിലെ അന്ദേവാസിയായ ജോസഫ് പൗലോസ്, ഉദയം ഹോം കോർഡിനേറ്റർ​ കം സൂപ്രണ്ട് പി സജീർ എന്നിവർ സംസാരിച്ചു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.