കോഴിക്കോട്:കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഹൈബ്രിഡ് സൗരോർജ നിലയം ഉദ്ഘാടനം ചെയ്തു. 10കെഡബ്ല്യൂപി ഹൈബ്രിഡ് സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ നിർവഹിച്ചു. ചടങ്ങിൽ 70 വനിതകൾക്ക് മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയ്തു.
കക്കോടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14,32,200 രൂപ ചിലവഴിച്ചാണ് ഹൈബ്രിഡ് സൗരോർജ്ജ നിലയം കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചത്. 21,000 രൂപ ചെലവഴിച്ചാണ് മെൻസ്‌ട്രുവൽ കപ്പുകൾ വിതരണം ചെയ്തത്.
കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി ടി വിനോദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക പുനത്തിൽ, വാർഡ് മെമ്പർ ശോഭ, ഹെൽത്ത് ഇൻസ്‌പെക്ടർ മായ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ പി കെ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ