കെ. എച്ച്. ആർ. എ. സുരക്ഷാ പദ്ധതി
പാലക്കാട് : കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ ഏറ്റവും വലിയ പദ്ധതിയാണ് KHRA സുരക്ഷാ പദ്ധതി. ഹോട്ടൽ അസോസിയേഷന്റെ മെമ്പർമാർക്കും അവരുടെ തൊഴിലാളികൾക്കുമായി തുടങ്ങിയ പദ്ധതിയാണിത്.
സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്. സുരക്ഷാ പദ്ധതിയിൽ 3000 രൂപ അടച്ച് അംഗമാകുന്ന വ്യക്തികൾ മരണപ്പെടുമ്പോൾ ഇതര അംഗങ്ങൾ 100 രൂപവീതം കോൺട്രിബ്യൂഷനായി നൽകി മരിച്ചവരുടെ ആശ്രിതർക്ക് സഹായധന തുകയായ 10 ലക്ഷം രൂപ നൽക്കുന്നത്.
പാലക്കാട് KHRA സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന 4 വ്യക്തികളുടെ കുടുംബാംഗങ്ങൾക്കാണ് ഇന്നലെ സഹായധനം നൽകിയത്. പാലക്കാട് ജില്ലയിൽ ഇതിനുമുമ്പ് മരണപ്പെട്ട ഒരു മെമ്പറിന്റെ കുടുംബാംഗങ്ങൾക്കും തുക നൽകിയിരുന്നു.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ പദ്ധതിയായ KHRA സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കും മരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്ന അസോസിയേഷന്റെ നടപടി മാതൃകാപരവും അനുകരണീയവും ആണെന്ന് മന്ത്രി പറഞ്ഞു.
ഹോട്ടൽ റസ്റ്റോറന്റുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി കിട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ലൈസൻസ് പുതുക്കാൻ ഏപ്രിൽ 30 വരെ കാലാവധി നീട്ടിയിരുന്നെങ്കിലും ഉത്തരവിറങ്ങാത്തതിനാൽ ഇതിന്റെ ഗുണം ഫലം ചെയ്തില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് മന്ത്രി ഉറപ്പ് നൽകിയത്.
കൂണുപോലെ മുളച്ചു പൊന്തുന്ന അനധികൃത തട്ടുകടകളുടെ വ്യാപനം മന്ത്രിയെ ചൂണ്ടിക്കാണിച്ചപ്പോൾ, നിയമം അനുശാസിക്കുന്ന വിധത്തിൽ ഇവർക്ക് കച്ചവടത്തിനായി പ്രത്യേക വെൻഡിങ് സോൺ ഉൾപ്പെടെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജലജന്യ രോഗങ്ങളും തെരുവുനായ ശല്യം വർധിക്കാനുള്ള പ്രധാന കാരണം മാലിന്യമാണ്. ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും നടപടി എടുക്കുമ്പോൾ പലർക്കും ബോധം വരു എന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഹോട്ടൽ, റസ്റ്റോറന്റ് മേഖലയെ സംബന്ധിച്ച് ജൈവമാലിന്യം കൃത്യമായി അവർ സംസ്കരിക്കുന്ന കാര്യം ( ഫുഡ് വേസ്റ്റ് പന്നി ഫാമുകളിൽ നൽക്കുന്നത് സംബന്ധിച്ച്) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജില്ലാ സെക്രട്ടറി ഫസലുൽ റഹ്മാൻ, പ്രഷർ പി സുബൈർ,
സംസ്ഥാന ട്രഷറർ മുഹമ്മദ് ഷരീഫ്, വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ, വൈസ് പ്രസിഡന്റ്N സുഗുണൻ, സെക്രട്ടറി പി എം ഷിനാജ് റഹ്മാൻ, മുഹമ്മദ് റാഫി, അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക