തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് പിഎസ്സി ഉദ്യോഗാർഥികൾ. പോലീസ് റാങ്ക് പട്ടികയിൽ ഉടൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം നടത്തുന്നത്.
ആയിരത്തിലധികം ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. ആറ് മണിക്കൂറോളമായി ഇവർ റോഡ് ഉപരോധിക്കുകയാണ്. രണ്ടാഴ്ചയോളമായി ഇവർ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തിവരികയാണ്.
ഇതിനിടെയിൽ ഒരു ഉദ്യോഗാർഥി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. രണ്ട് ഉദ്യോഗാർഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കം ചെയ്തു. നഗരത്തിൽ വലിയ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ