Sunday, 3 March 2024

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

SHARE

കോഴിക്കോട് :  ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടു യുവാക്കൾ കൊടുവള്ളിയില്‍ ദാരുണാന്ത്യമടഞ്ഞു. കണ്ണാടിപ്പൊയിൽ മുരിങ്ങനാട്ടുചാലിൽ ശശിയുടെ മകൻ അഭിനന്ദ്, ബാലുശ്ശേരി കിനാലൂർ കാരപ്പറമ്പിൽ ആലിക്കോയയുടെ മകൻ ജാസിർ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതിത്തൂണിലിടിക്കുകയും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ കത്തിയമരുകയുമാണ് ചെയ്തത്.

ബൈക്കിനും വൈദ്യുതി തൂണിനുമിടയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു യുവാക്കളിലൊരാളുടെ മൃതദേഹം ഉണ്ടായിരുന്നത്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ രണ്ടാമത്തെയാളെ ഉടനെത്തന്നെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user